Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല
ഒത്തുപോകുന്നില്ലേ, പങ്കാളിയുമായി വേര്‍പിരിയുന്നതിന് മുമ്പ് സ്വയം ചോദിക്കണം ഈ 7 ചോദ്യങ്ങള്‍
Divorce Tips: ദാമ്പത്യത്തില്‍ കലഹങ്ങള്‍ സാധാരണകാര്യമാണ്. വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായാലും അത് പരിഹരിച്ച് പോയാല്‍ ദാമ്പത്യത്തില്‍ കല്ലുകടിയോ അകല്‍ച്ചയോ ഉണ്ടാകില്ല. പക്ഷേ ഇന്ന് അഭിപ്രായ ഭിന്നതകളും അകല്‍ച്ചയും കൊണ്ട് ദാമ്പത്യത്തില്‍ വേര്‍പിരിയലുകള്‍ വര്‍ധിക്കകുകയാണ്. വിവാഹിതരായി അധികം വൈകാതെ തന്നെ വേര്‍പിരിയുന്നവരും ദശാബ്ദങ്ങള്‍ നീണ്ട വിവാഹം വേണ്ടെന്ന് വെക്കുന്നവരും അനവധിയാണ്.

എത്ര ശ്രമിച്ചിട്ടും പരസ്പരം പൊരുത്തപ്പെടാതെ വരുമ്പോള്‍ വേര്‍പിരിയല്‍ തന്നെയാണ് നല്ല വഴി എങ്കിലും ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നുതന്നെയാണത്. വൈകാരികമായ വെല്ലുവിളികളും ഒരു കുടുംബമെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും വെല്ലുവിളിയാകാം. പക്ഷേ രണ്ടുകൂട്ടര്‍ക്കും ഗുണമില്ലാത്ത ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല, അതില്‍ നാണക്കേടുമില്ല. കുട്ടികളുടെ കാര്യം ആലോചിച്ച് ദാമ്പത്യത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ടതുമില്ല. എങ്കിലും വിവാഹം വേര്‍പിരിയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
വേര്‍പിരിയലിന്റെ ആവശ്യകത
ദാമ്പത്യം മുന്നോട്ടുപോകില്ലെന്ന് മനസ്സിലായാല്‍ ഉടനടി വിവാഹമോചനത്തെ കറുച്ച് ചിന്തിക്കാതെ കുറച്ച് കാര്യങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ചില ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തുകയും വേണം. ദാമ്പത്യത്തില്‍ എന്തെല്ലാമാണ് നിങ്ങളുടെ താല്‍പ്പര്യങ്ങളെന്നും അതില്‍ എന്തെല്ലാം കാര്യങ്ങളില്‍ പങ്കാളിയുടെ സഹകരണമുണ്ടെന്നും നോക്കുക. മുമ്പുണ്ടായ പ്രശ്‌നങ്ങളും ദമ്പതിമാരെന്ന നിലയില്‍ അവ പരിഹരിച്ച രീതികളും വിലയിരുത്തുക. എപ്പോഴും കുറ്റപ്പെടുത്തുക, പ്രതിരോധിക്കുക, പ്രശ്‌നമുണ്ടാകുമ്പോള്‍ അത് അവഗണിക്കുക പോലെ പങ്കാളിയില്‍ ഒരിക്കലും തിരുത്താനാകാത്ത ചില മോശം സ്വഭാവങ്ങളുണ്ടെങ്കില്‍ അവ പ്രത്യേകം പരിഗണിക്കുക.
ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുകയും വേര്‍പിരിയല്‍ തന്നെയാണ് മികച്ച തീരുമാനമെന്നും ഉറപ്പായാല്‍ പങ്കാളിയോട് കാര്യം അവതരിപ്പിക്കുകയും ദാമ്പത്യത്തില്‍ നിങ്ങള്‍ക്കുള്ള അതൃപ്തി കാരണങ്ങള്‍ സഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുക. പ്രശ്‌നപരിഹാരത്തിനുള്ള വകയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുകയും ചെയ്യുക.
വേര്‍പിരിയലില്‍ പങ്കാളിയുടെ നിലപാട്
വേര്‍പിരിയല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. പങ്കാളികള്‍ക്ക് പരസ്പരം യാത്ര പറയാന്‍ വൈകാരികമായി വളരെ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ ഇതിന് മുന്‍കൈ എടുക്കുന്നയാള്‍ നിയമപരമായ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് മറ്റേയാളോട് തന്റെ വികാരങ്ങള്‍ വ്യക്തതോടെ പറഞ്ഞുമനസ്സിലാക്കുക. പൊരുത്തപ്പെടല്‍ സാധ്യമല്ലെന്ന് രണ്ടുപേര്‍ക്കും ഒരുപോലെ ബോധ്യപ്പെടേണ്ടതുണ്ട്. രണ്ടുപേരുടെയും നിലപാടുകള്‍ ഒന്നായെങ്കിലേ വിവാഹമോചനം എളുപ്പത്തില്‍ നടക്കുകയുള്ളു.
കുട്ടികളുടെ ഭാവി
വിവാഹമോചനത്തിന് ധൃതി കൂട്ടുന്നതിന് മുമ്പ്, കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ഭാവി സംബന്ധിച്ച് ഇരുകൂട്ടരും വ്യക്തവും അവര്‍ക്ക് ഗുണകരമാകുന്നതുമായ തീരുമാനത്തിലെത്തണം. വേര്‍പിരിഞ്ഞാലും മക്കള്‍ക്ക് ഏറ്റവും നല്ല മാതാപിതാക്കള്‍ ആയി തുടരുന്നതിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് ചിന്തിക്കുക. മക്കള്‍ ഒരിക്കലും ബാധ്യതയായി മാറാതിരിക്കാന്‍ വൈകാരികമായി ചിന്തിക്കാതെ അവരുടെ നന്മയ്ക്കുള്ള തീരുമാനങ്ങള്‍ എടുക്കുക. കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് അവര്‍ക്കായി നല്ല സമയം തീരുമാനമെടുക്കുക.
മുന്നോട്ടുള്ള ജീവിതം
ഒന്നിച്ചുള്ള ജീവിതം അവസാനിക്കുമ്പോള്‍ തുടര്‍ന്നുള്ള ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകണം. ഉദാഹരണത്തിന് താമസം, വരുമാനം, കുട്ടികളുടെ ചിലവുകള്‍, രണ്ടുപേര്‍ക്കും പൊതുവായ സ്വത്തുക്കള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടായതിന് ശേഷം വേണം വിവാഹമോചനം നടത്താന്‍. ഇതിന് തുറന്ന സംഭാഷണം ആവശ്യമാണ
സമ്പാദ്യം
പങ്കാളികളെന്ന നിലയിലും വ്യക്തിപരമായും നിങ്ങള്‍ക്കുള്ള സമ്പാദ്യം എത്രയാണെന്ന് വിലയിരുത്തുക. ഇന്‍ഷുറന്‍സ്, നിക്ഷേപങ്ങള്‍, പാരമ്പര്യസ്വത്ത്, ബിസിനസ് തുടങ്ങി വരുമാനസാധ്യതകള്‍ വിലയിരുത്തുക. ഇവ എങ്ങനെയാണ് വീതിക്കുന്നതെന്ന് തീരുമാനമെടുക്കുക. കുട്ടികളുടെ ഭാവി പ്രത്യേകം കണക്കിലെടുക്കുക. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ളവരുടെ സഹായം തേടുക.
സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍
വേര്‍പിരിയലിന് ശേഷം ജീവനാംശമോ സാമ്പത്തികമായ മറ്റ് ഒത്തുതീര്‍പ്പുകളോ വേണമോയെന്ന് തീരുമാനിക്കുക. ഇക്കാര്യത്തില്‍ പരസ്പര ധാരണ മതിയോ അതയോ നിയമപരമായി ധാരണയിലെത്തണമോ എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. വിവാഹമോചനത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാകുന്നത് നല്ലതാണ്.
സമാധാനപരമായ വേര്‍പിരിയല്‍
നിയമപരമായി അല്ലാതെയും ബന്ധം വേര്‍പിരിയാം. അത്തരം വേര്‍പിരിയലുകളില്‍ നിയമപരമായ നൂലാമാലകളും വൈകാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും കുറവായിരിക്കും. ഒത്തുതീര്‍പ്പുകളും മധ്യസ്ഥവും കൗണ്‍സിലിംഗും സഹായമായി തേടാം. എന്താണെങ്കിലും വേര്‍പിരിയല്‍ സുഖകരമായ ഒന്നാകില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്ര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications











