Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
മകൾക്ക് അച്ഛനോട് അമിതമായ സ്നേഹം, അച്ഛൻ അമ്മയോട് അടുക്കുന്നതുപോലും വെറുപ്പ്, കഥയിങ്ങനെ!
ഒരു പെൺകുട്ടി ജനിച്ച് അറിവ് വെച്ച് തുടങ്ങുന്നതുമുതൽ അമ്മയല്ല, മറിച്ച് അച്ഛനാണ് ഇവർക്ക് പ്രിയപ്പെട്ടതാകുന്നത്. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും അച്ഛൻ അടുത്ത് വേണം. അവരുടെ സങ്കടങ്ങൾ പറയുന്നതിനും സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നതിനും അച്ഛൻ വേണം. അച്ഛൻ ഒന്ന് ദേഷഅയപ്പെട്ടാൽ, ഇവർക്ക് സങ്കടമാണ്. അമ്മയെക്കാൾ ഇത്തരത്തിൽ അച്ഛനോട് മക്കൾ അടുക്കുന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്.

മനഃശാസ്ത്രപരമായി നോക്കിയാൽ പലരും പലരീതിയിലാണ് ഇതിന് വ്യാഖ്യാനിക്കുന്നത്. കാൾ ജംഗിന്റെ ഇലക്ട്രാ കോംപ്ലക്സ് മുതൽ പലതരം സൈക്കോളജിക്കൽ വ്യാഖ്യാനങ്ങൾ ഇതിന് നൽകുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഇലക്ട്രാ കോംപ്ലക്സ്
ഗ്രീക്ക് കഥയിൽ നിന്നുമാണ് ഇലക്ട്രാ കോംപ്ലക്സ് എന്ന പദം ആദ്യം ഉടലെടുക്കുന്നത്. ആഗമെംനന്റെയും ക്ലൈറ്റംനെട്രയുടെയും മകളാണ് ഇലക്ട്ര. അമ്മ കാമുകനുമായി ചേർന്ന് അച്ഛനെ കൊന്നതിൽ പ്രതികാരം തീർക്കാൻ സഹോദരനെയും ചേർത്ത് ഇലക്ട്രാ അമ്മയെ കൊന്ന് പ്രതികാരം വീട്ടുകയാണ്. ഇവിടെ മകൾക്ക് അച്ഛനോടുള്ള അമിതമായിട്ടുള്ള സ്നേഹമാണ് ഈ കൊലപാതകത്തിലേയ്ക്ക് നയിക്കുന്നത്. ഈ കഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, സ്വിസ്സ് സൈക്യാട്രിസ്റ്റ് കാൾ ജംഗ് തന്റെ തിയറിയ്ക്ക് നൽകിയ പേരാണ് ഇലക്ട്ര കോംപ്ലക്സ്.
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഈഡിപക്സ് കോപ്ലക്സ് മകന് അമ്മയോടുള്ള അമിതമായിട്ടുള്ള സ്നേഹത്തെകുറിച്ചാണ് പറയുന്നതെങ്കിൽ കാൾ ജംഗിന്റെ ഇലക്ട്രാ കോംപ്ലക്സ് മകൾക്ക് അച്ഛനോടുള്ള അമിതമായിട്ടുള്ള സ്നേഹത്തെ കുറിച്ചാണ് പറയുന്നത്. ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തുടക്കത്തിൽ അമ്മയോടായിരിക്കും പ്രിയം. എന്നാൽ, സാവധാനത്തിൽ അത് അച്ഛനോടാകുന്നു. കാൾ ജംഗിന്റെ തിയറി പ്രകാരം, മകൾക്ക് അറിഞ്ഞോ അറിയാതെയോ, ഒരു സ്ത്രീയ്ക്ക് പുരുഷനോട് തോന്നുന്ന അതേ ആകർഷണം അച്ഛനോട് തോന്നുന്നു എന്നാണ് പറയുന്നത്. എന്നാൽ, ഈ തിയറിയ്ക്ക് വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ പലരും ഇത് അംഗീകരിക്കുന്നില്ല. ജെനെറ്റിക് സെക്ഷ്വൽ അട്രാക്ഷൻ(GSA) ഒരു കാരണമായി പലരും ചൂണ്ടി കാണിക്കുന്നുണ്ട്. അധികം പരിചയം ഇല്ലാത്ത ബന്ധുക്കളെ കുറേ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സ്നേഹവും ആകർഷണവുമാണ് ജെനെറ്റിക് സെക്ഷ്വൽ അട്രാക്ഷനായി പറയുന്നത്.
ഇവർ തമ്മിലുള്ള ബോണ്ട് നൽകുന്ന ഗുണങ്ങൾ
ഒട്ടുമിക്ക പെൺമക്കൾക്കും അച്ഛനോട് ഇഷ്മുള്ളതിനാൽ തന്നെ എല്ലാ കാര്യത്തിലും അവരുടെ റോൾമോഡൽ അവരുടെ അച്ഛൻ തന്നെയായിരിക്കും. സാമ്പത്തികപരമായ കാര്യങ്ങൾ അച്ഛൻ എങ്ങനെ കൈകാര്യം ചെയ്യുന്നു, അച്ഛൻ എങ്ങനെ മറ്റുള്ളവരെ ട്രീറ്റ് ചെയ്യുന്നു, ഇതിനനുസരിച്ചായിരിക്കും മക്കളും കണ്ട് പഠിക്കുന്നത്. അച്ഛന്റെ ഓരോ പ്രവർത്തികളും പെൺമക്കളിൽ അഭിമാനം ഉണ്ടാക്കുന്നവയായിരിക്കും.
മാനസിക വളർച്ച
ഒരു പെൺകുട്ടിയ്ക്ക് അച്ഛൻ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മുന്നോട്ട് സഞ്ചരിക്കാനും, ഏത് പ്രതിസന്ധിയിലും തളരാതെ ജീവിക്കാനും ഇവർ കണ്ടുപഠിക്കുന്നത് അച്ഛനെയായിരിക്കും. ഇത് ഇവരുടെ മാനസിക വളർച്ചയെ വളരെയധികം സ്വാധീനിക്കുന്നു. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കാനും, ജീവിതം നല്ലരീതിയിൽ ആസ്വദിക്കാനും ഇവർ ഇതിലൂടെ പഠിക്കും.
സുരക്ഷിതത്ത്വം
ഏതൊരു പ്രതിസന്ധിയിലും ചെറുപ്പം മുതൽ പെൺമക്കൾ ആശ്രയിക്കുന്നത് അവരുടെ അച്ഛനെയായിരിക്കും. അമ്മ അടിക്കുമ്പോൾ രക്ഷപ്പെടാൻ ഓടിയെത്തുന്നതും അച്ഛന്റെ അടുത്ത് തന്നെ. ഏത് പ്രതിസന്ധിയിലും അച്ഛൻ തങ്ങളെ സംരക്ഷിക്കും എന്ന ചിന്ത പെൺമക്കളിൽ ചെറുപ്പത്തിൽ തന്നെ വളരുന്നു.
അനുസരണ
പല പെൺമക്കളും അച്ഛൻ പറഞ്ഞാൽ അനുസരിക്കും, എന്നാൽ അമ്മമാർ പറഞ്ഞാൽ അത്രപെട്ടെന്ന് അനുസരിക്കണമെന്നില്ല. ഇതിനുപിന്നിലെ കാരണവും അച്ഛനോടുള്ള സ്നേഹവും അടുപ്പവും തന്നെ. അതുപോലെ, അച്ഛൻ ചീത്ത പറഞ്ഞാൽ പെൺമക്കൾക്ക് വേഗത്തിൽ വിഷമം വരാനും സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
