Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ദാമ്പത്യത്തില്‍ വിരസത: ഏറ്റവുമാദ്യം പ്രകടമാകുക ഈ മൂന്ന് ലക്ഷണങ്ങള്‍
Failing Relationship: ദാമ്പത്യമായാലും പ്രണയമായാലും അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൂര്‍ണ്ണത തോന്നുക എന്നത് ബന്ധത്തിന്റെ വിജയമാണ്. പക്ഷേ ചിലപ്പോഴെങ്കിലും മിക്കവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. എന്തോ ഒരു കുറവ്, അപൂര്‍ണ്ണത ബന്ധത്തില്‍ തോന്നുന്നത് അകല്‍ച്ചയുടെ സൂചനയാണ്. പങ്കാളി നിങ്ങളോട് മോശമായി പെരുമാറുന്നുവെന്നോ നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷം ഉണ്ടാകുന്നില്ലെന്നോ അല്ല അത് അര്‍ത്ഥമാക്കുന്നത്. വാക്കുകളിലൂടെ വിവരിക്കാനാകാത്ത ഒരു അവസ്ഥയാണത്. ബന്ധം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലല്ല പോകുന്നത് എന്ന് മാത്രം മനസ്സിലാകും.

ദാമ്പത്യത്തിലെ വിരസത
ദാമ്പത്യത്തില്‍ പ്രത്യേകിച്ച് രസങ്ങളൊന്നും ഇല്ലാതിരിക്കുക . എന്നാല്‍ എടുത്തുപറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുക. ദാമ്പത്യത്തിലെ വിരസതയുടെ ലക്ഷണമാണിത്. ബന്ധത്തിലെ ഏറ്റവും മോശമായ അനുഭവമാണത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, ദിശയില്ലാതെ ദാമ്പത്യം ഒഴുക്കിനൊത്ത് പോകുന്ന ഒരു അവസ്ഥയാണത്. ഒരു ശോകാവസ്ഥ എപ്പോഴും ദാമ്പത്യത്തെ പൊതിയുക, വലിയ കാര്യമായെടുക്കാതിരുന്നാല്‍ അത് ദാമ്പത്യത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല. എന്നാല്‍ ദാമ്പത്യത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും, അതായത് പങ്കാളി, ബന്ധം, ഭാവി എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ എന്തോ ഒന്ന് ശരിയല്ലെന്ന ചിന്തയുണ്ടാകും. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും ഇല്ല.
ഈ ഒരു അവസ്ഥയില്‍ എന്താണ് ചെയ്യുക എന്ന് പലര്‍ക്കും മനസ്സിലാകില്ല. പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാന്‍ ദാമ്പത്യത്തില്‍ ഒരു പ്രശ്നം ഉണ്ടാകണമെന്നില്ല. പക്ഷേ എങ്ങനെയാണ് ഈ വിരസതയില്‍ നിന്ന് പുറത്തുകടക്കുക എന്നും മനസ്സിലാകില്ല. ധൈര്യത്തോടെ ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. ദാമ്പത്യത്തില്‍ പ്രത്യേകിച്ചൊരു സന്തോഷം ഇല്ലാതിരിക്കുകയും എന്നാല്‍ അത് വേണ്ടെന്ന് വെക്കാന്‍ തക്ക പ്രശ്നം ഇല്ലാതിരിക്കുകയും ചെയ്യുന്ന അനിശ്ചിതത്വ സ്ഥിതിയാണത്.
വിരസത ദാമ്പത്യത്തെ പൂര്‍ണ്ണമായും വിഴുങ്ങും മുമ്പ് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് ദമ്പതിമാര്‍ ചെയ്യേണ്ടത്.
ദാമ്പത്യത്തില്‍ വിരസതയും അകാരണമായ സുഖക്കുറവും ഉണ്ടാകുമ്പോള്‍ പ്രകടമാകുന്ന ചില ആദ്യ ലക്ഷണങ്ങള്‍ നോക്കാം.
ഒറ്റപ്പെടല്‍
കൂട്ടായി ഒരാള്‍ ഉണ്ടെങ്കില്‍ കൂടിയും ദാമ്പത്യത്തില്‍ ഒറ്റപ്പെടല്‍ തോന്നുന്നത് ദാമ്പത്യത്തിലെ വിരസതയുടെ ആദ്യ ലക്ഷണമാണ്. തൊട്ടടുത്ത് ഇരുന്ന് പങ്കാളി ടിവി കാണുന്നുണ്ടെങ്കിലും അവരുടെ സാമീപ്യം മാനസികമായോ വൈകാരികമായോ അനുഭവപ്പെടുതിരിക്കുക, അവര്‍ നിങ്ങളുടെ സാമീപ്യം അവഗണിക്കുകയോ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകിയിരിക്കുകയോ ചെയ്യുക എന്നിവയെല്ലാം ഒന്നിച്ചിരിക്കുമ്പോഴും ഒറ്റപ്പെടല്‍ തോന്നിപ്പിക്കുന്ന ഘടകങ്ങളാണ്. ഒരുപക്ഷേ പങ്കാളിയോട് എന്തെങ്കിലും പറയണമെന്നോ സംസാരിക്കണമെന്നോ തോന്നിയാലും അവര്‍ അതിന് ആഗ്രഹിക്കാത്ത സ്ഥിതിവിശേഷമാണത്.
അടുക്കാന്‍ കൊതിക്കുക
ഒറ്റപ്പെടുമ്പോള്‍ നമ്മള് ഏറ്റവുമാഗ്രഹിക്കുക അടുക്കാനാണ്. ഇടയിലെ വിടവ് ഇല്ലാതാക്കി പങ്കാളിയോട് കൂടുതല്‍ അടുക്കാന്‍ മനസ്സാല്‍ ആഗ്രഹം തോന്നും. എന്നാല്‍ പങ്കാളി അടുപ്പം കാണിക്കാതിരിക്കുമ്പോള്‍ അതിന് സാധിക്കുകയുമില്ല. ഈ അവസ്ഥ വളരെ വേദനാജനകമാണ്, ആരും ആഗ്രഹിക്കാത്തതാണ്. ആഗ്രഹിച്ചത് പോലെ ദാമ്പത്യം പൂര്‍ണ്ണമാകുന്നില്ല, തൃപ്തികരമാകുന്നില്ല എന്ന വിഷാദം ദാമ്പത്യത്തില്‍ നിറയും. പങ്കാളിയില്‍ നിന്ന് കൂടുതല്‍ അടുപ്പവും കരുതലും വിലയും ബഹുമാനവും അവര്‍ കൊതിക്കും.
ഒരിക്കല്‍ ദാമ്പത്യത്തില്‍ നിന്നും ആഗ്രഹിച്ചതെല്ലാം ലഭിക്കുകയും നിലവില്‍ അത് ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ആ പഴയ സ്ഥിതി വന്നിരുന്നെങ്കിലെന്ന് കൊതിക്കുന്ന അവസ്ഥ ചിലപ്പോള്‍ ദാമ്പത്യത്തില്‍ ഉണ്ടാകും.
Failing Relationship:
ഒറ്റപ്പെടലും അടുക്കാനുള്ള ആഗ്രഹവും ഉണ്ടാകുമ്പോള്‍ എന്തോ ഒന്ന് ദാമ്പത്യത്തില്‍ ഇല്ലെന്നും അതിനി തിരിച്ചുവരാന്‍ പോകില്ലെന്നും ഒരു തോന്നല്‍ വന്നുചേരാം. പരാജയം സമ്മതിക്കലോ, ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നോ തോന്നുന്ന അവസ്ഥയാണത്. ആ അവസ്ഥയില്‍ ദാമ്പത്യം പ്രത്യേകിച്ചൊരു ലക്ഷ്യമോ ദിശയോ ഇല്ലാതെ നീങ്ങും. അല്ലെങ്കില്‍ ഒരിടത്ത് തന്നെ കെട്ടിക്കിടക്കും. എന്താണ് തനിക്ക് വേണ്ടതെന്ന് അറിയകയും എന്നാല്‍ അത് ഇല്ലാതിരിക്കുകയും പക്ഷേ അതെങ്ങനെ പരിഹരിക്കുമെന്ന് മനസ്സിലാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയില്‍ ദാമ്പത്യത്തില്‍ അതൃപ്തി സ്ഥിരമാകും.



Click it and Unblock the Notifications
