Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമൂഹത്തെ ഭയക്കാതെ ജീവിക്കാം; രക്ഷിതാക്കള്‍ പെണ്മക്കളെ പഠിപ്പിക്കണം ഈ 8 കാര്യങ്ങള്‍
പെണ്മക്കളുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് എപ്പോഴും ആശങ്കാകുലരാണ്. ഒരു കാലത്ത് മകളുടെ വിവാഹത്തിന്റെ കാര്യത്തിലാണ് മാതാപിതാക്കള്‍ വിഷമിച്ചിരുന്നതെങ്കില്, ഇന്നത്തെക്കാലത്ത് മാതാപിതാക്കള്‍ മകളുടെ വിദ്യാഭ്യാസം, സുരക്ഷിതത്വം, സ്വയംപര്യാപ്തത എന്നീ കാര്യങ്ങളിലെല്ലാം ആശങ്കാകുലരാണ്. പെണ്‍കുഞ്ഞിന്റെ ജനനം മുതല്ക്കേ പലര്‍ക്കും ആശങ്ക വളരുന്നു. സമൂഹത്തില്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ പെണ്മക്കള് ജീവിക്കണമെന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. അവരെ സ്വയം പര്യാപ്തരാക്കാന്‍, മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കള്ക്ക് ഉന്നത വിദ്യാഭ്യാസം നല്കുന്നു.
എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ മാതാപിതാക്കളെ പിരിഞ്ഞ് നില്ക്കേണ്ടിവരും. പഠനത്തിനായി വീട് വിട്ട് അകന്നുനില്‍ക്കേണ്ടി വരും. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കാരണം പല രക്ഷിതാക്കളും പെണ്മക്കളെ പിരിഞ്ഞിരിക്കുന്നതില്‍ ആശങ്കാകുലരാണ്. സമൂഹത്തെ നന്നാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ലെങ്കിലും, സമൂഹത്തില്‍ എങ്ങനെ സുരക്ഷിതരായി ജീവിക്കണമെന്ന് മക്കളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. ഓരോ രക്ഷിതാക്കളും പെണ്മക്കള്ക്ക് തീര്‍ച്ചയായും പഠിപ്പിച്ചു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്വയം പരിപാലിക്കാന്‍
രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികളുടെ കൂടെയുണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍, സ്വയം പരിപാലിക്കാന്‍ പഠിക്കണം എന്ന അറിവ് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക. മറ്റുള്ളവരുടെ സഹായം കൂടാതെ തന്നെ സ്വയം എങ്ങനെ പരിപാലിക്കണമെന്ന് അവരെ പഠിപ്പിക്കുക. സമൂഹത്തില്‍ എങ്ങനെ ജീവിക്കണം, നിങ്ങള്‍ക്കായി എങ്ങനെ ജീവിക്കണം, നല്ല ഭാവിക്കായി എന്ത് ചെയ്യണം എന്നെല്ലാം അവരെ പഠിപ്പിക്കുക.
തീരുമാനങ്ങള്‍ എടുക്കാന്‍
മകള്‍ പഠനത്തിനോ ജോലിയ്ക്കോ വേണ്ടി വീട് വിട്ട് നഗരത്തിന് പുറത്തേക്ക് ഒറ്റയ്ക്ക് പോകുകയാണെങ്കില്‍, എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെ അവരെ പഠിപ്പിക്കണം. അതിനായി, തീരുമാനങ്ങള്‍ എടുക്കാന്‍ പെണ്മക്കളെ നിങ്ങള്‍ പ്രാപ്തരായിരിക്കണം. കുട്ടിക്കാലം മുതല്‍ മകളുടെ അഭിപ്രായം സ്വീകരിക്കുകയും അവളുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക. ഭാവിയില്‍ അവര്‍ ആരെയും ആശ്രയിക്കാതിരിക്കാന്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പഠിപ്പിക്കുക.
ശരിക്കുവേണ്ടി പോരാടാന്‍
സമൂഹത്തില്‍ പെണ്‍കുട്ടികളോട് വിവേചനം ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ നിങ്ങളുടെ മകള്‍ ആ വിവേചനം നേരിടാതിരിക്കാന്‍ ശ്രമിക്കുക. ഇതിനായി, അവളുടെ അവകാശങ്ങള്‍ എന്താണെന്ന് അവരെ പഠിപ്പിക്കുക. കുട്ടിക്കാലം മുതല്ക്കേ അവളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അവരെ പഠിപ്പിക്കുക.

ശരിയും തെറ്റും
തീരുമാനങ്ങള്‍ എടുക്കാന്‍ മകളെ പഠിപ്പിക്കുന്നതിനൊപ്പം, മക്കളെ ശരിയും തെറ്റും കൂടി പഠിപ്പിക്കുക. നിങ്ങള്‍ ശരിയായ പാതയിലാണോ എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് അവരെ പഠിപ്പിക്കുക. സൂക്ഷ്മമായി ആലോചിച്ചു ഓരോ കാര്യവും ചെയ്യാന്‍. നിങ്ങള്‍ ആദ്യം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക. അതിനുശേഷം മാത്രം പ്രവര്‍ത്തിക്കുക.
ഉത്തരവാദിത്തം
ഇന്നത്തെ കാലത്ത് യുവാക്കള്‍ക്ക് ഉത്തരവാദിത്തം കുറവാണ്. തങ്ങളുടെ ദുരവസ്ഥയില്‍, മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഇന്നത്തെ തലമുറ മടിക്കില്ല. അതിനാല്‍ തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവരെ പഠിപ്പിക്കുക. സ്വന്തം പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും അവരെ പഠിപ്പിക്കുക.

സ്വാതന്ത്ര്യബോധം
രക്ഷാകര്‍തൃത്വത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിത്. സ്വന്തം കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നു. പക്ഷേ കുട്ടികള്‍ അത് തിരിച്ചറിയുന്നില്ല. സ്വാതന്ത്ര്യബോധത്തെ പ്രോത്സാഹിപ്പിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ജ്ഞാനപൂര്‍വകമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്ന് അവരെ പഠിപ്പിക്കണം. മാതാപിതാക്കള്‍ അവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവെന്ന് അവരെ മനസ്സിലാക്കിക്കണം.
പോസിറ്റീവ് സമീപനം
നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ മിശ്രിതമാണ് ഓരോരുത്തരുടെയും ജീവിതം. ജീവിതത്തില്‍ പല വിഷമഘട്ടത്തിലൂടെയും ഒരു വ്യക്തിക്ക് കടന്നുപോകേണ്ടിവരാം. സാഹചര്യങ്ങളുടെ പോസിറ്റീവ് വശം കാണാന്‍ മക്കളെ പരിശീലിപ്പിക്കണം. എല്ലാത്തിനുമുപരി, പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അവരെ പഠിപ്പിക്കുക. ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.
നല്ല പെരുമാറ്റം
ഏതൊരു കുട്ടിയിലും ആദ്യം കാണുന്നത് അവന്റെ പെരുമാറ്റമാണ്. ഭാവിയില്‍ ശാഠ്യക്കാരാകാതിരിക്കാന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അത്തരം മൂല്യങ്ങളും വിദ്യാഭ്യാസവും നല്‍കണം. മുതിര്‍ന്നവരെ ബഹുമാനിക്കാനും മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കാനും ഇളയവരെ സ്നേഹിക്കാനും മക്കളെ പഠിപ്പിക്കണം.



Click it and Unblock the Notifications

