Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആ ബന്ധത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവളിന്നും ജീവനോടെ ഉണ്ടായിരുന്നേനെ
Toxic Interpersonal Relationships: വെറും പത്തൊമ്പത് വയസ്സുള്ള, ശാരീരിക പരിമിതികളെ മറികടന്ന് കായികരംഗത്ത് രാജ്യത്തിന് തന്നെ അഭിമാനമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു പെണ്‍കുട്ടി. ആണ്‍സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനവും അതേല്‍പ്പിച്ച മാനസിഘാതവും കൊണ്ട് ജീവന് വെടിഞ്ഞു. മറ്റൊരിടത്ത് ഭര്‍ത്താവിന്റെ സൗന്ദര്യത്തെയും സ്ത്രീധനത്തെയും ചൊല്ലിയുള്ള കുത്തുവാക്കുകളും പീഡനങ്ങളും സഹിക്കാനാകാതെ ഒരു ഇരുപത്തിയഞ്ഞുകാരി ജീവന് അവസാനിപ്പിച്ചു. ദിവസങ്ങളുടെ ഇടവേളയില്‍ നാം കേട്ട രണ്ട് വാര്‍ത്തകളാണ്. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പിന്നോട്ട് പോയാല്‍ ഈ കണക്ക് നൂറും ആയിരവുമൊക്കെയാകും. പ്രണയത്തില്‍ പെടുന്നവരെയോ സ്ത്രീധനം നല്കി മക്കളെ വിവാഹം ചെയ്തുകൊടുക്കുന്നവരെയോ ഇനിയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചെയ്യേണ്ടത് യുവാക്കളെ ബോധവല്‍ക്കരിക്കുകയാണ്, ജീവനെടുക്കുന്ന ടോക്സിക് ബന്ധങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കണം, അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ധൈര്യം വരണം. എങ്കില്‍ മാത്രമേ മനുഷ്യമനസാക്ഷിയെ നടുക്കുന്ന ഇത്തരം ദാരുണകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.

എന്താണ് ടോക്സിക് ബന്ധങ്ങള്‍
മേല്‍പ്പറഞ്ഞ രണ്ട് ഉദാഹരണങ്ങളിലും പെണ്‍കുട്ടികളാണ് ഇരകളെങ്കിലും ടോക്സിക് ബന്ധങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമാകണമെന്നില്ല. പക്ഷേ സ്ത്രീകള്‍ കൂടുതലായി ഇരകളാകുന്നു എന്നത് പാട്രിയാര്‍ക്കി വ്യവസ്ഥിതി തുടരുന്ന ഒരു സമൂഹത്തിലെ നിഷേധിക്കാനാകാത്ത സത്യമാണ്. ഭാര്യയോ ഭര്‍ത്താവോ കാമുകിയോ കാമുകനോ മാത്രമല്ല, ചിലപ്പോള്‍ മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കെ ടോക്സിക് ബന്ധങ്ങളായി മാറാറുണ്ട്.
അനാരോഗ്യകരമായ, ദോഷം ചെയ്യുന്ന, ഒരു വ്യക്തിയെ ഇല്ലാതാക്കുന്ന ഏതൊരു ബന്ധവും ടോക്സിക് ബന്ധമാണെന്ന് തൃശ്ശൂര്‍ മെന്റ്ല് ഹെല്‍ത്ത് സെന്ററിലെ ഡോ.റഹീമുദ്ദീന് പറയുന്നു. അത് പങ്കാളികള്‍ക്കിടയിലോ സുഹൃത്തുക്കള്‍ക്കിടയിലോ സഹപ്രവര്‍ത്തകര്‍ക്കിടയിലോ ആകാം. രണ്ടുപേരില്‍ ഒരാളുടെ ആത്മാഭിമാനവും മാനസിക ക്ഷേമവും വ്യക്തിപരമായ വളര്‍ച്ചയും ഇല്ലാതാക്കുന്ന വിധത്തില്‍ മറ്റേയാള്‍ പെരുമാറിയാല്‍ അത് ടോക്സിക് ബന്ധമാണ്. എന്നുകരുതി വല്ലപ്പോഴും അഭിപ്രായവ്യത്യാസമോ, വഴക്കുകളോ ഉണ്ടാകുന്ന ബന്ധം ടോക്സിക് ആണെന്നല്ല. സ്ഥിരമായ, ആവര്‍ത്തിക്കുന്ന ചില രീതികള്‍, മുതലെടുപ്പ്, നിയന്തിക്കാനുള്ള ശ്രമം, പീഡനം എന്നിവയെല്ലാമാണ് ടോക്സിക് ബന്ധങ്ങളുടെ സ്വഭാവങ്ങള്‍.
ടോക്സിക് ബന്ധങ്ങളുടെ പ്രത്യേകത
ബഹുമാനമില്ലായ്മ
മറ്റേയാളുടെ അതിരുകളും വികാരങ്ങളും അഭിപ്രായങ്ങളും
അംഗീകരിക്കാതിരിക്കുക
നിയന്ത്രിക്കാനുള്ള ശ്രമം
എപ്പോഴും ഒരാളുടെ അഭിപ്രായത്തിന് മാത്രം മുന്‍തൂക്കം. അവരുടെ ആഗ്രഹങ്ങള്‍ നടത്തിയെടുക്കല്‍, സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റല്‍.
കുറ്റപ്പെടുത്തല്‍, നെഗറ്റിവിറ്റി
എപ്പോഴും കുറ്റപ്പെടുത്തല്‍, അവഗണിക്കല്‍, അവരുടെ ആവശ്യം നടത്തിയെടുക്കാനുള്ള ആജ്ഞകള്‍
അസൂയ, പൊസസ്സീവ്നെസ്സ്
വിശ്വാസക്കുറവ് കാരണം ഒറ്റപ്പെടുത്തുക
വൈകാരിക അസ്ഥിരത
അടിക്കടി അഭിപ്രായവ്യത്യാസമുണ്ടാകുക, മൂഡുകള്‍ മാറുക, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുക.
ഒരാള്‍ മാത്രം വിട്ടുവീഴ്ച ചെയ്യുക
ഒരാള്‍ ബന്ധത്തിന് വേണ്ടി ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യുക. മറ്റേയാള്‍ ബന്ധത്തിന് ആവശ്യത്തിന് പ്രാധാന്യം നല്‍കാതിരിക്കുക.
ആശയക്കുഴപ്പം ഉണ്ടാക്കുക
മറ്റേ വ്യക്തി സ്വന്തം വിശ്വാസങ്ങളെയും സമീപനങ്ങളെയും ഓര്‍മ്മകളെയും ഉദ്ദേശ്യശുദ്ധിയെയും സംശയിക്കുന്ന വിധം ആശയക്കുഴപ്പമുണ്ടാക്കുക.
എങ്ങനെ തിരിച്ചറിയാം
മടുപ്പ്, തളര്‍ച്ച
മറ്റൊരാളുമായുള്ള ബന്ധം വൈകാരികമായി തളര്‍ത്തിക്കളയുക.
ആത്മാഭിമാനം നഷ്ടപ്പെടുക
തനിക്ക് എവിടെയും വിലയില്ലെന്നുള്ള തോന്നല്‍, സ്ഥിരമായ കുറ്റപ്പെടുത്തലു അവഗണനയും കാരണം ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വരിക.
വഴക്കൊഴിവാക്കാന്‍ നിശബ്ദത
പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് തങ്ങളുടെ അവസ്ഥ പങ്കാളിയെ വാക്കുകളിലൂടെ അറിയാക്കാതിരിക്കല്
ഒറ്റപ്പെടല്‍
ടോക്സിക് ബന്ധങ്ങള്‍ മറ്റ് ബന്ധങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും. അ്ലെങ്കില്‍ അത്തരം ബന്ധങ്ങളില്‍ ഇവര്‍ അസ്വസ്ഥരാകും.
മുള്ളിലൂടെ നടക്കുന്ന സ്ഥിതി
ടോക്സിക് ബന്ധത്തിലെ വ്യക്തിയെ എപ്പോഴും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് വഴക്ക് ഉണ്ടാകാതിരിക്കാനുള്ള കഠിനമായ ശ്രമം.



Click it and Unblock the Notifications
