Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതം തുടങ്ങുന്നതിന് മുന്പ് ഇക്കാര്യങ്ങളെങ്കില് ആ ബന്ധത്തെക്കുറിച്ച് 2 വട്ടം ആലോചിക്കാം
ദാമ്പത്യമായാലും പ്രണയമായാലും വളരെയധികം ശ്രദ്ധിച്ച് വേണം എപ്പോഴും മുന്നോട്ട് പോവുന്നതിന്. കാരണം അത് നിങ്ങളുടെ ജീവിതത്തില് വളരെയധികം മാറ്റങ്ങളും ഉത്തരവാദിത്വങ്ങളും കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള് സംഭവിക്കണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല് ചില കാരണങ്ങളാല് അപ്രകാരം സംഭവിക്കുകയില്ല എന്ന് മാത്രമല്ല നിങ്ങളുടെ ജീവിതം വിചാരിച്ചത് പോലെ മുന്നോട്ട് പോവുകയും ഇല്ല. ദാമ്പത്യത്തിലും പ്രണയത്തിലും പക്ഷേ തുടക്കത്തില് തന്നെ പ്രകടമാവുന്ന ചില ലക്ഷണങ്ങള് ഈ ബന്ധം തുടരണോ വേണ്ടയോ എന്ന സൂചന നിങ്ങളില് നല്കുന്നു.
ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും ഇനി പറയുന്ന കാര്യങ്ങള് അല്ലെങ്കില് ലക്ഷണങ്ങള് ഒരു ബന്ധത്തിന്റെ തുടക്കത്തില് നിങ്ങള്ക്ക് ഉണ്ടെങ്കില് അത് നിങ്ങളുടെ ജീവിതത്തില് പിന്നീട് വെല്ലുവിളി ആവുന്നു. അതുകൊണ്ട് തന്നെ ചില കാര്യങ്ങള് ശ്രദ്ധിച്ചാല് അത് ജീവിതത്തില് കൂടുതല് മാറ്റങ്ങള് കൊണ്ട് വരുന്നതിനും സഹായകമാവും. എന്തൊക്കെയാണ് ഇത്തരത്തില് ശ്രദ്ധിക്കേണ്ടതും അല്ലെങ്കില് അപകടമെന്ന് തോന്നുന്നതുമായ ചില കാര്യങ്ങള് എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നുണ പറയുക
സാഹചര്യം എന്ത് തന്നെയായാലും പങ്കാൡയോട് നുണ പറയുക എന്നത് വളരെയധികം മോശമായ ഒരു പ്രവണത തന്നെയാണ്. എന്ത് തന്നെയായാലും പങ്കാളിയോട് ഒരിക്കലും നുണ പറയരുത്. എന്ന് മാത്രമല്ല കള്ളത്തരം ചെയ്യുകയോ അത് മറച്ച് വെക്കുകയോ ചെയ്യുന്നത് പോലും തെറ്റാണ്. ഇതെല്ലാം നിങ്ങളുടെ ബന്ധത്തെ കൂടുതല് പ്രശ്നത്തിലേക്ക് എത്തിക്കുന്നതാണ് എന്ന കാര്യത്തില് സംശയം വേണ്ട. മാത്രമല്ല ഒരു ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തില് തന്നെ ഇത് മനസ്സിലാക്കാന് സാധിച്ചാല് ആ ബന്ധവുമായി മുന്നോട്ട് പോവാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അല്ലാത്ത പക്ഷം അത് കൂടുതല് വെല്ലുവിളികളും പ്രശ്നങ്ങളും ജീവിതത്തില് ഉണ്ടാക്കുന്നു. മുന്നോട്ടുള്ള ഓരോ നിമിഷവും അതിന്റെ പശ്ചാത്തലത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു.
പങ്കാളിയെ നിയന്ത്രിക്കാന് ശ്രമിക്കുക
പലപ്പോഴും പങ്കാളിയെ നിയന്ത്രിക്കാന് ശ്രമിക്കുക എന്നത് വളരെയധികം മോശമായ ഒരു പ്രവണതയാണ്. കരുതലെന്ന് കരുതി പലരും ഇതിനെ നിസ്സാരവത്കരിക്കുന്നു. എന്നാല് ഭാവിയില് ഇത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട. നിങ്ങള്ക്ക് നിയന്ത്രണം വെക്കുന്നത് ഒരിക്കലും അംഗീകരിക്കാന് സാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ കൂടുതല് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും പ്രശ്നത്തിലാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

ശാരീരിക ബന്ധത്തിന് ശ്രമിക്കുക
ഒരു ബന്ധം പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും പങ്കാളിയുടെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ശാരീരിക ബന്ധത്തിന് തിടുക്കം കൂട്ടുന്നതും ബന്ധത്തെ പ്രതിസന്ധിയിലേക്ക് എത്തുന്നു. പലപ്പോഴും ഇത് മാനസികമായും ശാരീരികമായും നിങ്ങളില് പ്രശ്നങ്ങളുണ്ടാക്കുന്നു. ശാരീരിക ബന്ധത്തിന് എപ്പോഴും മാനസികവും വൈകാരികവുമായ അടുപ്പം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്. ഇത്തരത്തില് തിടുക്കം കൂട്ടുന്ന അവസ്ഥയില് നിങ്ങളുടെ ബന്ധം ഒരിക്കലും നല്ല രീതിയില് മുന്നോട്ട് പോവുന്നത് നല്ലതല്ല. ഇത് ആ ബന്ധത്തില് നിന്ന് നിങ്ങളെ പിന്നിലേക്ക് വലിയ്ക്കുന്നു.
സ്ഥിരതയില്ലാത്തത്
ദാമ്പത്യമായാലും പ്രണയമായാലും അതില് സ്ഥിരതയില്ലാത്തത് പലപ്പോഴും ദാമ്പത്യത്തില് പ്രശ്നങ്ങളുണ്ടാക്കുന്നു. സംസാരിക്കുന്നതിനും സമയം ചിലവഴിക്കുന്നതിനും വേണ്ടി പങ്കാളി സമയം കണ്ടെത്താതിരിക്കുകയും പെട്ടെന്ന് തന്നെ മാനസികാവസ്ഥയില് മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നത് അല്പം ശ്രദ്ധിക്കണം. ചെറിയവഴക്കിന് ശേഷം പലപ്പോഴും ഇവര് വേര്പിരിയലിനെക്കുറിച്ചും മറ്റും സംസാരിക്കുന്നു. ഇതൊക്കെ ദാമ്പത്യത്തില് പ്രശ്നങ്ങളുണ്ട് എന്നതിന്റെ സൂചനയാണ്. ഒരു ബന്ധത്തിന്റെ തുടക്കത്തില് തന്നെ ഇത്തരം സ്വഭാവങ്ങളാണെങ്കില് ആ ബന്ധം മുന്നോട്ട് പോവണം എന്നില്ല.



Click it and Unblock the Notifications
