Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
പങ്കാളിയിലെ ഈ ശീലങ്ങള്‍ ദാമ്പത്യ ജീവിതം നശിപ്പിക്കും
രണ്ട് പേരും ഒരുപോലെ സഹകരിച്ചാല്‍ മാത്രമാണ് നല്ല ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹാധിക്കുക. പരസ്പരം അറിഞ്ഞും, മനസ്സിലാക്കിയും മുന്നോട്ട് പോകാന്‍ സാധിക്കണം. പങ്കാളിയുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം ചേരാന്‍ സാധിക്കണം. ഇത്തരത്തില്‍ പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്നത് നല്ല ദാമ്പത്യത്തിന്റെ ലക്ഷണമാണ്. കൂടാതെ, പരസ്പരം ബഹുമാനിക്കുന്നതും ദാമ്പത്യം മനോഹരമാക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, പങ്കാളികളിലെ ചില ശീലങ്ങള്‍ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഏല്‍പ്പിച്ചേക്കാം. അത്തരം ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

രഹസ്യം
ഒരു നല്ല ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ പങ്കാളികള്‍ പരസ്പരം മനസ്സ് തുറക്കണം. അവര്‍ക്കിടയില്‍ രഹസ്യങ്ങളും മറകളും പാടില്ല. എല്ലാം സുതാര്യമായിരിക്കണം. എന്നാല്‍, പങ്കാളി അറിയരുതെന്ന് കരുതി രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും, പല കാര്യങ്ങള്‍ ഒളിച്ചുവെയ്ക്കുന്നതും നല്ല ദാമ്പത്യത്തിന്റെ ലക്ഷണമല്ല. ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, പങ്കാളിയ്ക്ക് വിശ്വാസം നഷ്ടപ്പെടാനും, ഇത് ബന്ധത്തില്‍ വിള്ളലുകള്‍ ഏല്‍പ്പിക്കാനും കാരണമാകുന്നു.
അമിതമായിട്ടുള്ള പ്രതീക്ഷ
തന്റെ പങ്കാളി താന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പ്രതീക്ഷിക്കുന്നത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാരണം, എല്ലായ്പ്പോഴും പങ്കാളിയ്ക്ക് നിങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഇത് നിങ്ങളില്‍ മനംമടുപ്പ് ഉണ്ടാക്കിപ്പിക്കുന്നു. കൂടാതെ, പങ്കാളിയുടെ അമിതമായിട്ടുള്ള പ്രതീക്ഷകള്‍ നടക്കാതെ പോകുന്നത് വഴക്കിലേയ്ക്ക് നയിക്കുന്നു. ഇത് പിന്നീട് ദാമ്പത്യ പ്രശ്നങ്ങളിലേയ്ക്കും തൃപ്തി കുറവിലേയ്ക്കും നയിക്കും.
തെറ്റുകള്‍ കണ്ടെത്തുന്നത്
സ്വന്തം തെറ്റുകള്‍ ന്യായീകരിക്കുകയും എന്നാല്‍, പങ്കാളിയുടെ തെറ്റുകള്‍ എല്ലായ്പ്പോഴും എടുത്ത് കാണിക്കുകയും ചെയ്യുന്നത് ദാമ്പത്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന മറ്റൊരു കാരണമാണ്. കൂടാതെ, എല്ലായ്പ്പോഴും പങ്കാളിയുടെ കുറ്റങ്ങള്‍ കണ്ടെത്തുന്നതും, പങ്കാളി ചെയ്യുന്നതെല്ലാം കുഴപ്പമാണ് എന്ന ചിന്താഗതിയെല്ലാം ദാമ്പത്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ഇത് ബന്ധത്തില്‍ തൃപ്തിക്കുറവ് ഉണ്ടാകുന്നതിനും കാരണമാണ്.
മനസ്സ് വായിക്കാന്‍ അറിയാം എന്ന ധാരണ
ചില ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് പങ്കാളിയുടെ മനസ്സിലിരിപ്പ് അറിയാം, അല്ലെങ്കില്‍ ഒരു സന്ദര്‍ഭത്തില്‍ പങ്കാളി വിചാരിച്ചത് എന്താണെന്ന് എനിക്കറിയാം എന്ന ധാരണയില്‍ പങ്കാളിയെ ട്രീറ്റ് ചെയ്യുന്നതും, നിങ്ങളുടെ ഊഹങ്ങള്‍ വെച്ച് പങ്കാളിയെ ചോദ്യം ചെയ്യുന്നതും തെറ്റായ പ്രവണതയാണ്. നേരിട്ട് പങ്കാളിയില്‍ നിന്നും ഉത്തരം ചോദിച്ച് മനസ്സിലാക്കുന്നതിന് പകരം, സ്വയം ഊഹിച്ചെടുക്കുന്നതും, പങ്കാളിയുടെ മനസ്സ് അറിയാം എന്ന ധാരണയില്‍ എല്ലാംസ്വയം തീരുമാനിക്കുന്നതും ഭാവിയില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
