Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞ പുരുഷനുമായി ഇഷ്ടത്തിലാണോ, എങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് അറിഞ്ഞോളൂ
പ്രേമത്തിന് കണ്ണും കയ്യും കാതും പ്രായവുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രേമം തോന്നാം. ഇക്കാര്യത്തില്‍ അദൃശ്യമായ ചില അതിര്‍വരമ്പുകള്‍ സമൂഹം വരച്ചിട്ടിട്ടുണ്ടെങ്കിലും പലപ്പോഴും അതെല്ലാം തകര്‍ത്തെറിഞ്ഞ പ്രേമകഥകള്‍ എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രേമത്തിനെ അതിര്‍വരമ്പുകള്‍ക്കിടയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് വെറുതേയാണ്.

പറഞ്ഞുവരുന്നത് പ്രേമിക്കുന്നവര്‍ക്കിടയിലെ (ഡേറ്റിംഗ് എന്ന് പറയുന്നതായിരിക്കും ന്യൂജെന്‍കാര്‍ക്ക് ഇഷ്ടം) പ്രായ വ്യത്യാസത്തെ കുറിച്ചാണ്. അതിലിപ്പോള്‍ എന്താണിത്ര സംശയം, സ്ത്രീയേക്കാളും ഒരു മൂന്ന്, നാല് അഞ്ച് വയസ്സ് കൂടുതലുള്ള പുരുഷന്‍ ആണ് അതിന്റെ ബെസ്റ്റ് മാച്ചിംഗ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. അല്ലെങ്കില്‍ അതുംവേണ്ട, സ്ത്രീയ്ക്ക് എത്ര പ്രായമായാലും അതിനേക്കാള്‍ പ്രായമുള്ള പുരുഷന്‍ എന്ന് പറഞ്ഞാലും തെറ്റില്ല അല്ലേ. അങ്ങനെയൊണ് നമ്മുടെ സമൂഹത്തില്‍ പൊതുവേയുള്ള കാഴ്ചപ്പാട്.
പക്ഷേ ഈ പൊതു കാഴ്ചപ്പാടിനെ തെറ്റിച്ചവര്‍ നമുക്കിടയിലുണ്ട്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളും ഉണ്ട്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍-അഞ്ജലി, പ്രിയങ്ക ചോപ്ര- നിക് ജൊനാസ്, കത്രീന കൈഫ്-വിക്കി കൗശല്‍ അങ്ങനെ നമുക്ക് സുപരിചിതമായ നിരവധി സെലിബ്രിറ്റികളില്‍ സ്ത്രീകള്‍ക്കാണ് പ്രായം കൂടുതല്‍. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.
പ്രായം കുറഞ്ഞ പുരുഷനെ പ്രണയിച്ചാല്‍ എന്താണ് കുഴപ്പം
ഒരു കുഴപ്പവുമില്ല എന്ന് തന്നെയാണ് ഉത്തരം. ഒരു സ്‌നേഹബന്ധത്തില്‍ അതൊന്നും ഒരു മാനദണ്ഡമല്ല. അമേരിക്കയിലെ സിംഗിളായിട്ടുള്ളവര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ തങ്ങളേക്കാള്‍ 10 വയസ്സെങ്കിലും കുറഞ്ഞ പുരുഷനെ ഡേറ്റ ചെയ്യാനാണ് താല്‍പ്പര്യമെന്ന് 80 ശതമാനം സ്ത്രീകളും പറഞ്ഞു. അതുപോലെ തങ്ങളേക്കാള്‍ 10 വയസ്സ് കൂടുതലുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യാനാണ് താല്‍പ്പര്യമെന്ന് 90 ശതമാനം പുരുഷന്മാരും അഭിപ്രായപ്പെട്ടു. തത്വത്തില്‍ രണ്ടുകൂട്ടരും അഗ്രഹിക്കുന്നത് ഒന്നുതന്നെ. എങ്കിലും പ്രായം കുറഞ്ഞ പുരുഷന്മാരുമായി സ്‌നേഹബന്ധത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി ചില വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതാണ്. മാത്രമല്ല, അത്തരമൊരു ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്തി കൊണ്ടുപോകാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉപകാരപ്പെടും.
പക്വത
ഇത്തരമൊരു ബന്ധത്തില്‍ പുരുഷനേക്കാള്‍ പക്വത സ്ത്രീയ്ക്ക് ആയിരിക്കാനാണ് സാധ്യത. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, പങ്കാളിയുടെ അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ ഉണ്ടാകും. അത്തരക്കാര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കില്ല. ഇത് ആ ബന്ധത്തിന്റെ ആയുസ്സ് കുറയ്ക്കുന്ന പ്രധാന ഘടകമാണ്. അതുകൊണ്ട് പ്രായം കുറഞ്ഞ ഒരാളുമായി സ്‌നേഹത്തിലാകുമ്പോള്‍ അയാളുടെ പക്വതയുടെ നില മനസ്സിലാക്കി വേണം ഒരു ബന്ധത്തിന് മുതിരാന്‍.
വ്യത്യസ്ത മുന്‍ഗണനകള്‍
ഒരു സ്‌നേഹബന്ധത്തില്‍ പങ്കാളികളുടെ മുന്‍ഗണനകളിലെ വ്യത്യാസം പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രായവ്യത്യാസം ആ പ്രശ്‌നം കുറച്ചുകൂടി വഷളാക്കും. ഉദാഹരണത്തിന് പ്രായം കുറഞ്ഞ പുരുഷന്‍ കരിയറിനെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. നേരെ മറിച്ച് അവിടെ സ്ത്രീയ്ക്ക് പ്രായം അധികമാണെങ്കില്‍ അവര്‍ റിലാക്‌സ്ഡ് ആയിരിക്കുന്നതിനും യാത്ര പോകുന്നതിനുമെല്ലാം ആയിരിക്കും മുന്‍ഗണന നല്‍കുക. ഇത് കലഹത്തിന് വഴിവെച്ചേക്കാം. ഇത് ഒഴിവാക്കുന്നതിനായി ബന്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ ബന്ധത്തില്‍ നമ്മള്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച് ഇരുവരും തുറന്ന് സംസാരിക്കുക.
വിമര്‍ശനം
സമൂഹം പലപ്പോഴും ഇത്തരം ബന്ധങ്ങളോട് മുഖം തിരിച്ചിട്ടുണ്ട്. പ്രായം കുറഞ്ഞ പുരുഷന്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീയെ പ്രണയിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ അവന് വേറെ പണിയൊന്നുമില്ലേ, വേറെ നല്ല പെണ്‍കുട്ടികളെ കിട്ടില്ലേ എന്നെല്ലാം സമൂഹം ചോദിക്കും. ഈ പറയുന്നവരെ അത് ഒരു തരത്തിലും ബാധിക്കാതിരുന്നിട്ട് കൂടി. അത്തരം ബന്ധത്തിന് മുതിരുന്ന സ്ത്രീയാണ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഏറ്റവുമധികം കേള്‍ക്കേണ്ടി വരിക. അതുകൊണ്ട് അത്തരം വിമര്‍ശന ശരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കണം.
പ്രതിബദ്ധത
പ്രായമല്ല, ഒരു ബന്ധത്തില്‍ പ്രതിബദ്ധതയാണ് പ്രധാനം. അതുകൊണ്ട് പ്രായം കുറഞ്ഞ പുരുഷനുമായി സ്‌നേഹത്തിലാകുന്നതിന് മുമ്പ് പ്രതിബന്ധതയോടെയിരിക്കാന്‍ അയാള്‍ക്ക് കഴിയുമോ എന്ന് ഉറപ്പാക്കുക. ഒരുപക്ഷേ മറ്റൊരു ബന്ധം നല്‍കിയ ആഘാതമോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് ഒരു പുരുഷന്‍ നിങ്ങളോട് അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ അയാള്‍ അതൊരു ബന്ധമായി വളര്‍ത്താന്‍ അതില്‍ പ്രതിബദ്ധത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിഞ്ഞുമാത്രം ബന്ധത്തിന് മുതിരുക.
ലൈംഗികത
പ്രായം കുറഞ്ഞ പുരുഷന്മാര്‍ക്ക് പൊതുവേ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം അധികമായിരിക്കും. ഇക്കാര്യം മനസ്സിലാക്കി, തങ്ങളുടെ ലൈംഗിക താല്‍പ്പര്യം അതിനോട് പൊരുത്തപ്പെടുമോ എന്ന് വ്യക്തമായി ചിന്തിച്ചുവേണം പ്രായം കുറഞ്ഞവരുമായി സ്‌നേഹബന്ധത്തിലാകാന്‍.

മുന്‍ബന്ധങ്ങള്‍
ഒരു തവണ വിവാഹിതയായി ബന്ധം വേര്‍പിരിഞ്ഞ സ്ത്രീകളും തങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരുമായി ഇഷ്ടത്തിലാകാറുണ്ട്. ഇവിടെ പുരുഷന്മാര്‍ക്ക് മുമ്പ് ബന്ധങ്ങള്‍



Click it and Unblock the Notifications