Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ആണിനും പെണ്ണിനുമിടയിലെ സൗഹൃദം വിവാഹശേഷവും മുമ്പുള്ളത് പോലെ നിലനില്‍ക്കുമോ?
സൗഹൃദം, പകരം വെക്കാനില്ലാത്ത ആത്മബന്ധം. ചിരിക്കുമ്പോഴും കരയുമ്പോഴും കൂടെനില്‍ക്കുമെന്ന് ഉറപ്പുള്ള സുഹൃത്തുക്കള്‍ ജീവിതത്തിലെ അമൂല്യമായ നിധിയാണ്. ജീവിതം പ്രതിസന്ധികളില്‍ പെട്ട് ഉഴറുമ്പോള്‍ സൗഹൃദമാണ് പലരുടെയും കച്ചിത്തുരുമ്പ്. എന്നുചെയ്യണമെന്നറിയാതെ കുഴങ്ങുമ്പോള്‍ പ്രകാശമായി മാറും സുഹൃത്തുക്കള്‍.

ആണ്-പെണ് സൗഹൃദം
സൗഹൃദത്തിന് ആണ്‍പെണ്‍ വ്യത്യാസമില്ല. എങ്കിലും ആണും പെണ്ണും തമ്മിലുള്ള സൗഹൃദം എപ്പോഴും തര്‍ക്കവിഷയമാണ്. ഒരു ആണിനും പെണ്ണിനും എല്ലാ കാലവും സുഹൃത്തുക്കളായി തുടരാന്‍ കഴിയില്ല എന്ന പ്രശസ്തമായ സിനിമ ഡയലോഗ് പോലും സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് തന്നെയാണ് പറഞ്ഞുവെക്കുന്നത്. ഒരുപക്ഷേ ആണിനും പെണ്ണിനും ഇടയിലെ സൗഹൃദം പ്രണയമായി മാറാമെന്നോ അല്ലെങ്കില്‍ അവരിലൊരാളുടെ വിവാഹത്തോടെ സൗഹൃദം ഇല്ലാതാകുമെന്നോ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സൗഹൃദവും പ്രണയവും
സൗഹൃദവും പ്രണയവും ഒരുപോലെ ഉദാത്തമാണ്. രണ്ടും പകരം വെക്കാനില്ലാത്ത വികാരങ്ങളാണ്. ഏതാണ് കൂടുല്‍ വീര്യമേറിയത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ചിലരെങ്കിലും ഒന്ന് സംശയിക്കും. സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറുള്ള എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. പക്ഷേ സൗഹൃദത്തിന് വേണ്ടി പ്രണയവും പ്രണയത്തിന് വേണ്ടി സൗഹൃദവും ത്യജിക്കുന്നവരും ഉണ്ട്.
ഒരു ആണിനും പെണ്ണിനുമിടയിലെ സൗഹൃദം വിവാഹത്തോടെ ഇല്ലാതാകുമോ? ഇക്കാര്യത്തില്‍ യുവാക്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.
സൗഹൃദം മാത്രമാണെങ്കില്‍ അത് തുടരും - ഗീതു
ഒരു ആണിനും പെണ്ണിനും ഇടയിലെ സൗഹൃദം വിവാഹത്തോടെ ഒരിക്കലും ഇല്ലാതാകുന്നില്ലെന്ന് തന്നെയാണ് ഡാറ്റ എഞ്ചിനീയറായ ഗീതുവും പറയുന്നത്. ആണിനും പെണ്ണിനുമിടയിലെ സൗഹൃദം പലതരത്തിലുണ്ട്. ഉള്ളില്‍ മറ്റൊന്നും ഇല്ലാത്ത ആത്മസുഹൃത്തുക്കളായ ഒരു ആണിനും പെണ്ണിനുമിടയിലെ സൗഹൃദം വിവാഹം കഴിഞ്ഞാലും അങ്ങനെ തന്നെ തുടരും. പക്ഷേ അങ്ങനെയുള്ള സൗഹൃദങ്ങള്‍ കുറവാണ്.
അവിവാഹിതരായ ആണിനും പെണ്ണിനുമിടയിലെ ആത്മാര്‍ത്ഥമായ സൗഹൃദവും ആ ബന്ധത്തിന്റെ അടുത്ത തലവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളു. ആ തലത്തിലേക്ക് സൗഹൃദം എത്തിയാലും അവര്‍ സുഹൃത്തുകളെന്നേ പറയുകയുള്ളൂ. എങ്കിലും അവര്‍ക്കിടയില്‍ പൊസസ്സീവ്നെസ്സ് ഉണ്ടാകാം. പൊസസ്സീവ്നെസ്സ് വന്നാല്‍ അത് സൗഹൃദമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഗീതു പറയുന്നു. അങ്ങനെയുള്ള രണ്ടുപേര്‍ക്കിടയില്‍ ഒരാള്‍ വിവാഹം കഴിക്കുമ്പോള്‍ മറ്റേയാള്‍ക്ക് ഉള്ളില്‍ വിഷമം ഉണ്ടാകുകയും ആ സൗഹൃദത്തിന് ഉലച്ചില്‍ തട്ടുകയും ചെയ്തേക്കാം. ആ സൗഹൃദത്തിന് പഴയ മാറ്റ് ഉണ്ടാകണമെന്നില്ല.
എന്നാല്‍ പരിശുദ്ധമായ സൗഹൃദം വിവാഹത്തോടെ ഇല്ലാതാകില്ല. എങ്കിലും വിവാഹം കഴിക്കുന്ന ആളുടെ മനോഭാവം കൂടി അവിടെ ഘടകമാണ്. വിവാഹം കഴിക്കുന്നത് വരെ സൗഹൃദം മൂന്നാമതൊരാളെ ബാധിക്കുന്നില്ല. പക്ഷേ വിവാഹത്തോടെ സൗഹൃദം മറ്റൊരാളെയും ബാധിക്കുന്നു. അതുകൊണ്ട്് അത് നിലനിര്‍ത്തി പോകുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടാകാം.
ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചെടുത്തോളം സഹോദരനുമായുള്ള ബന്ധം പോലെ തന്നെയാണ് ഏറെക്കുറേ സൗഹൃദവും. സഹോദരനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വിവാഹശേഷം അവരുടെ കുടുംബത്തെ കൂടി അവരെ പോലെ സ്നേഹിക്കുകയാണ്. അതുപോലെ തന്നെ ഒരു ആത്മസുഹൃത്തിനോടുള്ള സ്നേഹവും സൗഹൃദവും എല്ലാ കാലവും നിലനില്‍ക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം അവരുടെ പങ്കാളിക്കും മുന്‍ഗണന നല്‍കുകയാണ്. അങ്ങനെയൊരാള്‍ അവരുടെ ജീവിതത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന അതിര്‍വരമ്പുകളും വ്യത്യാസങ്ങളും സുഹൃത്തുക്കള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. ഇവിടെയും വിവാഹം കഴിക്കുന്ന ആളുടെ അഭിപ്രായവും ചിന്താഗതിയും വളരെ പ്രധാനമാണ്. അവര്‍ക്ക് പങ്കാളിയുടെ സൗഹൃദത്തില്‍ എതിര്‍പ്പുണ്ടായാല്‍ തീര്‍ച്ചയായും സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടാകും. പക്ഷേ പരസ്പരം മനസ്സിലാക്കുന്ന, ബഹുമാനിക്കുന്ന പങ്കാളികള്‍ ആണെങ്കില്‍ സൗഹൃദം പഴയത് പോലെ തന്നെ തുടരാം.
സൗഹൃദത്തിന്റെ ആഴം പങ്കാളിക്ക് ബോധ്യപ്പെടണം- ലക്ഷ്മി നാരായണന്
വിവാഹത്തോടെ മറ്റ് സൗഹൃദങ്ങള്‍ വേണ്ടെന്നും വെക്കുന്നവരും തുടര്‍ന്നുകൊണ്ട് പോകുന്നവരും ഉണ്ട്. വേണ്ടെന്ന് വെക്കുന്നവര്‍ സ്വന്തമായൊരു നിലപാടില്‍ എത്തിച്ചേരാത്തവര്‍ ആണെന്ന് മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി നാരായണന് പറയുന്നു. വിവാഹം കഴിക്കുന്ന ആളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്ത് സൗഹൃദം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അവര്‍. പക്ഷേ വിവാഹത്തിന് മുമ്പ് തന്നെ വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ മാനസികമായ ഒരു അടുപ്പം ഉണ്ടെങ്കില്‍ തങ്ങളുടെ സൗഹൃദങ്ങളുടെ ആഴങ്ങള്‍ അവര്‍ക്ക് പരസ്പരം ബോധ്യപ്പെടുത്താന്‍ കഴിയുകയും ആ സൗഹൃദവലയത്തില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ കൂടി ഉള്‍പ്പെടുത്താനും സാധിക്കും. പക്ഷേ സൗഹൃദത്തിന്റെ ആഴം പങ്കാളിയെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയണം. അതില്‍ വിജയിച്ചാല്‍ ജീവിതകാലം മുഴുവന്‍ സൗഹൃദം നിലനിര്‍ത്താനും തന്റേത് മാത്രമായിരുന്ന സൗഹൃദം തന്റെ കുടുംബത്തിന്റേത് കൂടി ആക്കി മാറ്റാനും അവര്‍ക്ക് കഴിയും.
സൗഹൃദം തുടരും, പക്ഷേ... - അപര്‍ണ്ണ
വിവാഹം കഴിച്ചുവെന്ന് കരുതി ഒരു ആണിനും പെണ്ണിനും ഇടയിലെ സൗഹൃദം ഇല്ലാതാകുന്നില്ലെന്നാണ് ഫുഡ് വ്ളോഗറായ അപര്‍ണ്ണ പറയുന്നത്. എങ്കിലും ആ സൗഹൃദത്തില്‍ ചില നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന കാര്യം അപര്‍ണ്ണ തുറന്ന് സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പങ്കാളിയുടേതായ ഇടത്തെയും അവരുടെ ബന്ധങ്ങളെയും ബഹുമാനിച്ചാല്‍ ഭാര്യാഭര്ത്താക്കന്മാരുടെ സൗഹൃദം വിവാഹത്തിന് മുമ്പുള്ളത് പോലെ തന്നെ തുടരാവുന്നതേയുള്ളൂ. പക്ഷേ പങ്കാളി തന്റേത് മാത്രമാകണമെന്ന ചിന്ത, ഓവര്‍ പൊസസ്സീവ്നെസ്സ് വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാക്കും. അത് സ്വാഭാവികമാണ്. സുഹൃത്തുക്കള്ക്കിടയിലേത് പോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു ഇടം ഉണ്ടായാല്‍ അത് വളരെ നല്ലതാണെന്ന് അപര്‍ണ്ണ പറയുന്നു.
തീവ്രത കുറയും - വൈഷ്ണവ്
ആത്മ സുഹൃത്തുക്കളായ ആണിനും പെണ്ണിനും ഇടയിലെ സൗഹൃദം അവരിലൊരാള്‍ വിവാഹം കഴിക്കുന്നതിലൂടെ അവസാനിക്കാന്‍ സാധ്യതയില്ലെങ്കിലും അതിന്റെ തീവ്രതയില്‍ കാര്യമായ വ്യത്യാസം വരുമെന്നാണ് സോഫ്റ്റ്വെയര് എഞ്ചിനീയറായ വൈഷ്ണവ് പറയുന്നത്. വിവാഹത്തോടെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടി വരുമ്പോള്‍ സൗഹൃദം പഴയത് പോലെ തുടരാന്‍ കഴിഞ്ഞേക്കില്ല. അപ്പോഴും സുഹൃത്തിന് തന്നെ മനസ്സിലാകും എന്ന ചിന്ത അവരുടെയുള്ളില്‍ ഉണ്ടാകും.



Click it and Unblock the Notifications