Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ഓഫീസ് പ്രണയമാണോ, പാലിക്കേണ്ട കാര്യങ്ങള്‍ ഇതാണ്: അറിയാം
പ്രണയം എന്നത് ആര്‍ക്ക് ആരോടും ഏത് സമയത്തും തോന്നാവുന്ന ഒരു വികാരമാണ്. അത്രയധികം പരസ്പരം ഇഷ്ടപ്പെട്ട് പ്രണയിക്കുന്നവര്‍ക്ക് പല സാഹചര്യത്തിലും പ്രണയം സംഭവിക്കുന്നു. സ്കൂളുകളിലും കോളജുകളിലും മാത്രമല്ല ഓഫീസിലും പ്രണയം സംഭവിക്കുന്നു. ആത്മമിത്രങ്ങളെ പ്രണയിക്കുന്നവര്‍ ഓഫീസിലും ഒട്ടും കുറവല്ല. പലപ്പോഴും വികാരങ്ങളും സ്നേഹത്തിലും എല്ലാം മിതത്വം പാലിക്കേണ്ട ഇടം തന്നെയാണ് എപ്പോഴും ഓഫീസുകള്‍.
ഓഫീസ് പ്രണയം അത്രയധികം തീവ്രമാണെങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പലപ്പോഴും പരസ്യമായി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെങ്കില്‍ പോലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു പ്രണയം അതിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

പെരുമാറ്റ നിയന്ത്രണം
ഓഫീസില്‍ ഒരു ബന്ധം മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ എപ്രകാരം പെരുമാറുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ബന്ധം ആരംഭിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന് എല്ലാവരേയും അറിയ്ക്കേണ്ട ആവശ്യമില്ല. അത് നിങ്ങളുടെ ജോലിയേയും സഹപ്രവര്‍ത്തകരേയും എപ്രകാരം ബാധിക്കുന്നു എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. മാത്രമല്ല പിന്നീട് ഈ ബന്ധം തകരുകയാണെങ്കില്‍ പലപ്പോഴും നിങ്ങള്‍ ഒരു മോശം സാഹചര്യം നേരിടേണ്ടി വന്നേക്കാം.

ശ്രദ്ധിക്കണം ചെറിയ കാര്യം പോലും
പലപ്പോഴും ഓഫീസ് പ്രണയമെങ്കില്‍ മനസ്സിലാക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉടനെ തന്നെ പോസ്റ്റ് ചെയ്യരുത് എന്നതാണഅ. ഇത് നിങ്ങളുടെ ബന്ധത്തിനും ജോലിക്കും പ്രതിസന്ധികള്‍ ഉണ്ടാക്കാം. പലപ്പോഴും ലജ്ജാകരമായ സാഹചര്യം പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവാം. മാത്രമല്ല കുറച്ച് കാലത്തെക്കെങ്കിലും ഈ ബന്ധത്തെ മറച്ച് വെക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.
ഓഫീസ് നയം
പ്രണയത്തിന് തടസ്സമാകാന്‍ യാതൊന്നിനും കഴിയില്ല എന്നത് സത്യാണ്. എങ്കിലും ഓരോ ഓഫീസിനും ഓരോ തരത്തിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. പല ഓഫീസുകളിലും ഇത്തരം കാര്യങ്ങളെ അംഗീകരിക്കുന്നില്ല. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ പെട്ടെന്നുള്ള തുറന്ന് പറച്ചില് ഓഫീസില്‍ നടത്താതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത ഓഫീസെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ഇത്തരം കാര്യങ്ങളെല്ലാം ഒരു സഹപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു സഹപ്രവര്ത്തകന് എന്നിവരെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കണം.

പരസ്യമാക്കുന്നത് ശ്രദ്ധിക്കണം
എത്രയൊക്കെ അടുപ്പമുള്ള വ്യക്തിയെങ്കിലും പ്രണയത്തെക്കുറിച്ച് ഉടനേ തന്നെ തുറന്ന് പറയരുത്. അത് അത്ര നല്ല അനന്തര ഫലങ്ങള്‍ അല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അത് മാത്രമല്ല നിങ്ങളോടുള്ള വിശ്വസ്തത കൂടുതലാണെങ്കില്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലിയില്‍ തടസ്സങ്ങളും കൂടുതല്‍ വെല്ലുവിളികളും ഉണ്ടാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.



Click it and Unblock the Notifications
