Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
വിവാഹത്തിന് മുന്‍പ് ഈ 5 കാര്യങ്ങളെക്കുറിച്ച് പുരുഷന്മാരോട് സംസാരിക്കണം: പുറത്ത് പറയാന്‍ മടി വേണ്ട
പലപ്പോഴും വിവാഹം എന്നത് ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് തന്നെയാണ്. അത് അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും എല്ലാം ജീവിതം ആകെമൊത്തം മാറുന്ന ഒരു കാര്യം തന്നെയാണ്. എന്നാല്‍ പ്രണയവും വിവാഹവും എല്ലാം രണ്ട് വ്യക്തികളെ തമ്മില്‍ അടുപ്പിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിവാഹം കഴിക്കുക എന്നത്ത എപ്പോഴും വ്യക്തിപരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ ചിലരെങ്കിലും വീട്ടുകാരുടേയും ബന്ധുക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കുന്നു.
പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് പുറകില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിവാഹത്തിന്റെ പേരില്‍ സമ്മര്‍ദ്ദമനുഭവിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ പോലും വിവാഹത്തിന് മുന്നോടിയായി ഇനി പറയുന്ന കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ തയ്യാറാവണം. അത് വഴി നമുക്ക് വൈവാഹിക ജീവിതത്തിലുണ്ടാവുന്ന നല്ലൊരു ശതമാനം പ്രശ്നങ്ങളേയും പരിഹരിക്കാം. എന്തൊക്കെയാണ് വിവാഹത്തിന് മുന്‍പ് സ്വയം ചോദിക്കേണ്ടതും പങ്കാളിയോട് ചോദിക്കേണ്ടതുമായ കാര്യങ്ങളെന്ന് നോക്കാം.

നിങ്ങള്‍ സാമ്പത്തികമായി തയ്യാറാണോ?
വിവാഹം എന്നത് എപ്പോഴും സാമ്പത്തികമായി കൂടി വലിയ ചിലവ് വരുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ ആഗ്രഹം എന്ന് പറഞ്ഞ് പലപ്പോഴും ഇതിന്റെ ചിലവുകള്‍ മുഴുവന്‍ ഇവരുടെ തലയില്‍ ആവുന്നു. എന്നാല്‍ വിവാഹത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് ആണിന്റേയും പെണ്ണിന്റേയും കടമയാണ്. പലപ്പോഴും ഇതിന് സാധിക്കാത്ത അവസ്ഥയില്‍ വിവാഹത്തിന് സമ്മതിക്കുക, വിവാഹം കഴിക്കുക എന്നത് അത്ര നല്ല ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുകയും അത് കൂടാതെ സ്വയം ഒന്ന് ചിന്തിക്കുകയും ചെയ്യുന്നത് നല്ലതാണ്. വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് പലപ്പോഴും വിവാഹം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കാണേണ്ടതാണ്.
ഇഷ്ടമാണോ എന്ന ചോദ്യം?
പലപ്പോഴും വിവാഹം കഴിക്കുമ്പോള്‍ അത് പ്രണയിച്ചാണെങ്കിലും അല്ലെങ്കിലും പങ്കാളിയെ മനസ്സിലാക്കി അറിഞ്ഞ് ഇഷ്ടപ്പെട്ടതിന് ശേഷം മാത്രം വിവാഹത്തിനായി തയ്യാറെടുക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം മനസ്സിലാക്കുകയും അറിയാനും ശ്രമിക്കുക. കൂടാതെ വിവാഹത്തിന് ഒരു പടി മുന്നോട്ട് പോവുന്നതിനായി മടിക്കേണ്ടതില്ല. പലപ്പോഴും പരസ്പരം മനസ്സിലാക്കാതെ തന്നെ വിവാഹം കഴിക്കുന്നത് വളരെയധികം തെറ്റാണ്.
എന്താണ് കുടുംബാസൂത്രണം?
പലപ്പോഴും കുടുംബാസൂത്രണത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയോടൊപ്പം പലപ്പോഴും വളരെയധികം ശ്രദ്ധയോടെ എടുക്കേണ്ട ഒരു തീരുമാനമാണ് കുട്ടികളെക്കുറിച്ച്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ താല്‍പ്പര്യമില്ലാത്ത വ്യക്തികളാണെങ്കില്‍ അവരുടെ തീരുമാനത്തെ ബഹുമാനിക്കുകയും അതിനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുക. ഇത് പിന്നീട് ബുദ്ധിമുട്ടിവാതിരിക്കുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കേണ്ടതില്ല.
കരിയറിനെ കുറിച്ച് സംസാരിക്കുന്നത്
കരിയറിനെ കുറിച്ച് സംസാരിക്കുന്നത് വഴി പലപ്പോഴും അത് ജീവിതത്തില്‍ നിങ്ങളുടെ ബന്ധങ്ങളേയും സ്വാധീനിക്കുന്നു എന്നുള്ളതാണ് സത്യം. ചില വ്യക്തികളില്‍ ട്രാന്‍സ്ഫര്‍ പോലുള്ളവ ജോലിയില്‍ സംഭവിച്ചാല്‍ പലപ്പോഴും അത് ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി സമയത്ത് പ്രധാനമായും നൈറ്റ്ഷിഫ്റ്റ് ആണെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തേയും ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെ ഇതെല്ലാ സ്വയം സംസാരിക്കുകയും ചിന്തിക്കുകയും പങ്കാളിയോട് ചോദിക്കുകയും വേണം.
ലക്ഷ്യങ്ങളും സ്വപ്നങ്ങളും പൊരുത്തപ്പെടുന്നുണ്ടോ?
ലക്ഷ്യങ്ങളും സ്വപ്നങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും തിരിച്ചറിയണം. പങ്കാളിക്ക് യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് പലപ്പോഴും വിവാഹ ശേഷം ആ സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. രണ്ട് പേര്‍ക്കും ഒരേ ലക്ഷ്യങ്ങളും ജീവിത ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. ഇതെല്ലാം വിവാഹത്തിന് നിങ്ങള്‍ തയ്യാറാണോ ഇല്ലയോ എന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications