Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
Father's Day 2024: അഞ്ച് കാര്യങ്ങള്‍ അച്ഛനെ വിഷമിപ്പിക്കും: നിങ്ങളറിയാതെ ഹൃദയം തകര്‍ക്കുന്ന കാര്യങ്ങള്‍
അച്ഛനും മക്കളും തമ്മിലുള്ള ബന്ധം എന്നത് അല്പം വ്യത്യസ്തം തന്നെയാണ്. കാരണം ഈ ബന്ധത്തില്‍ പലപ്പോഴും സൗഹൃദവും സനേഹവും അനുസരണയും ഭയവും എല്ലാം നിഴലിക്കുന്നു. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും നമ്മള് പലപ്പോഴും അച്ഛനെ വിഷമിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ അറിഞ്ഞ് കൊണ്ട് സൃഷ്ടിക്കുന്നതല്ലെങ്കിലും പലപ്പോഴും അവയില്‍ നമ്മളും തകര്‍ന്ന് പോവുന്നു. നമ്മുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ എന്ന് പറയുന്നത് എപ്പോഴു നമ്മുടെ അച്ഛന് തന്നെയാണ്.
നമ്മുടെ തന്നെ ചില തെറ്റുകള്‍ കൊണ്ട് ഇവര്‍ക്ക് സങ്കടം വന്നാലും പലപ്പോഴും അത് തുറന്ന് പറയുന്നതില്‍ ഇവര്‍ തയ്യാറാവുകയില്ല. എല്ലാ സങ്കടവും ഉള്ളിലൊതുക്കുന്നു. നമ്മുടെ അഞ്ച് പ്രവൃത്തികളാണ് പലപ്പോഴു ഇവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും സങ്കടം ഉണ്ടാക്കുന്നതും. അവ എന്തൊക്കെയെന്നും അത്തരം തെറ്റുകള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെങ്കില്‍ അവരോട് മടി കൂടാതെ മാപ്പ് ചൊദിക്കുന്നതും നല്ലതാണ്.

വാക്കുകളില്‍ ശ്രദ്ധിക്കുന്നില്ല
പലപ്പോഴും നിങ്ങളുടെ സ്വന്തം അഭിപ്രായം എടുക്കുന്നത് നല്ല കാര്യമാണെങ്കിലും അച്ഛന്റെ അഭിപ്രായം കൂടി ചില കാര്യങ്ങളില്‍ ആരായുന്നത് നല്ലതാണ്. എന്നാല്‍ ഇത് കേള്‍ക്കാതെ അവരെ പൂര്‍ണമായും അവഗണിക്കുന്നത് അത്ര നല്ല സ്വഭാവമല്ല. അവര്‍ പറയുന്നത് ശ്രദ്ധയോട കേള്‍ക്കുക എന്നതാണ് ആദ്യത്തെ കാര്യം. അത് സ്വീകരിക്കണമോ വേണ്ടയോ എന്നുള്ള കാര്യം പലപ്പോഴും നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും അതിനെ അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
അച്ഛനെ വിളിക്കാതിരിക്കുന്നത്
അച്ഛനെ വിളിക്കാതിരിക്കുന്നത് പലപ്പോഴും അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതാണ്. കാരണം നിങ്ങള്‍ക്ക് സ്നേഹമുണ്ടെങ്കില്‍ പോലും പലപ്പോഴും ജോലിയുടെ സമ്മര്‍ദ്ദവും ജീവിതത്തിലെ പ്രതിസന്ധികളും കാരണം ഇവരെ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ സമയം കിട്ടിില്ലെങ്കില് അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് അച്ഛനില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും സങ്കടമുണ്ടാക്കുകയും ചെയ്യുന്നു. ജോലിയുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയെങ്കിലും ഇടക്ക് അച്ഛനെ വിളിക്കുന്നത് നല്ലതാണ്. ഇതെല്ലാം ഇവരില്‍ സന്തോഷം നിറക്കുന്ന ചെറിയ ചെറിയ കാര്യങ്ങളാണ്.
സമയമില്ലാത്തത്
പലപ്പോഴും ഇന്നത്തെ കാലത്ത് സമയമില്ലാത്തത് തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ സ്വന്തം അച്ഛനെ പോലും മറക്കുന്നവരാണ് നിങ്ങളെങ്കില്‍ അത് അവരില്‍ വിഷമമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അഞ്ച് മിനിറ്റെങ്കിലും അവര്‍ക്ക് വേണ്ടി മാറ്റി വെക്കുക. മാത്രമല്ല നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ക്ക് ആഗ്രഹമുള്ളിടത്തോളം കാലം അതിന് വേണ്ടി ശ്രമിക്കുക.
സമ്മാനങ്ങള്‍ നല്‍കാം
എപ്പോഴെങ്കിലും അച്ഛന് സമ്മാനം നല്കാന് പ്ലാന്‍ ചെയ്തിട്ടുണ്ടോ? എന്നാല്‍ അത് ഉടനെ തന്നെ നല്‍കാവുന്നതാണ്. കാരണം അവര്‍ പലപ്പോഴും നമ്മളില്‍ നിന്ന് സമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു. മാസത്തിലോ വര്‍ഷത്തിലോ ഒരിക്കലെങ്കിലും അച്ഛന് സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് ഒരു സ്മാനം നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ശ്രമിക്കുക. കാരണം അവര്‍ അത് ആഗ്രഹിക്കുന്നു എന്നതാണ് സത്യം. അതില്ലാത്ത അവസ്ഥയില്‍ അവര്‍ ചോദിക്കില്ലെങ്കിലും അവര്‍ക്ക് ചെറിയ സങ്കടമാവുന്നു.
മുന്‍ഗണനകള്‍ മാറുന്നു
പലപ്പോഴും നമ്മുടെ പ്രായം കൂടുന്തോറും നമ്മുടെ ഇഷ്ടങ്ങളും മുന്‍ഗണനകളും മാറുന്നു. ഇത് നിങ്ങളുടെ കുടുംബത്തില്‍ പോലും മാറ്റം വരുത്തുന്നു. പലപ്പോഴും അച്ഛനുള്ള പ്രാധാന്യത്തില്‍ പോലും മാറ്റം വരുന്നു. എന്നാല്‍ ഇതെല്ലാം അച്ഛനെ കൂടുതല്‍ സങ്കടത്തിലാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ നിങ്ങളോട് പറഞ്ഞില്ലെങ്കിലും അവരില്‍ സങ്കടമുണ്ടാക്കുന്നു. ഈ ഫാദേഴ്സ് ഡേയില്‍ നമുക്ക് ഇതിനെല്ലാം ഒന്ന് മാറ്റം വരുത്താം.



Click it and Unblock the Notifications