Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഭര്‍ത്താവിനെ സമ്പന്നനാക്കും സ്ത്രീ നക്ഷത്രങ്ങള്‍; ഭാര്യയായി വരുന്നത് ഇവരെങ്കില്‍ ലക്ഷ്മീദേവിക്ക് സമം
വേദ ജ്യോതിഷം അനുസരിച്ച് ഒരു ജീവന് ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ അവരുടെ ആ ജന്മത്തിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അവരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന ഓരോ കാര്യങ്ങളും വിധിയുടെ നിശ്ചയപ്രകാരമുള്ളതാണ്. അവര്‍ ജനിച്ച രാശിയും ജനിക്കുമ്പോഴുള്ള ഗ്രഹനിലയും അവരുടെ ഭാവിയെയും സ്വഭാവത്തെയും മറ്റ് കഴിവുകളെയുമെല്ലാം സ്വാധീനിക്കും. ചില നക്ഷത്രങ്ങള്‍ അവനവന് തന്നെ ഗുണം നല്കുന്നവയായിരിക്കും. അതായത് അവര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങളും ശുഭയോഗങ്ങളും എല്ലാം ലഭിക്കും. എന്നാല്‍ മറ്റുചില നക്ഷത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ഗുണങ്ങള്‍ നല്കുന്നവയായിരുക്കും. ആ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ അവരുടെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ജീവിതപങ്കാളിക്കോ എല്ലാം ഭാഗ്യമായി മാറും.

ഭര്ത്താക്കന്മാര് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരുന്ന ചില സ്ത്രീ നക്ഷത്രങ്ങള്‍ ഉണ്ട്. ഇവര്‍ ജീവിതപങ്കാളിയായി വന്നെത്തിയാല്‍ ആ പുരുഷന്മാര്ക്ക് എല്ലാ കഷ്ടതകളും മാറുമെന്നും പണവും പ്രശസ്തിയും പദവിയും അധികാരവും വന്നുചേരുമെന്നും പറയുന്നു. ആ സ്ത്രീ നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
(കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)
ഇടവം രാശിയുടെ അധിപനായ ഗ്രഹം ശുക്രനാണ്. ധനത്തിന്റെയും സമ്പത്തിന്റെയും കഴിവുകളുടെയും ആകര്‍ഷണത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്. അതുകൊണ്ട് ഇടവം രാശിയില്‍ ഉള്‍പ്പെട്ട ഏതെങ്കിലും നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ ഭാര്യമാരായി ലഭിച്ചാല്‍ അത് പുരുഷന്മാര്ക്ക് മഹാഭാഗ്യമാണ്. ഇവര്‍ക്കൊരിക്കലും ധനത്തിന് കുറവുണ്ടാകുകയില്ല. വീട്ടിലെപ്പോഴും സന്തോഷം നിറയും. എപ്പോഴും സമാധാനവും ശാന്തിയും നിറഞ്ഞ അന്തരീക്ഷം കുടുംബത്തിലുണ്ടാകും. വീട്ടിലെ എല്ലാ ആവശ്യങ്ങളും ഒരു കുറവും ഇല്ലാതെ നടക്കും.
കര്‍ക്കിടകം
(പുണര്‍തം 1/4, പൂയ്യം, ആയില്യം)
കര്‍ക്കിടകം രാശിയില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും ഏറെ കരുതലോടെ പരിപാലിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ കുടുംബത്തിലെ ചിലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നവരും അനാവശ്യമായി ധൂര്ത്തടിക്കാത്തവരും ആയിരിക്കും. പണം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ടാകും. സമ്പാദ്യത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഈ നക്ഷത്രങ്ങളിലെ സ്ത്രീകള്‍. ചുറ്റുമുള്ളുവരെ സന്തോഷിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നവരാണ് ഇവര്‍. ഇങ്ങനെയുള്ള സ്ത്രീകളെ ഭാര്യയായി കിട്ടുന്ന പുരുഷന് മഹാഭാഗ്യമാണ്.
ചിങ്ങം
(മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിയില്‍ ഉള്‍പ്പെട്ട നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ അഭിമാനികള്‍ ആയിരിക്കും. ഇവര്‍ എപ്പോഴും ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നവര്‍ ആയിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. ഇവര്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരിക്കും. ഇവര്‍ എപ്പോഴും മറ്റുള്ളവരോട് ഹൃദ്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് അപാരമായ നേതൃശേഷി ഉണ്ടായിരിക്കും. ഭര്‍ത്താവിന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications
