Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഈ പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുമോ, എങ്കില്‍ നിങ്ങളുടെ ദാമ്പത്യം ഭദ്രം, ശക്തം
നിങ്ങളുടെ ദാമ്പത്യം ഉദാത്തമാണോ എന്ന ചോദ്യത്തിന് മിക്കയാളുകള്‍ക്കും കൃത്യമായൊരു ഉത്തരം പറയാന്‍ കഴിയില്ല. കാരണം സ്നേഹം, വെറുപ്പ്, ദേഷ്യം, വഴക്ക്, കളിചിരികള്‍, ഉല്ലാസം, നിരാശ, സംശയം അങ്ങനെ എല്ലാ അവസ്ഥകളിലൂടെയും ദാമ്പത്യം കടന്നുപോകുന്നുണ്ടാകും. ആ അവസ്ഥയില്‍ ദാമ്പത്യം വിജയമാണോ അല്ലെങ്കില്‍ മാതൃകാപരമാണോ എന്ന് ചോദിച്ചാല്‍ കൃത്യമായൊരു മറുപടി മിക്കവര്‍ക്കും പറയാന്‍ കഴിയില്ല.

മേല്‍പ്പറഞ്ഞ അവസ്ഥകളെല്ലാം എല്ലാ ദാമ്പത്യത്തിലും സാധാരണമാണ്. അവ അളവുകോല്‍ ആക്കിക്കൊണ്ട് ദാമ്പത്യത്തിന്റെ വിജയം അളക്കാന്‍ പോകുന്നത് മണ്ടത്തരമാണ്. കൂടെയുള്ള വ്യക്തിയെ ആഴത്തില്‍ മനസ്സിലാക്കുകയും അവരുടെ ചിന്താരീതിയും പെരുമാറ്റശൈലിയും എന്തിന് മാനസികാവസ്ഥകള്‍ പോലും മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കിടയിലെ ബന്ധം ആഴത്തിലുള്ളതാണ്.
നിസ്സാരമെന്ന് തോന്നുമെങ്കിലും പങ്കാളിയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിയുന്നത് അവരെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നതിന് തെളിവാണ്. പങ്കാളിയെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാം എന്ന് അവകാശപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പരീക്ഷണമാണ് ഈ ലേഖനം. ഇനിപ്പറയുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് നോക്കുക. പങ്കാളിയെ നിങ്ങള്‍ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നത് അതിലൂടെ വ്യക്തമാകും. വേണമെങ്കില്‍ ഈ ചോദ്യങ്ങള്‍ നിങ്ങള്‍ക്കും പങ്കാളിയോട് ചോദിക്കാം. അവര്‍ അതിന് ശരിയായ ഉത്തരം നല്കുന്നുവെങ്കില് അവര്‍ നിങ്ങളെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്.
ലളിതമായ ചോദ്യങ്ങള്‍
പങ്കാളിയുടെ ഇഷ്ടനിറം
പങ്കാളി ചെയ്യുന്ന ജോലി
പങ്കാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന കാര്യം
അവര്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്ന പ്രിയ സ്ഥലം
പങ്കാളി ഏറ്റവുമധികം ഭയപ്പെടുന്ന കാര്യം
പുറത്ത് നിന്ന് കഴിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം
ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍
പങ്കാളിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് അവ. ഏറെക്കാലത്തെ ആഴത്തിലുള്ള ബന്ധത്തിലൂടെയേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയൂ. അവ എന്തെല്ലാമാണെന്ന് നോക്കാം.
അടുത്ത അഞ്ച് വര്‍ഷത്തില്‍ ജീവിതത്തെ കുറിച്ച് പങ്കാളിക്കുള്ള പ്രതീക്ഷകള്‍
ഭാവിയില്‍ വിശ്രമ ജീവിതം നയിക്കാനാണോ അതോ സജീവമായി സമൂഹത്തില്‍ ഇടപെടാനാണോ പങ്കാളി ആഗ്രഹിക്കുന്നത്
നിങ്ങളില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കണമെന്ന് പങ്കാളി ആഗ്രഹിക്കുന്നുണ്ടോ
നിലവിലെ അവസ്ഥയില്‍ പങ്കാളി എത്രത്തോളം തൃപ്തമാണ്
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധത്തിന്റെ അവസ്ഥ എന്തായിരിക്കും
ഭൂതകാലത്തെ കുറിച്ചുള്ള ചോദ്യം
ഭാവി പോലെ തന്നെ പ്രധാനമാണ് പങ്കാളിയുടെ ഭൂതകാലത്തെ കുറിച്ചും അറിഞ്ഞിരിക്കുക എന്നത്. അത് അവരെ മുന്‍വിധിയോടെ നോക്കുന്നത് വേണ്ടിയല്ല. ഒരു വ്യക്തി പരുവപ്പെടുന്നത് അവരുടെ ഭൂതകാല അനുഭവങ്ങളിലൂടെയാണ്. അതുകൊണ്ട് അവരുടെ ഭൂതകാലത്തെ കുറിച്ചും അറിഞ്ഞിരിക്കണം.
മാതാപിതാക്കളുമായി പങ്കാളിക്കുള്ള ബന്ധത്തിന്റെ ആഴം
സഹേദരങ്ങളുമായി പങ്കാളിക്കുള്ള ബന്ധം
പങ്കാളി ഇപ്പോഴും പഴയ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ടോ
സ്കൂള്‍ ജീവിതത്തില്‍ പങ്കാളി തൃപ്തമായിരുന്നോ
ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടുന്നതില്‍ പങ്കാളിക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിച്ചിരുന്നോ
സ്വന്തം വീട്ടില്‍ പോകുന്നത് പങ്കാളിക്ക് സന്തോഷമുള്ള കാര്യമാണോ
പങ്കാളിയുടെ പഴയ പ്രണയബന്ധം അവസാനിക്കാനുള്ള കാരണം
എത്ര പ്രണയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു
ബന്ധങ്ങള്‍ അവരിലുണ്ടാക്കിയ സ്വാധീനം, മുറിവ്
മുന്‍ പ്രണയങ്ങള്‍ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ, അവരുമായി ബന്ധമുണ്ടോ
ഒരു ബന്ധത്തില്‍ പങ്കാളി ഏറ്റവുമധികം ഭയക്കുന്ന കാര്യം
മാനസികമായി എന്തെങ്കിലും പ്രശ്നങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ടോ
അവരുടെ പ്രിയപ്പെട്ട ബാല്യകാല ഓര്‍മ്മ
കുട്ടിക്കാലത്ത് ആരായി തീരണമെന്നാണ് അവര്‍ ആഗ്രഹിച്ചത്
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications