Latest Updates
-
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
ദാമ്പത്യത്തില്‍ കിതപ്പ്, മുന്നോട്ട് പോകാന്‍ പ്രയാസം; ചെറുപ്രായത്തില്‍ വിവാഹിതരാകുന്ന ദമ്പതികളുടെ പ്രശ്നങ്ങള്‍
വിവാഹം എന്നത് വളരെ പവിത്രമായ ഒരു ബന്ധമാണ്. രണ്ടുപേര്‍ ജീവിതകാലം മുഴുവന്‍ പരസ്പരം ഒന്നായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനം ദമ്പതികളെ ഒരുമിച്ചു നിര്‍ത്തുന്നു. എല്ലാ സന്തോഷത്തിലും ദുഃഖത്തിലും അവര്‍ പരസ്പരം കൂടെ നില്ക്കുന്നു. ഇന്നത്തെക്കാലത്ത്, ഇഷ്ടപ്പെടുന്ന വ്യക്തിയെ എത്രയും വേഗം വിവാഹം കഴിച്ച് സ്വന്തമാക്കുക എന്ന ചിന്തയാണ് മിക്കവര്‍ക്കും ഉള്ളത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നത് തികച്ചും നല്ല കാര്യമാണെങ്കിലും, ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഒരു കൂട്ടം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടി കൊണ്ടുവന്നേക്കാം.
പ്രായവും അനുഭവപരിചയവും കൊണ്ട് ആര്‍ജ്ജിക്കുന്ന പക്വത ദൃഢമായ ബന്ധത്തിന് വളരെ പ്രധാനമാണ്. എന്നാല്‍, ചെറുപ്രായത്തിലുള്ള ദമ്പതികള്‍ക്ക് പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാനുള്ള പക്വതയുടെ അഭാവം മൂലം ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്ന ദമ്പതികള്‍ അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
ഏറ്റവും ശക്തമായ ബന്ധങ്ങളെ പോലും ഉലക്കാന്‍ കഴിവുള്ള ഒന്നാണ് പണം. സാധാരണയായി അവരുടെ കരിയര്‍ ആരംഭിക്കുന്ന ജീവിത ഘട്ടമായതിനാല്‍, ചെറുപ്രായത്തിലുള്ള ദമ്പതികളുടെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ലാതിരിക്കില്ല. വലുതും ചെറുതുമായ വീട്ടുചെലവുകള് അവര്‍ക്ക് നിര്‍വഹിക്കേണ്ടിവരും.
ചെറുപ്രായത്തില്‍ സമ്പാദ്യത്തെക്കുറിച്ച് അപൂര്‍വ്വമായി മാത്രമേ ചിന്തിക്കുകയുള്ളൂ. യാത്ര, ഷോപ്പിംഗ്, പുറത്തുനിന്ന് ഭക്ഷണം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന പ്രായമായിരിക്കും അത്. ആവശ്യങ്ങള്‍ക്കനുസരിച്ച് പണം ഇല്ലാതെ വരുമ്പോള്‍ ഇവര്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആശയവിനിമയ പ്രശ്നങ്ങള്‍
ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നേരിടുമ്പോള്‍, അവ നിറവേറ്റാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട തിരക്ക്, പണം സമ്പാദിക്കാനുള്ള സമ്മര്‍ദ്ദം മുതലായവ കാരണം പരസ്പരം സ്നേഹത്തോടെ ചെലവഴിക്കാന്‍ സമയം കിട്ടണമെന്നില്ല. പങ്കാളികളിലൊരാള്‍ എപ്പോഴും ക്ഷീണിതരായിരിക്കും. ഇത് അവരുടെ ലൈംഗിക ജീവിതത്തില്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ, സമ്മര്‍ദ്ദവും ക്ഷീണവും നിങ്ങളില്‍ കോപവും ദേഷ്യവും വളര്‍ത്തിയേക്കാം. ഇത് കൂടുതല്‍ തര്‍ക്കങ്ങളിലേക്കും നയിക്കുന്നു.

സാമൂഹിക നിയന്ത്രണം
വ്യത്യസ്ത സുഹൃദ് വലയങ്ങളുള്ള ദമ്പതികള്‍ക്ക് ഇത് ഒരു പ്രധാന പ്രശ്നമായേക്കാം. ചെറുപ്രായത്തില്‍, മിക്ക ആളുകളും സുഹൃത്തുക്കളുമൊത്ത് എല്ലാ ദിവസവും സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിവാഹം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതിനാല്‍ ദമ്പതികള്‍ക്കിടയില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നിയന്ത്രിക്കുന്നതില്‍ പ്രശ്നങ്ങള്‍
ചെറുപ്പക്കാര്‍ സാധാരണയായി വളരെ ആവേശഭരിതരാണ്. അവര്‍ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. വിവാഹശേഷം എങ്ങനെ പണം ലാഭിക്കാം, അടുക്കും ചിട്ടയുമുള്ള ജീവിതം എങ്ങനെ നയിക്കാം, ജീവിത ലക്ഷ്യങ്ങള്‍ക്ക് എങ്ങനെ മുന്‍ഗണന നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ മാതാപിതാക്കള്‍ അവരെ എപ്പോഴും ഉപദേശിക്കുന്നു. ഇത് യുവ ദമ്പതികളെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രശ്നമാണ്.

കുട്ടികളെച്ചൊല്ലി പ്രശ്നം
ചിലപ്പോള്‍, കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യുവദമ്പതികള്‍ക്കിടയില്‍ കലഹത്തിന് കാരണമായേക്കാം. പങ്കാളികളിലൊരാള്‍ കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളില്‍, മറ്റൊരാള്‍ അതിന് തയ്യാറല്ലെങ്കില്‍, ആ ബന്ധത്തില്‍ പ്രശ്നം വളരും. ഇത് ഇരു പങ്കാളികള്‍ക്കിടയിലും അകലം സൃഷ്ടിക്കും.
ഉത്തരവാദിത്തങ്ങള്‍
ചെറുപ്രായത്തില്‍ വിവാഹം കഴിക്കുമ്പോള്‍ മിക്കപ്പോഴും നിങ്ങളുടെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നു. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള വഴക്കിലേക്ക് നയിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഉത്തരവാദിത്തങ്ങള്‍ പങ്കിടുകയും നിങ്ങളുടെ ജോലികള്‍ വിഭജിക്കുകയും ചെയ്യുക എന്നതാണ്.

അഭിപ്രായവ്യത്യാസം
വിവാഹശേഷം, ദമ്പതികള്‍ ഒരേ വീട്ടില്‍ താമസിക്കുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുന്നതും വളരെ സ്വാഭാവികമാണ്. ചെറുപ്രായത്തില്‍ വിവാഹിതരായാല്‍ ഇത്തരം ചില കാര്യങ്ങള്‍ നിങ്ങളെ വല്ലാതെ അലട്ടും.



Click it and Unblock the Notifications
