Latest Updates
-
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
ഭാര്യാഭര്‍തൃ ബന്ധം വഷളാക്കുന്ന ആ ഏഴ് കാര്യങ്ങള്‍ ഇവയാണ്
ദാമ്പത്യ ജീവിതം എന്നത് പലരുടെ ജീവിതത്തിലും അഡ്ജസ്റ്റുമെന്റുകള്‍ നിറഞ്ഞതാണ്. ഇത്തരം അഡ്ജസ്റ്റ്മെന്റുകള്‍ പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ദാമ്പത്യം തകര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ തുടക്കത്തില്‍ എല്ലാവരും ഒരു നല്ല ജീവിതം സ്വപ്നം കണ്ടാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ തങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് കാര്യങ്ങള്‍ പോവാത്ത അവസ്ഥയില്‍ പലപ്പോഴും അത് നിങ്ങളെ വളരെയധികം നിരാശരാക്കുന്നു. ഈ നിരാശയുടെ അടിസ്ഥാനത്തില്‍ പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്നു.
നിമിഷ നേരം കൊണ്ടാണ് പലരും വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. വിവാഹം എപ്പോഴും വിജയകരമായി മുന്നോട്ട് കൊണ്ട് പോവുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമായാണ് സമൂഹം കാണുന്നത്, എന്നാല്‍ സ്ത്രീയും പുരുഷനും ഒരുപോലെ തീരുമാനിച്ചാല്‍ മാത്രമേ ദാമ്പത്യം വിജയകരമാവുകയുള്ളൂ. വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുന്ന ഏഴ് കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

സാമ്പത്തികം പ്രധാന തടസ്സം
പലപ്പോഴും വിവാഹ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് സാമ്പത്തിക പ്രശ്നം. ദമ്പതികളില്‍ ഒരാള്‍ പണം ധാരാളം ചിലവഴിക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തിയും മറ്റൊരാള്‍ പണം സമ്പാദിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയും ആയിരിക്കും. ഇത തന്നെയാണ് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും. എന്നാല്‍ ഇതിനെ തിരിച്ചറിഞ്ഞ് കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിവാഹബന്ധം തകരുന്നു.
വിവാഹേതര ബന്ധം
വിവാഹത്തിന് ശേഷവും പലരും പല ബന്ധങ്ങളില്‍ അകപ്പെടുന്നു. അത് ഭാര്യായായാലും ഭര്‍ത്താവായാലും ഒരുപോലെ തന്നെ കുടുംബത്തെ ബാധിക്കുന്നു. ഇത് പരസ്പരമുള്ള വിശ്വാസവും ബന്ധവും തകരുന്നതിലേക്ക് എത്തുന്നു. മാത്രമല്ല വൈവാഹിക ജീവിതം എന്നന്നേക്കുമായി വിവാഹ മോചനം എന്ന അവസ്ഥയിലേക്ക് എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. ബന്ധങ്ങളിലെ വിശ്വാസം നശിക്കുന്നതോടെ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു.

ലൈംഗിക താല്‍പ്പര്യങ്ങളും
ഭാര്യാഭര്‍തൃബന്ധത്തില്‍ രണ്ട് പേരുടേയും ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരാളുടെ ഇഷ്ടങ്ങള്‍ മറ്റൊരാളില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നത് ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് ദാമ്പത്യ ജീവിതം തകരുന്നതിന് സാധിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സംസാരിച്ച് ഇതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിന്റെ ഉള്ളിലേക്ക് ഇത് എത്തുന്നതിന് മുന്‍പ് രണ്ട് പേരും സംസാരിച്ച് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
തുറന്ന് സംസാരിക്കുക
ഏത് കാര്യവും എന്തിന്റെ കാര്യമായാലും അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുക. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നിസ്സാര പ്രശ്നങ്ങള്‍ക്ക് ഒരിക്കലും മാതാപിതാക്കളെ ഉള്ക്കൊള്ളിക്കാതിരിക്കുന്നതിനും നിങ്ങള്‍ തന്നെ സംസാരിച്ച് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് വഷളാവുയും ഒരു വിവാഹ മോചനം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് ഒരു നിസ്സാര കാര്യമാണെങ്കില്‍ പോലും ഒരിക്കലും നിസ്സാരമാക്കി വിടരുത്.

പ്രശ്നപരിഹാരം ഉടന്‍
ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വെച്ച് നീട്ടിക്കൊണ്ട് പോവാതെ ഉടന്‍ തന്നെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കുക. കൃത്യമായ നിലപാട് സ്വീകരിക്കുകയും രംഗം വഷളാവാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനും ശ്രദ്ധിക്കുക. പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാവുന്നതും നല്ലതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഭാവിയില്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
ആശയവിനിമയത്തിലെ പാളിച്ചകള്‍
പലപ്പോഴും സംസാരിക്കുന്നതില്‍ ആശയവിനിമയത്തിലെ പാളിച്ചകള്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും പങ്കാളി പറയുന്നതിനോട് യോജിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. അത്തരം സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ സംസാരിച്ച് ആശയവിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വലിച്ച് നീട്ടി അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കും അവിടെ നിന്ന് വിവാഹമോചനത്തിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്.

സ്വകാര്യത അത്യാവശ്യം
കുടുംബ ജീവിതത്തില്‍ നടക്കുന്നതായ എല്ലാ കാര്യങ്ങളും പൊതു ഇടത്തില്‍ വിളിച്ച് പറയാതെ സ്വകാര്യമായി വെക്കേണ്ട കാര്യങ്ങള്‍ അതുപോലെ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ സോഷ്യല്‍ മീഡിയക്ക് ഇത്തരം കാര്യങ്ങള്‍ ആഘോഷിക്കുന്നതിനുള്ള സാഹചര്യം കൊടുക്കാതിരിക്കുന്നതിനും ദമ്പതികള്‍ ശ്രദ്ധിക്കണം. കുടുംബത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ചര്‍ച്ച ചെയ്യുന്നതും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
