Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഏതൊരു മകനും സ്വന്തം പിതാവില്‍ നിന്നും ആഗ്രഹിക്കുന്നത് ഇവയാണ്
ആണ്‍കുട്ടികള്‍ക്ക് അമ്മമാരോട് അടുപ്പം തോന്നുമെങ്കിലും പലപ്പോഴും അച്ഛന്റെ അടുത്ത് ഈ അടുപ്പം തോന്നാറില്ല. ചിലപ്പോള്‍ അച്ഛന്മാര് ആണ്‍കുട്ടികളോട് കുറച്ച് കടുപ്പിച്ച് നില്ക്കും. ഈ കടുപ്പിക്കലും, ദേഷ്യവുമെല്ലാം പല കുട്ടികളിലും ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടടിക്കാറുണ്ട്. പലപ്പോഴും പല ആണ്‍കുട്ടികളും അച്ഛനില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും ലഭിക്കാതെ വരുന്നു. ഏതൊരു ആണ്‍കുട്ടിയും സ്വന്തം പിതാവില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവ ഇവയാണ്.

സ്നേഹം
പല അച്ഛന്മാരും ആണ്മക്കളെ പെണ്‍കുട്ടികളെ സ്നേഹിക്കുന്നതുപോലെ, സ്നേഹിക്കുകയോ, കൊഞ്ചിക്കുകയോ ചെയ്യാറില്ല. എല്ലായ്പ്പോഴും വളരെ നിസ്സാര കാര്യങ്ങള്‍ക്കുപോലും അവരെ കുറ്റം പറയുന്നത് കേള്‍ക്കാം. എന്നാല്‍, എല്ലാ ആണ്മക്കളും അച്ഛനില്‍ നിന്നും സ്നേഹത്തോടെ നല്ല വാക്കുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്നുണ്ട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന വാക്ക് ഓരോ ആണ്‍കുട്ടികളിലും സന്തോഷം നിറയ്ക്കുന്നവയാണ്. ഞാന്‍ നിന്നെ കെയര്‍ ചെയ്യുന്നുണ്ട്. എനിക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണെന്ന് അറിയാമോ? എന്നിങ്ങനെ അവരെ ചേര്‍ത്ത് പിടിച്ച് അച്ഛന്മാര് സംസാരിക്കുന്നത് കേള്‍ക്കാള്‍ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്.
അഭിമാനിക്കുന്നത്
അച്ഛന് സ്വന്തം പേര് പറഞ്ഞ് അഭിമാനിക്കുന്നത് കാണാന്‍ ആണ്മക്കള്ക്ക് ഇഷ്ടമാണ്. ഞാന്‍ നിന്നില്‍ അഭിമാനിക്കുന്നു എന്ന വാക്ക് കേള്‍ക്കാള്‍ എല്ലാ ആണ്മക്കളും കൊതിക്കുന്നുണ്ട്. കാരണം, അവര്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അച്ഛന് ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നല്‍ ആണ്മക്കളില് ഉണ്ടാക്കാന്‍ ഈ അഭിനന്ദനം സഹായിക്കുന്നതാണ്. കൂടാതെ, അച്ഛന്റെ വാത്സല്യം മറ്റൊരു തരത്തില്‍ പ്രകടിപ്പിക്കുന്നത് കൂടിയാണ് ഈ അഭിനന്ദനവും വാക്കുകളും.
നന്നായി ചെയ്തല്ലോ!
മക്കള്‍ കൃത്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് അഭിനന്ദിക്കാന്‍ പലപ്പോഴും പല മാതാപിതാക്കളും മറക്കാറഉണ്ട്. പ്രത്യേകിച്ച്, അച്ഛന്മാര് ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണുന്നു. എന്നാല്‍, മനസ്സറിഞ്ഞ് കുട്ടികള്‍ ചെയ്യുന്ന ഓഓരോ ചെറിയ കാര്യങ്ങള്‍ പോലും അഭിനന്ദിക്കുന്നത് ആണ്മക്കളില് സന്തോഷം ഉണ്ടാക്കുന്നു. അവര്‍ക്ക് അച്ഛനോടുള്ള സ്നേഹവും ആദരവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.
സമ്മാനങ്ങള്‍
ആണ്മക്കള്ക്ക് അവര്‍ക്ക് ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നത് വളരെ നല്ലതാണ്. കാരണം, അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന് നില്ക്കും എന്ന വിശ്വാസം അവരില്‍ വളര്‍ത്താന്‍ ഇത്തരം സമമ്മാനങ്ങള്‍ സഹായിക്കുന്നതാണ്. കൂടാതെ, ഏത് സാഹചര്യത്തിലും അച്ഛന്റെ പിന്തഉണ തനിയ്ക്ക് കൂടെ ഉണ്ടാകും എന്ന ചിന്തയും മക്കളില്‍ ഉണ്ടാകുന്നതാണ്.
ഒപ്പം ഇരിക്കുക
ആണ്മക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ പല മാതാപിതാക്കളും മറക്കും. എന്നാല്‍, ആണ്മക്കളുടെ അടുത്ത് ചെന്നിരുന്ന്, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതും, അവരെ ആശ്വസിപ്പിക്കുന്നതും, അവരുടെ പിഭവങ്ങള് കേള്‍ക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് അച്ഛന്മാര് ഇത്തരത്തില്‍ ചെയ്യുന്നത് അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം വളരെ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
