Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വിവാഹശേഷം മാതാപിതാക്കളെ ഒഴിവാക്കുന്ന മക്കൾ അറിയാതെ പോകുന്ന ചില വസ്തുതകൾ
മക്കളുടെ സാമീപ്യം ഇല്ലാതെ, ഒറ്റയ്ക്ക് ജീവിക്കുന്ന നിരവധി മാതാപിതാക്കളാണ് ഇന്ന് കേരളത്തിൽ ഉള്ളത്. മക്കൾ വിവാഹം കഴിക്കുന്നതോടെ പുതിയ വീട് പണിയുന്നു. അവർ ഭാര്യയും മക്കളുമായി ആ വീട്ടിൽ വസിക്കുന്നു. ഇതോടെ ഏകാന്തതയുടെ പടുകുഴിയിലേയ്ക്ക് വീഴുന്നത് മാതാപിതാക്കളാണ്.

ഓണം, വിഷു, ക്രിസ്തുമസ്, എന്നീ ദിവസങ്ങളിൽ ഒരു അതിഥികളെപ്പോലെ വീടുകളിലേയ്ക്ക് കയറി വരുന്ന മക്കൾ പലപ്പോഴും അച്ഛനും അമ്മയും സന്തുഷ്ടരാണോ? അവരുടെ ജീവിതം നല്ലരീതിയിലാണോ പോകുന്നത് എന്ന് പോലും അന്വേഷിക്കാറില്ല. ഇത്തരം മക്കൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
സ്വന്തം ആവശ്യങ്ങൾ
ഇന്നത്തെ കാലത്ത് മക്കളുടെ അടുത്തേയ്ക്ക് അച്ഛനും അമ്മയും പോകുന്നുണ്ടെങ്കിൽ, അതിൽ ഒരു കാരണം, ഗർഭിണിയായ മകളെ, അല്ലെങ്കിൽ മരുമകളെ നോക്കുക എന്നതാണ്. അതുമല്ലെങ്കിൽ, പേരക്കുട്ടികളെ നോക്കുന്നതിനുവേണ്ടി മക്കളുടെ അടുത്തേയ്ക്ക് പോകുന്നവരും ഉണ്ട്. അതായത്, മക്കളുടെ ആവശ്യങ്ങൾ വളരെ സ്മൂത്തായി നടക്കുന്നതിനുവേണ്ടി മാത്രമാണ് പലർക്കും മാതാപിതാക്കളെ ആവശ്യം. അവർക്ക് കൃത്യ സമയത്ത് ആഹാരം ലഭിക്കാൻ, വസ്ത്രങ്ങൾ അലക്കിയിട്ട് ലഭിക്കാൻ, അവരുടെ മക്കളെ നോക്കാൻ, അങ്ങനെ മക്കൾക്ക് എന്തെല്ലാം ആവശ്യമുണ്ടോ ഈ ആവശ്യങ്ങൾ നിറവേറ്റുന്ന വെറും പാവകൾ മാത്രമായി മാതാപിതാക്കളെ കൈകാര്യം ചെയ്യുന്ന മക്കളുണ്ട്.
മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമം
ആറ്റുനോറ്റ് വളർത്തിയെടുത്ത മക്കൾ, വളർന്ന് വലുതായി, വിവാഹിതരായ ശേഷം മാതാപിതാക്കളെ അവഗണിക്കുന്നത് അവരിൽ എത്രത്തോളം വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് പല മക്കളും ചിന്തിക്കാറില്ല. പലപ്പോഴും മക്കൾ മാതാപിതാക്കളുടെ ചിന്താഗതിയെ, അവരുടെ അഭിപ്രായത്തെ ദേഷ്യത്തോടെ സമീപിക്കുന്നത് കാണാം. ഇത്തരം മക്കൾ ഓർക്കേണ്ട ചില വസ്തുതകളുണ്ട്. നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിലല്ല നിങ്ങളുടെ മാതാപിതാക്കൾ ജനിച്ച് വളർന്നത്. അവർ പിന്തുടർന്നത് അവരുടെ മാതാപിതാക്കൾ പഠിപ്പിച്ചെടുത്ത കാര്യങ്ങളാണ്. അതുകൊണ്ടുതന്നെയാണ്, സ്വന്തം മക്കൾക്കുവേണ്ടി അവർ സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും മറന്ന് ഇത്രകാലം നിലനിന്നതും.
നിങ്ങളുടെ അച്ഛനും അമ്മയ്ക്കും എത്ര ജോലി ഉണ്ടായിരുന്നിട്ടും, ചിലപ്പോൾ ഒരു ട്രിപ്പ് പോലും പോകാതെ, ആ പണമെല്ലാം മക്കളുടെ ഭാവിയ്ക്കായി ചിലവഴിക്കുന്നവരുണ്ട്. ചിലപ്പോൾ നല്ല ആഹാരം പോലും മക്കൾക്കായി മാറ്റിവെയ്ക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. അവർ ശീലിച്ചത് അതാണ്. അതുകൊണ്ടുതന്നെയാണ് എല്ലാവിധ സൗഭാഗ്യങ്ങളോടെയും അവരുടെ മക്കൾ വളർന്നതും. അവർ നിങ്ങൾക്കു വേണ്ടി ജീവിച്ചു എന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്. കാരണം, അവരുടെ നല്ലപ്രായം, അവർ മാറ്റിവെച്ചത് സ്വന്തം മക്കൾക്കുവേണ്ടിയാണ്.
ഏകാന്തത
മക്കൾ വിവാഹശേഷം മറ്റൊരു ഗൃഹത്തിൽ താമസിക്കുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന ഏകാന്തതയുണ്ട്. പ്രത്യേകിച്ച്, ഭർത്താവ്, അല്ലെങ്കിൽ ഭാര്യ നഷ്ടപ്പെട്ടവർ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ, അത് അവരുടെ മാനസികാവസ്ഥയെയും ബാധിച്ചേക്കാം. അവരിൽ മാനസിക വിഷമങ്ങൾ നിറയാൻ സാധ്യത കൂടുതലാണ്. മനസ്സ് തുറക്കാൻ ആരും ഇല്ലാതിരിക്കുന്നത് മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും. ഇവരെ വളരെ വേഗത്തിൽ തന്നെ രോഗങ്ങൾ പിടികൂടാനും സാധ്യത കൂടുതലാണ്. മനസ്സിൽ സന്തോഷം ഇല്ലാത്തതും, അകാല വാർധക്യത്തിലേയ്ക്ക് ഇവരെ തള്ളിയിടുന്നു. ഒരു അസുഖം വന്നാൽ, തങ്ങളെ ആര് നോക്കും എന്ന ചിന്ത ഇവരെ വല്ലാതെ അലട്ടും. ഒറ്റപ്പെട്ട്, ആരും നോക്കാനില്ലാതെ മരിച്ച് പോകുമോ എന്ന ഭയം പോലും ഇവരെ വേട്ടയാടാം. സ്വന്തമായി സമ്പാദിച്ചതെല്ലാം മക്കൾക്ക് നൽകിയതിനാൽ, പണമില്ലാത്തതിന്റെ വരും വരായ്കകളും ഇവരെ മാനസികമായി തളർത്താം.
മക്കൾ ചെയ്യേണ്ടത്
മാതാപിതാക്കളുടെ കൂടെ കുറച്ചധികം സമയം ചിലവഴിക്കുന്നതും, അവരോട് കുശലങ്ങൾ പറയുന്നതും, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതുമെല്ലാം മാതാപിതാക്കളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും, അവർ നല്ല ആരോഗ്യത്തോടെ വസിക്കാനും സഹായിക്കും. അതുപോലെ, ഇടയ്ക്ക് മാതാപിതാക്കളോടൊപ്പം ഒരു ട്രിപ്പ് പോവുക. അവരെ സിനിമ കാണിക്കാൻ കൊണ്ടുപോവുക. അവർക്ക് വേണ്ട വസ്ത്രങ്ങൾ നൽകുക. അവർക്കു വേണ്ടി ചിലവഴിക്കാനായി കുറച്ച് പൈസ നൽകുക. അച്ഛനും അമ്മയുമായി നിങ്ങൾക്കോ, അല്ലെങ്കിൽ നിങഅങളുടെ ഭാര്യക്ക്, ഭർത്താവിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് മനസ്സ് തുറന്ന് സംസാരിച്ച് പരിഹരിക്കാന് ശ്രമിക്കുക. അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. എന്ത് പ്രശ്നം വന്നാലും താങ്ങായി തങ്ങൾ കൂടെയുണ്ട് എന്ന തോന്നൽ അവരിൽ ഉളവാക്കുക. ഇതെല്ലാം മാതാപിതാക്കൾ നല്ല ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുന്നതിന് സഹായിക്കും.



Click it and Unblock the Notifications