Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദാമ്പത്യത്തിലെ വ്യത്യസ്ത സ്‌നേഹപ്രകടന രീതികള്‍, അവ നല്‍കുന്ന സൂചനകള്‍
ദാമ്പത്യത്തില്‍ പങ്കാളികള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. ചിലര്‍ വാക്കുകളിലൂടെ സ്‌നേഹം പ്രകടിപ്പിക്കും, ചിലര്‍ ചില ്രപ്രവൃത്തികളിലൂടെയും ശാരീരിക അടുപ്പത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കും. സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത വേറൊരു കൂട്ടരുണ്ട്. ഇങ്ങനെ സ്‌നേഹപ്രകടനത്തിലും വികാരപ്രകടനത്തിലും മനുഷ്യര്‍ വ്യത്യസ്തരാണ്.

ദാമ്പത്യത്തില്‍ തങ്ങള്‍ പ്രകടിപ്പിക്കുന്ന അതേ രീതിയില്‍ പങ്കാളിയും സ്‌നേഹം പ്രകടിപ്പിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കാറുണ്ട്. അതില്ലാതെ വരുമ്പോള്‍ അവര്‍ക്ക് സ്‌നേഹമില്ലേയെന്ന് സംശയിക്കുകയും പരാതി പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ പങ്കാളികള്‍ക്കിടയിലെ സ്‌നേഹപ്രകടന രീതികള്‍ അവരുടെ ദാമ്പത്യത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്.
വ്യത്യസ്തമായ സ്‌നേഹപ്രകടന രീതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പറയുന്നതെല്ലാം കേള്‍ക്കുന്ന പങ്കാളികള്‍
പങ്കാളി പറയുന്നതെല്ലാം കേള്‍ക്കാന്‍ തയ്യാറാകുകയും സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നില്‍ക്കുകയും ചെയ്തുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുന്ന ആളുകളുണ്ട്. അവര്‍ ആവശ്യമുള്ളപ്പോള്‍ പങ്കാളിയെ സമാശ്വസിപ്പിക്കാനും അവരുടെ സന്തോഷം ആഘോഷിക്കാനും ഒപ്പമുണ്ടാകും. അവര്‍ കേള്‍വിക്കാര്‍ മാത്രമല്ല, ബന്ധത്തിലെ വിശ്വാസ്യതയ്ക്ക് മൂല്യം നല്‍കുന്നവരുമാണ്. പങ്കാളിയെ അവരുടെ മനസ്സ് തുറക്കാന്‍ അനുവദിക്കുന്നതിലൂടെ ഇരുവര്‍ക്കുമിടയിലെ ബന്ധം ശക്തമാക്കാനും ബന്ധത്തില്‍ കൂടുതല്‍ സത്യസന്ധത പുലര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്.
സ്‌നേഹപരിലാളനങ്ങളും അടുപ്പവും
സ്‌നേഹത്തോടെയുള്ള സ്പര്‍ശനങ്ങള്‍, തലോടലുകള്‍, കെട്ടിപ്പിടിക്കലുകള്‍ എന്നിവയെല്ലാം ഒരു ബന്ധത്തിലെ സ്‌നേഹവും അടുപ്പവും സന്തോഷവും പങ്കുവെക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളാണ്. പങ്കാളികള്‍ക്കിടയിലെ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കും. പരസ്പരം അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് അവര്‍ വളരെയധികം മൂല്യം കല്‍പ്പിക്കുന്നു. പങ്കാളി എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് വാക്കുകളിലൂടെയല്ലാതെ പ്രകടിപ്പിക്കുകയാണ് ഇവിടെ.
ലക്ഷ്യങ്ങളിലെത്താന്‍ പ്രോത്സാഹിപ്പിക്കുക
പങ്കാളികള്‍ തമ്മില്‍ ഇരുപത്തിനാല് മണിക്കൂറും പരസ്പരം സംസാരിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്‌തെങ്കിലേ അവര്‍ക്കിടയില്‍ സ്‌നേഹമുള്ളൂ എന്ന് പറയാന്‍ പറ്റില്ല. പങ്കാളികള്‍ ആണെങ്കിലും അവര്‍ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉണ്ട്. ആ ലക്ഷ്യങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും എത്താന്‍ പങ്കാളിയെ പ്രോത്സാഹിപ്പിക്കുന്നതും ഒരു സ്‌നേഹപ്രകടനമാണ്. അങ്ങനെയുള്ളവര്‍ പങ്കാളി എപ്പോഴും തങ്ങളോടൊപ്പം വേണമെന്നോ സമയം ചിലവഴിക്കണമെന്നോ നിര്‍ബന്ധം പിടിക്കില്ല. അവര്‍ ഇവിടെ പങ്കാളിയുടെ വ്യക്തിരപരമായ സ്വാതന്ത്ര്യത്തിനും ആഗ്രഹങ്ങള്‍ക്കും മൂല്യം കല്‍പ്പിക്കുന്നവരാണ്. പങ്കാളിക്കും അവരുടേതായ ജീവിതമുണ്ടെന്നും അവര്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും മനസ്സിലാക്കേണ്ടത് പക്വതയുടെയും വിശ്വസ്ത സ്‌നേഹത്തിന്റെയും ലക്ഷണമാണ്.
വീട്ടിലെ ജോലികളില്‍ സഹായിക്കല്‍
പുരുഷന്മാര്‍ക്കാണ് ഈ സ്‌നേഹപ്രകടനരീതി കൂടുതല്‍ ഇണങ്ങുക. കാരണം മിക്ക ബന്ധങ്ങളിലും സ്ത്രീകളായിരിക്കും വീട്ടുജോലികള്‍ ചെയ്യുന്നത്. അതെങ്ങനെ ആയാലും വസ്ത്രങ്ങള്‍ അലക്കാനും വീട് വൃത്തിയാക്കാനും ഒപ്പം താങ്ങായി നില്‍ക്കുന്ന ദമ്പതികള്‍ ബന്ധത്തിലെ തുല്യതയ്ക്ക് വില നല്‍കുന്നവരാണ്. ബന്ധത്തിലെ തുല്യതയ അംഗീകരിക്കുന്ന പങ്കാളികള്‍ വളരെ വിരളമാണ്.
മറ്റുള്ളവരോട് പങ്കാളിയെ കുറിച്ച് സംസാരിക്കുക
ചിലയാളുകള്‍ പങ്കാളിയുടെ വിശേഷവും കാര്യങ്ങളും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെക്കും. എന്നാല്‍ മറ്റുചിലര്‍ അതില്‍ മടി കാണിക്കും. പ്രിയപ്പെട്ടവരോട് പങ്കാളിയെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ബന്ധത്തിലെ ആത്മാര്‍ത്ഥതയെ വിലമതിക്കുന്നവരാണ്. എല്ലാ അര്‍ത്ഥത്തിലും പങ്കാളിയോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അങ്ങനെ ചെയ്യുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications