Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒറ്റനോട്ടത്തില്‍ തന്നെ ജന്മാന്തരങ്ങളുടെ പരിചയം, കാന്തംപോലെ ആകര്‍ഷണം; ആത്മബന്ധത്തിന്റെ സൂചനകള്‍
Signs of spiritual connections and soul bonds: ആദ്യമായി കണ്ട ഒരു വ്യക്തിയോട് അഭേദ്യമായ ഒരു ബന്ധം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. കാലങ്ങളായി പരിചയമുള്ള ഒരാളെ പോലെ. വളരെ അത്ഭുതവും മായികവും നിഗൂഢതയും നിറഞ്ഞ ഒരു അനുഭൂതിയാണത്. നമ്മുടെ ആത്മാവുമായി വളരെ അടുപ്പമുള്ള ഒരാളെ കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ അതെങ്ങനെ തിരിച്ചറിയാമെന്ന് പലര്‍ക്കും അറിയില്ല. അങ്ങനെ നമ്മുടെ ആത്മാവിനോട് അടുത്ത് നില്ക്കുന്ന ആളുകളെ കാണുമ്പോള്‍ ചില ലക്ഷണങ്ങളും സൂചനകളും ഉണ്ടാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.

സമാധാനം
ചിലയാളുകളെ കാണുമ്പോള്‍ അതുവരെ അശാന്തമായിരുന്ന മനസ്സ് പെട്ടെന്ന് സമാധാനം കണ്ടെത്തുന്നതായും ശാന്തമാകുന്നതായും തോന്നിയിട്ടുണ്ടോ. തണുപ്പുള്ള ഒരു പ്രഭാതത്തില്‍ വളരെ സുഖവും മാര്‍ദ്ദവവും നല്കുന്ന പതുപതുത്ത ഒരു കമ്പിളി നല്കുന്ന സുഖം പോലെ ഒരു അനുഭൂതി. ശാന്തമായ ആ അവസ്ഥ നമ്മുടെ ആത്മാവിന് വളരെ പ്രിയപ്പെട്ട ഒരാളെ കണ്ടതിന്റെ ഒരു സൂചനയാണ്. അവര്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ അസാധാരണമായ സുരക്ഷിതത്വും സമാധാനവും തോന്നും. മറ്റൊന്നും ഒരു പ്രശ്നവുമല്ലെന്ന് തോന്നും. ശാന്തിയുടെ നിമിഷങ്ങളില്‍ അവര്‍ അരികില്‍ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നും.
കാന്തം പോലുള്ള ആകര്‍ഷണം
ചില അവസരങ്ങളില്‍, ചിലയാളുകളെ കാണുമ്പോള്‍ എടുത്തുപറയത്തക്ക കാരണങ്ങളൊന്നും ഇല്ലാതെ അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ. കാഴ്ചയിലുള്ള ആകര്‍ഷണമോ മാനസികമായ അടുപ്പമോ ഒന്നും ഇല്ലാതെ, പറയാന്‍ കാരണമൊന്നും ഇല്ലാത്ത ആ ആകര്‍ഷണം വളരെ ആഴത്തിലുള്ള, ആത്മീയതലത്തിലുള്ള ഒന്നായിരിക്കാം. ശരിക്കും രണ്ട് കാന്തങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്ന ഒന്ന് പോലെ ആയിരിക്കും അത്.
പൂര്‍ണ്ണത
എന്തെല്ലാം നേടിയിട്ടും വിചാരിച്ച ലക്ഷ്യങ്ങളിലേക്ക് എത്തിയിട്ടും അസൂയാര്‍ഹമായ കുടുംബജീവിതം ഉണ്ടായിട്ടും ജീവിതത്തിന് ഒരു പൂര്‍ണ്ണത കൈവരാത്തത് പോലെ തോന്നിയിട്ടുണ്ടോ. പക്ഷേ, ചിലരുമായി സംസാരിക്കുമ്പോഴോ, കണ്ടുമുട്ടുമ്പോഴോ ആ വിടവ് നികത്തപ്പെട്ടതായി തോന്നിയിട്ടുണ്ടോ. അത് നിങ്ങള്‍ നിങ്ങളുടെ ആത്മാവിന് വേണ്ടപ്പെട്ടവരെ കണ്ടതിന്റെ ലക്ഷണമാണ്. അവര്‍ കൂടെയുള്ളപ്പോള്‍ നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായതായി തോന്നും.
സമാനമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും
ചിലയാളുകളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കേള്‍ക്കുമ്പോഴും അവരുടെ താല്‍പ്പര്യങ്ങള്‍ പറയുമ്പോഴും നമ്മുടേതിന് സമാനമായി അല്ലെങ്കില്‍ അത് തന്നെയായി തോന്നുന്നുണ്ടെങ്കില്‍ അതും നിങ്ങളുടെ ആത്മാവുമായി വളരെ ബന്ധമുള്ളയാണ് ഒപ്പമുള്ളതെന്ന സൂചനയാണ് നല്‍കുന്നത്. ഒരേ പാതയില്‍, ഒരേ ദിശയില്‍ യാത്ര ചെയ്യുന്നവരായിരിക്കും നിങ്ങള്‍. ഈ ഐക്യം ആത്മീയതലത്തില്‍ ഉള്ളതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
