Latest Updates
-
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ
അവന് ശരിക്കും നിങ്ങളോട് പ്രണയമാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം, ഇല്ലെങ്കില്‍
മനസ് അറിഞ്ഞ് നമ്മളെ പ്രണയിക്കുന്ന, നമ്മുടെ സൗന്ദര്യത്തെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്ന് ആസ്വദിക്കുന്ന, നമ്മള് ചെയ്യുന്ന കുഞ്ഞു കാര്യങ്ങളേയും ഏറെ സ്നേഹത്തോടേയും വാത്സല്യത്തോടേയും കാണുന്ന ഒരാള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളതല്ലേ. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഇത്തരത്തില്‍ സ്നേഹിക്കുന്ന പുരുഷന്മാരെ ജീവിതത്തില്‍ കിട്ടുകയെന്നത് അവര്‍ ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്.
പൊതുവെ പ്രണയത്തില്‍ ഉള്ള സ്ത്രീകളാകട്ടെ തങ്ങളുടെ ഇഷ്ടങ്ങള്‍ മറയില്ലാതെ പ്രകടിപ്പിക്കാറുണ്ട്. അവരുടെ പെരുമാറ്റത്തിലും കരുതലിലുമെല്ലാം മനസിലെ പ്രണയം പുറത്തേക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുളുമ്പും. എന്നാല്‍ ഇക്കാര്യത്തില്‍ ആണുങ്ങള് മിടുക്കരാണ്. പലപ്പോഴും മനസിലെ പ്രണയവും ഇഷ്ടവുമെല്ലാം അവര്‍ സമര്‍ത്ഥമായി മറച്ച് വെക്കും. ഒരുപക്ഷെ ഇവര്‍ക്ക് പ്രണയം ഉണ്ടോയെന്ന് നമ്മളെ കുഴപ്പിക്കുന്ന തരത്തിലായിരിക്കും പെരുമാറ്റം. ഇനി നിങ്ങളും അധികം ആലോചിച്ച് കുഴപ്പിക്കേണ്ട. ഒരാണ്‍കുട്ടി നിങ്ങളോട് പെരുമാറുന്നത് ഇങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഉറപ്പിക്കാം അവരുടെ ഉള്ളില്‍ നിങ്ങളോട് അഗാധമായ പ്രണയം ഉണ്ടെന്ന്. വിശദമായി വായിക്കാം.

നിങ്ങളെ സന്തോഷിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യും
ഒരു പുരുഷന് സ്ത്രീയോട് പ്രണയം ഉണ്ടെങ്കില്‍ അവളുടെ മുഖത്തെ ചിരിയും സന്തോഷവും നിലനിര്‍ത്താന്‍ അവര്‍ എന്തും ചെയ്യും. വെറുതെ നിങ്ങളോട് സംസാരിച്ചിരിക്കുന്നത് തന്നെ അവരെ സംബന്ധിച്ച് സന്തോഷം നല്‍കുന്നതായിരിക്കും. അത്തരത്തില്‍ നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനും വേണ്ടി അവരുടെ സമയം തന്നെ മാറ്റി വെയ്ക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍ തിരിച്ചറിയണം അവരുടെ ഉള്ളിലെ ഇഷ്ടം.
എന്ത് ത്യാഗത്തിനും തയ്യാറാകും
നിങ്ങളോട് യഥാര്‍ത്ഥ പ്രണയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ജീവിതത്തില്‍ പല വീട്ടുവീഴ്ചകള്‍ക്കും തയ്യാറാകും. നിങ്ങള്‍ക്ക് വേണ്ടി പലതും ത്യജിക്കാനും യാതൊരു മടിയും കാണിക്കില്ല. ഒരുപക്ഷെ അവര്‍ക്ക് ഇഷ്ടപ്പെട്ട നിമിഷങ്ങള്‍ പോലും വേണ്ടെന്ന് വെച്ചേക്കാം. സുഹൃത്തുക്കളുമായുള്ള കറക്കം വേണ്ടെന്ന് വെച്ചേക്കാം. എന്തിന് നിങ്ങളുടെ ഫോണ്‍ വന്നാല്‍ മറ്റ് അത്യാവശ്യ ഫോണ്‍ കോളുകള്‍ പോലും ഒഴിവാക്കിയേക്കും.
അനാവശ്യ അസ്വസ്ഥത പ്രകടിപ്പിക്കും
നിങ്ങളെ കണ്ടമാത്രയില്‍ അവര്‍ അനാവശ്യമായി അസ്വസ്ഥരായേക്കും. ചിലരെ സംബന്ധിച്ച് യഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടത് പോലെ പെരുമാറാനുള്ള സാധ്യതയും ഉണ്ട്. ചിലപ്പോള്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ വന്നേക്കും. ചില അവസരങ്ങളിലാകട്ടെ അസ്വസ്ഥത മൂലം പറയുന്ന പലതും മണ്ടത്തരങ്ങളായി പോകാനുള്ള സാധ്യയും ഉണ്ടായേക്കും. ഇതിനെയൊന്നും പരിഹസിക്കാന്‍ നില്‍ക്കരുത്. പകരം നിങ്ങളോടുള്ള സ്നേഹം തിരിച്ചറിയുന്നുണ്ടെന്നും മനസിലാക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.
ദൗര്‍ബല്യങ്ങള്‍ മറച്ച് വെക്കില്ല
ഒരു ആണ്‍കുട്ടി നിങ്ങളുമായി പ്രണയത്തിലാണെങ്കില്‍ ഒരിക്കല്‍ പോലും അവന്റെ ദൗര്‍ബല്യങ്ങള്‍ മറച്ച് വെക്കാനോ വൈകാരികമായി പെരുമാറാനോ യാതൊരു മടിയും കാണിക്കില്ല. ചിലപ്പോള്‍ മറ്റാര്‍ക്ക് മുന്‍പിലും തുറക്കാത്ത മനസ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നേക്കാം, കരയുകയും ചെയ്തേക്കാം. അതായത് നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മാത്രമല്ല ഇത് തെളിയിക്കുന്നത്. അവര്‍ക്ക് നിങ്ങളോടുള്ള വിശ്വാസം കൂടിയാണ്.
നിങ്ങളെ കുറിച്ചുള്ള എല്ലാം അറിയാന്‍ ഇഷ്ടപ്പെടും
നിങ്ങളെ സന്തോഷിപ്പിക്കുന്നത്, സങ്കടപ്പെടുത്തുന്നത്, നിങ്ങളെ എക്സൈറ്റ് ചെയ്യിക്കുന്നത്, ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍ ഇങ്ങനെ നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാന്‍ അവര്‍ താത്പര്യം പ്രകടിപ്പിക്കും.
ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്ത് വെയ്ക്കും
നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്ത് വെയ്ക്കാന്‍ അവര്‍ ശ്രമിക്കും. നിങ്ങള്‍ പോലും ഓര്‍ത്ത് വെക്കാന്‍ മറന്നത് പോലും ഇക്കൂട്ടത്തില്‍ ഉണ്ടാകും. എന്ന് മാത്രമല്ല അത് ഓര്‍ക്കുന്നുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തും.
കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തില്ല
ചില പുരുഷന്മാര് തങ്ങള്‍ക്ക് പ്രണയമുള്ള സ്ത്രീകളെ ഇടയ്ക്കിടെ കളിയാക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും നിങ്ങള്‍ മനസിലാക്കേണ്ടത് അവര്‍ ഒരിക്കലും അത്തരത്തില്‍ മറ്റ് സ്ത്രീകളോട് പെരുമാറാന്‍ സാധ്യതയില്ലെന്നാണ്. വെറുതെ പരിഹസിച്ചും അസ്വസ്ഥരാക്കിയുമെല്ലാം ഓരോ നിമിഷവും നിങ്ങളുടെ ഒപ്പം സമയം ചിലവഴിക്കാന്‍ ഇവര്‍ ശ്രമിക്കും. കളിയാക്കുമ്പോഴുള്ള നിങ്ങളുടെ പെരുമാറ്റങ്ങളില്‍ പോലും അവര്‍ സന്തോഷം കണ്ടെത്തുന്നുണ്ടാകും.
നിങ്ങളുടെ ആംഗ്യങ്ങളെ അനുകരിക്കും
നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ ആംഗ്യങ്ങളും പകര്‍ത്തി കുസൃതി കണ്ടെത്തുന്നവരാണോ? ഉറപ്പിച്ചോ അവന് നിങ്ങളെ അഗാധമായി പ്രണയിക്കുന്നുണ്ട്. നിങ്ങള്‍ കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ അവര്‍ ഇങ്ങനെ പെരുമാറിയേക്കും. ഇങ്ങനെയൊരാളെ കിട്ടാന്‍ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ?.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
