പങ്കാളിയുമായുള്ള ബന്ധം ബ്രേക്കപ്പ് ആയോ? മനസ്സ് ഉലയാതെ നോക്കാന്‍ ഇത് ശീലിക്കൂ

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആഴത്തില്‍ ഉള്ളതും മനോഹരവുമായ ബന്ധമെന്നത് പല കലാ സൃഷ്ട്ടിക്ക് പോലും വിഷയമാവുന്നതാണ്, കാരണം ഊഷ്മളമായ ബന്ധങ്ങളാണ് ഈ ലോകത്തിന്റെ നിലനില്‍പ്പിന് പോലും ആധാരം. എങ്കിലും നിര്‍ഭാഗ്യവശാല്‍ വേര്‍പിരിയലുകളേയും നാം ചിലപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരും. വ്യത്യസ്ത സാഹചര്യങ്ങളിലാണ് വേര്പിരിയലുകള്‍ ഉണ്ടാകുന്നത്, അത് എന്ത് തന്നെ ആയാലും ഭൂരിപക്ഷം സാഹചര്യങ്ങളിലും വേർപിരിയലുകൾ പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുന്നത് പോലെ തന്നെ ആഘാതകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

വേദന ഒഴിച്ചുകൂടാനാവാത്തതാണ്, ചിലർക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്തത്രയും തീക്ഷമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഉള്ള വേര്പിരിയലുകള്‍ ആണെങ്കില്‍ കൂടിയും അത് സങ്കടത്തിന്‍റെ തീവ്രതയെ കുറയ്ക്കുന്നില്ല. ഒരു വേർപിരിയലിന്‍റെ വിഷമ ഘട്ടം മറികടക്കാൻ സമയമെടുക്കും, എന്നാൽ നിങ്ങൾ അത് ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

അത് നിങ്ങളുടെ സ്വന്തം വേർപിരിയലായാലും സുഹൃത്തിന്‍റെ വേർപിരിയലായാലും - വാസ്തവത്തിൽ, നിങ്ങൾക്ക് വികാരങ്ങൾ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത് എന്നതാണ് വസ്തുത, കാരണം ഇത് കൂടുതൽ വിഷമകരമായ ഘട്ടത്തിലേക്ക് നയിക്കും. ഇവിടെ നമുക്ക് ഈ വിഷയത്തെ വളരെ ആഴത്തില്‍ മനസ്സിലാക്കാം..

Different Stages Of Misery After Breakup

വേര്‍പിരിയലിന് ശേഷം

1. ഷോക്ക്

നിങ്ങൾ ഒരു വേർപിരിയലിനെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ആദ്യത്തെ വേദനാജനകമായ സംഗതി ഷോക്ക് ആയിരിക്കാം. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ പൊടുന്നനെ നഷ്ടപ്പെടുന്നതിനാൽ ഇത് പലപ്പോഴും പെട്ടെന്ന് ഉള്ളതും ഞെട്ടിക്കുന്നതോ ആണ്. ഷോക്ക്‌ അഥവാ ആഘാതം ദുഃഖത്തിന്‍റെ ഒരു സാധാരണ ഘടകമാണെന്നും നഷ്ടത്തിന്‍റെ യാഥാർത്ഥ്യം വ്യക്തമാകുന്നതിന് മുമ്പ് അത് നിരവധി തവണ സംഭവിക്കാമെന്നും മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളിയെ നഷ്ടപ്പെടുന്നത് നിങ്ങൾക്ക് പ്രോസസ്സ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വികാരത്തിന് അതിന്റേതായ വേഗത്തിൽ നമ്മളിലൂടെ കടന്നുപോകാൻ കുറച്ച് സമയം നൽകുക.

2. നിഷേധം

നിഷേധം നഷ്ടത്തോടുള്ള സഹജമായ പ്രതികരണമാണ്. ഒരുപക്ഷേ നിങ്ങൾ ഈ വ്യക്തിയോടൊപ്പം നിങ്ങളുടെ ജീവിതം മുഴുവൻ ചെലവഴിക്കുമെന്നും അവരില്ലാത്ത ഒരു ജീവിതം ചിത്രീകരിക്കാൻ ബുദ്ധിമുട്ടാണെന്നും നിങ്ങൾ മുന്പ് ഒരിക്കല്‍ കരുതിയിരിക്കാം. അതിനാല്‍ തന്നെ ബന്ധം അവസാനിച്ചുവെന്ന് അംഗീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തീര്‍ച്ചയായും ഇത് അനുഭവിക്കുമ്പോള്‍ നിരാശരാണ്, ഒപ്പം അനുരഞ്ജനത്തിനുള്ള വഴി കണ്ടെത്താനും നിങ്ങൾ ആഗ്രഹിക്കുകായും ചെയ്യുന്നു. അതിനാല്‍ തന്നെ ഇപ്പോഴും പ്രതീക്ഷയിൽ മുറുകെ പിടിക്കുന്നു. ഇത് നേരിടാൻ വളരെ ബുദ്ധിമുട്ടാണ്, ബന്ധം ഇപ്പോഴും സംരക്ഷിക്കപ്പെടുമെന്ന അമിതമായ ശുഭാപ്തി വിശ്വാസത്തോടെ ദുഃഖ ഘട്ടത്തിന് പകരമായി നിങ്ങൾനല്ലതിലേക്ക് ശ്രദ്ധ ഊന്നുക.

3. കോപം

നിഷേധം ആത്യന്തികമായി രോഷത്തിന് വഴിയൊരുക്കിയേക്കാം. പലപ്പോഴും, നിസ്സാര കാര്യങ്ങള്‍ക്ക് പോലും നാം വളരെ പരുഷമായി പ്രവര്‍ത്തിച്ചേക്കാം. ഉള്ളിലെ കോപം എന്നത് അടുത്ത സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും പ്രകദിപ്പിക്കുഇവാനുമ് തോന്നിയേക്കാം. എന്നാല്‍ ഒന്ന് മനസ്സിലാക്കൂ, നമ്മുടെ കോപം അടുത്ത ആളുകളുമായുള് ഊഷ്മളമായ ബന്ധത്തെ ബാധിക്കില്ലെന്ന് തീര്‍ച്ചയായും ഉറപ്പാക്കുക, കാരണം ക്ഷണികമായ കോപത്തിനും ഈ വികാരങ്ങള്‍ക്കും അപ്പുറം അവരൊക്കെ വീണ്ടും നമ്മോടു ചേരേണ്ടവരാണ്.

5. വിഷാദം

ബന്ധങ്ങളില്‍ വന്ന വില്ലും ഒറ്റപ്പെടല്‍ എന്ന അവസ്ഥയും ചിലപ്പോള്‍ നിങ്ങളെ ഒരു വിഷാദ അവസ്ഥയിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് അഗാധമായ ദുഃഖവും ശൂന്യതയും ദുരിതവും അനുഭവപ്പെടാം. സ്വയം ഉപയോഗശൂന്യമായതായി തോന്നിയേക്കാം. നിങ്ങളുടെ ഭക്ഷണക്രമവും ഉറക്ക സമയക്രമവും ദൈന്യന്തിന കാര്യങ്ങള്‍ പോലും മാറി മരിഞ്ഞെക്കാം. ജീവിതത്തിനു പോലും ഒരു ലക്ഷ്യവുമില്ലെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ തുടങ്ങാം. എന്നാല്‍ ഈ വിഷാദം ഒരു മാനസിക വിഭ്രാന്തിയുടെ സൂചനയല്ലെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. വലിയൊരു നഷ്ടത്തിന് ശേഷമുള്ള മനസ്സിന്‍റെ ഉചിതമായ പ്രതികരണം മാത്രമാണിത്.

കഷ്ടപ്പാടുകളുടെയും ഒറ്റപ്പെടലിന്‍റെയും വികാരങ്ങളെ അടിച്ചമർത്തരുതെന്ന് ഓർമ്മിക്കുക. അവയെ തിരിച്ചറിഞ്ഞ് നമ്മെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ വിഷാദ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കുക. അവരോട് സംസാരിക്കുക, കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഒരു പ്രൊഫഷണലിന്‍റെ സഹായം തേടുക.

Different Stages Of Misery After Breakup

6. സാഹചര്യങ്ങള്‍ സ്വയം അംഗീകരിക്കുക

ഇത് നിങ്ങൾക്ക് അമിതമായ ഒരു വികാരവും ദുഃഖത്തിന്‍റെ ഏറ്റവും പ്രയാസകരമായ ഘട്ടവുമാണെന്ന് സ്വയം തിരിച്ചറിയുക, അംഗീകരിക്കുക. ബന്ധം അവസാനിച്ചുവെന്നും അതിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും നിങ്ങൾ മനസ്സിലാക്കുക. സാഹചര്യം അംഗീകരിക്കുക എന്നത് കൊണ്ട് വേദനയും ദുഖവും പൂര്‍ണ്ണമായും ഒഴിവായി എന്ന് അർത്ഥമാക്കേണ്ടതില്ല, മറിച്ച് ദുഃഖം ഒരു പ്രക്രിയയാണ്, അത് മാറി മനസ്സിന് വീണ്ടും സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുത്തേക്കാം. സാഹചര്യങ്ങളെ അംഗീകരിക്കുക എന്നതിനർത്ഥം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഒടുവിൽ മനസ്സിലാക്കി യുക്തിപരമായ തീരുമാനങ്ങള്‍ എടുത്ത് ജീവിതത്തില്‍ മുന്നോട്ട് പോകുന്നു എന്നത് തന്നെയാണ്.

7. മുന്നോട്ട് പോവുക

ഇത് താത്കാലികമായ ദുഃഖത്തിന്‍റെ ഘട്ടം മാത്രമാണ്, പക്ഷെ നിങ്ങള്‍ അത് അംഗീകരിക്കുകയും, സ്വയം മനസ്സിലാക്കുകയും സെഹ്യ്യ്വാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതായത് നിങ്ങളെ തടഞ്ഞുനിർത്തിയിരുന്ന എല്ലാ വേദനകളിൽ നിന്നും മോചനം നേടി നിങ്ങള്‍ വീണ്ടും ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകുവാന്‍ തുടങ്ങുന്നു എന്ന് തന്നെ. ബന്ധം വേര്‍പിരിയപ്പെട്ട വ്യക്തിയെ വെറുക്കുകയോ വീണ്ടും ജീവിതത്തിൽ ഏതെങ്കിലും ഭാഗമാക്കുവാനോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, സാഹചര്യങ്ങളിൽ നിന്ന് നിങ്ങൾ നേടിയ പാഠങ്ങൾ ഉപയോഗിച്ച് നിങ്ങൾ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്.

Different Stages Of Misery After Breakup

ബ്രേക്കപ്പ് ! ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യാം

1. നിങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ ശക്തിയെ വിശ്വസിക്കുക

എന്നിരുന്നാലും ശാരീരിക സവിശേഷതകളും സ്വഭാവ സവിശേഷതകളും വിശകലനം ചെയ്യാൻ തുടങ്ങുന്നത് സ്വാഭാവികമാണ്,മറ്റൊരാള്‍ക്ക് നിങ്ങളുമായി പ്രണയത്തിലാകാൻ കാരണം എന്തായിരിക്കും ? നിങ്ങളുടെ ആ പ്രത്യേകതയില്‍ ശ്രദ്ധയൂന്നൂ. നിങ്ങൾക്ക് ഇല്ലാത്ത സ്വഭാവവിശേഷങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ആത്മാർത്ഥമായി നിങ്ങളില്‍ അന്തര്‍ലീനമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക

നിങ്ങൾ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങള്‍, അത് ദൂരെ ആകണം എന്നില്ല അടുത്ത് തന്നെ ഉള്ള ഒരു കഫേ അല്ലെങ്കിൽ റെസ്റ്റോറന്റില്‍ പോവുക. പുതിയ സ്ഥലങ്ങളും സാഹചര്യങ്ങളും ആസ്വദിക്കുക. ഇപ്പോള്‍ അനുഭവിക്കുന്ന ഏകാന്തവും വിരസവുമായ ജീവിതത്തിൽ നിന്ന് മോചനം നേടാനും മാനസ്സിക ഉന്മേഷത്തിനും ഇത് നിങ്ങളെ പ്രാപ്തരാക്കുന്നു.

3. പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക

ബന്ധം പരാജയപ്പെടുമ്പോൾ കടുത്തതും പെട്ടെന്ന് ഉള്ളതുമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ചിലപ്പോള്‍ നാം തുനിഞ്ഞേക്കാം. അതായത് ലളിതമായി ചിന്തിക്കുകയാണെങ്കില്‍ അരോചകമായ രീതിയില്‍ മുടി മുറിക്കുന്നതും, പെര്‍മനന്റ് ടാറ്റൂ ചെയ്യുന്നത് പോലെയുള്ളവ പോലും, തിരക്കിട്റ്റ് ചെയ്യാതിരിക്കുക. പെട്ടെന്നുള്ള വികാരത്തെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന ഈ തീരുമാനങ്ങളിൽ ഒരു പക്ഷെ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയെക്കാം. നിങ്ങളുടെ വേദനയും വിഷമവും തിരിച്ചറിയുക, അതിനെ നേരിടാൻ ആരോഗ്യകരമായ വഴികൾ പരീക്ഷിക്കുക.

4. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുക

ഒരു വേർപിരിയലിനുശേഷം, മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാമീപ്യം അത്യന്താപേക്ഷികമാണ്. അതിനാൽ, നിങ്ങൾ റിലേഷനില്‍ ആയ സമയത്ത് അധികം സമയം നൽകാൻ കഴിയാതിരുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുക. അവരോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുകയും പുതിയ ഓർമ്മകൾ ഉണ്ടാക്കുകയും ചെയ്യുക.

Story first published: Wednesday, October 4, 2023, 21:00 [IST]
X
Desktop Bottom Promotion