Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വിവാഹശേഷം ചെന്നുകയറുന്ന വീട്ടില്‍ ഭാഗ്യം നല്കുന്ന സ്ത്രീ നക്ഷത്രങ്ങള്‍
ചില സ്ത്രീ നക്ഷത്രങ്ങള്‍ ഐശ്വര്യം നല്കുന്നവയാണ്. പ്രത്യേകിച്ച്, വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിക്കുന്നതോടെ, ആ കുടുംബത്തിന് സര്‍വ്വ ഐശ്വര്യങ്ങളും നല്കുന്ന സ്ത്രീ നക്ഷത്രങ്ങളുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തില്‍ സന്തോഷം നല്കാന് ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. അതുപോലെ, ആ കുടുംബത്തിലെ ഓരോരുത്തര്‍ക്കും ഭാഗ്യങ്ങള്‍ നിരവധി തേടി എത്തുന്നതാണ്. കയറി ചെല്ലുന്ന വീടിന് മഹാഭാഗ്യമായി മാറാന്‍ ഇവര്‍ക്ക് സാധിക്കും. അത്തരം ഭാഗ്യമുള്ളതും ഐശ്വര്യം നിറഞ്ഞതുമായ സ്ത്രീ നക്ഷത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

കാര്‍ത്തിക
പൊതുവില്‍ സ്നേഹ സമ്പന്നരായ പ്രകൃതക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. ശാന്തശീലരുമായ ഈ നക്ഷത്രക്കാര്‍ പൊതുവില്‍ വിവാഹശേഷം കയറി ചെല്ലുന്ന വീട്ടില്‍ ഭാഗ്യം നല്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ്. കയറി ചെല്ലുന്ന വീട്ടിലെ ദുരിതങ്ങള്‍ ഇവരുടെ സാന്നിധ്യത്തോടെ ഇല്ലാതകും. നല്ല ദാമ്പത്യ ബന്ധം ഇവര്‍ക്ക് നയിക്കാന്‍ സാധിക്കും. വീട്ടുകാരുമായി ഐക്യം നിലനിര്‍ത്താന്‍ സാധിക്കും. ഭര്‍ത്താവിന് വിവാഹശേഷം നല്ല ജോലി ലഭിക്കാനും, കുടുംബത്തെ പരിപാലിക്കാനും ഇവര്‍ക്ക് സാധിക്കും. ഏതൊരു കാര്യവും അച്ചടക്കത്തോടെ കൈകാര്യം ചെയ്യാനുള്ള ഈ നാളുകാരുടെ കഴിവും കുടുംബത്തിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
മകയിരം
നല്ല മനസ്സിന്റെ ഉടമകളാണ് മകയിരം നക്ഷത്രക്കാര്‍. സ്നേഹിച്ചാല്‍ അവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന നക്ഷ്തരക്കാര്. അറിവിലും ഇവര്‍ മുന്നില്‍ തന്നെയാണ്. ഇവര്‍ വിവാഹശേഷം കയറി ചെല്ലുന്ന വീട്ടിലും നല്ല സ്നേഹവും സന്തോഷവും നിറയ്ക്കാന്‍ ഈ നക്ഷ്ത്രക്കാര്ക്ക് സാധിക്കും. പല ഭാഗ്യങ്ങളും കുടുംബത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ധനലാഭം കൈവരിക്കും. ജോലിയിലും, അതുപോലെ സാമ്പത്തിക പരമായ കാര്യങ്ങളിലും മെച്ചം ഉണ്ടാകും.
ആയില്യം
ഈ നക്ഷത്രക്കാര്‍ കയറി ചെല്ലുന്ന വീടിന് സര്‍വ്വ ഐശഅവര്യങ്ങള് നല്‍കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഈ നക്ഷത്രക്കാരുടെ ഐശ്വര്യത്താന്‍ ഭര്‍ത്താവിന്റെ കുടുംബത്തിന് കൈവരിക്കുന്നതാണ്. ഭര്‍ത്താവിന്റെ കുടുംബത്തിലേയ്ക്ക് പണവും സ്വര്‍ണ്ണവും ആകര്‍ഷിക്കാന്‍ നക്ഷത്രക്കാര്‍ കാരണമാകുന്നു. സകല ദോഷങ്ങളും ഇല്ലാതാക്കാനും, കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈരിക്കാനും ആയില്യം നക്ഷത്രക്കാരുടെ സാന്നിധ്യം സഹായിക്കുന്നതാണ്.
ചിത്തിര
പുതിയ വീട് സ്വന്തമാക്കാനുള്ള അസരം മുതല്‍ വിദേശയോഗം വരെ ഭര്‍ത്താവിന് സ്വന്തമാക്കാന്‍ സാധിക്കും. ചിത്തിര നക്ഷത്രക്കാര്‍ വളരെ സഹാനുഭൂതി ഉള്ള നക്ഷത്രക്കാരാണ്. അതിനാല്‍ തന്നെ, ഇവരുടെ ഒപ്പം നില്ക്കുന്നവരുടെ വളര്‍ച്ച ഏറ്റവുമധികം ആഗ്രഹിക്കുന്ന നക്ഷ്ത്രക്കാര് കൂടിയാണ് ചിത്തിര നക്ഷത്രം. ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബത്തിന് സ്വന്തമാക്കാന്‍ ഈ നാളുകാരായ ഭാര്യമാരിലൂടെ സാധിക്കുന്നതാണ്.
ഉത്രം
വിചാരിച്ച കാര്യം നടത്തിയെടുക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, കയറി ചെല്ലുന്ന വീട്ടിലും സര്‍വ്വൈശ്വര്യങ്ങള്‍ നല്കാന് ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ഇതുവരെ നടത്തിയെടുക്കാത്ത പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ നക്ഷത്രക്കാരുടെ കഴിവാല്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications