Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
'രണ്ടാമതാലോചിച്ചില്ല, കണ്ണന് ചേട്ടന് ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍ യെസ് മൂളി' - പിങ്കി കണ്ണന് , പ്രേക്ഷകരുടെ മായ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പിങ്കി കണ്ണന്. നിരവധി സീരിയലുകളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തുന്ന പിങ്കി നമുക്ക് ഓരോരുത്തര്‍ക്കും പരിചിതയാണ്. ആങ്കറിങ്ങിലൂടെ പിങ്കിയുടെ കരിയറിന്റെ തുടക്കം, പിന്നീട് ന്യൂസ് റീഡറായും സബ്എഡിറ്ററായും അഭിനേത്രിയായും നമ്മുടെ സ്വീകരണ മുറിയില്‍ ഓരോരുത്തരിലേക്കും പിങ്കി എത്തുന്നു. സൂര്യടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഭാവന എന്ന സീരിയലിലെ മായ എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ പിങ്കി അവതരിപ്പിക്കുന്നത്.
അമൃത ടിവിയില്‍ ചെറിയൊരു പരമ്പരയിലൂടെയാണ് പിങ്കി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി അവസരങ്ങള്‍ പിങ്കിയെ തേടി എത്തി. ആദ്യ പരമ്പരക്ക് ലഭിച്ച മികച്ച പ്രതികരണം തന്നെയാണ് ഇപ്പോഴും പിങ്കിയില്‍ ആത്മവിശ്വാസം നിറക്കുന്നതും. പിങ്കിയുടെ ജീവിതയാത്രയെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

പ്രണയത്തിന്റെ തുടക്കം
പിങ്കിയുടേയും കണ്ണന്റേയും പ്രണയ വിവാഹമാണ്. ലോകോളേജില്‍ ഒരുമിച്ച് പഠിച്ചപ്പോള്‍ ഉണ്ടായ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. പിങ്കിയുടെ വാക്കുകള്‍ പ്രണയത്തെക്കുറിച്ച് ഇപ്രകാരമാണ് , 'കണ്ണന് ചേട്ടന് പ്രൊപ്പോസ് ചെയ്ത ഉടനേ തന്നെ ഞാന്‍ യെസ് പറഞ്ഞു, രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല'. എന്നാല്‍ പ്രൊപ്പോസ് ചെയ്ത ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ അറിയുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എങ്കിലും തന്റെ പ്രണയത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും വേറൊരു വിവാഹത്തിന് സാധിക്കില്ലെന്ന വാശിയില്‍ കണ്ണനും പിങ്കിയും ജീവിത പങ്കാളികളായി.
കണ്ണന്റെ വീട്ടുകാര്‍
കണ്ണന് ചേട്ടന്റെ വീട്ടുകാര്‍ പ്രണയത്തിന് അനുകൂലമായിരുന്നു എന്ന് മാത്രമല്ല അവര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായി. പ്രണയത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന് വീട്ടുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു, എന്നാല്‍ കണ്ണനോടുള്ള പ്രണയവും അതിന്റെ ആത്മാര്‍ത്ഥതയും തന്നെയാണ് പിങ്കിയെ പിങ്കി കണ്ണനാക്കിയത്. ഗേള്‍സ് സ്കൂളില്‍ പഠിച്ച് മിക്സഡ് കോളജിലാണ് പിങ്കി തന്റെ എല്‍ എല്‍ ബി പഠനം പൂര്‍ത്തിയാക്കിയത്. കണ്ണനും ഇതേ കോളജില്‍ തന്നെയാണ് എല്‍എല്‍ബി പഠനം നടത്തിയത്.
ഭര്‍ത്താവിന്റെ പിന്തുണ
8 വയസ്സുള്ള മകന് ധനഞ്ജയ് ചേകവയുടെ അമ്മയാണ് പിങ്കി ഇന്ന്, ഈ തിരക്കുകള്‍ക്കിടയിലും പിങ്കിയിലെ അഭിനേത്രിയെ കണ്ടെത്തിയത് കണ്ണനാണ്. കണ്ണന്റെ പിന്തുണയും സപ്പോര്‍ട്ടും തന്നെയാണ് പിങ്കിയുടെ വിജയത്തിന് പിന്നിലും. തനിക്ക് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യാന്‍ ആണ് കണ്ണന് ചേട്ടന് പറയുന്നത്. വീട്ടിലെ കാര്യങ്ങളിലും മോന്റെ കാര്യങ്ങളിലും അമ്മയും അച്ഛനും ഒരുപോലെ തന്നെയാണ് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത്. കണ്ണേട്ടന്റെ സപ്പോര്‍ട്ടില്‍ ജീവിതം അതിമനോഹരമായി മുന്നോട്ട് പോവുന്നു എന്ന് തന്നെയാണ് പിങ്കി പറയുന്നത്.
കരിയര്‍
ന്യൂസ് റീഡറും ആങ്കറുമായി തിളങ്ങിയ പിങ്കി പിന്നീട് അഭിനയത്തിലേക്ക് എത്തിയത് ഭര്‍ത്താവിന്റെ പിന്തുണയോടെയാണ്. പിന്നീട് അമൃത ടിവിയില്‍ ചെറിയ ഒരു പരമ്പരയില്‍ അഭിനയിച്ചതിന് ശേഷം നിരവധി അവസരങ്ങളാണ് പിങ്കിക്ക് മിനിസ്ക്രീനില്‍ നിന്നും തേടി എത്തിയത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഭാവന എന്ന സീരിയലില്‍ മായ എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു എല്ലാ ദിവസവും പിങ്കി. ശേഷം ഏഷ്യാനെറ്റിലെ പരമ്പരയാണ് അടുത്തതായി പിങ്കിയുടേതായി വരാനുള്ളത്.
ആദ്യപ്രൊജക്റ്റ്
പ്രേക്ഷകരിലേക്ക് പിങ്കി എത്തിയത് ദേവാംഗന എന്ന സീരിയലിലൂടെയായിരുന്നു. തുടക്കക്കാരി എന്ന നിലയില്‍ നല്ല അവസരമായിരുന്നു തനിക്ക് ലഭിച്ചത് എന്ന് പിങ്കി പറയുന്നു. അതിന് ശേഷം മഴവില്‍ മനോരമയില്‍ ജീവിത നൗക എന്ന സീരിയലില്‍ മികച്ച വേഷം കൈകാര്യം ചെയ്തു. ദേവാംഗന എന്ന സീരിയലിന് ശേഷം ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന സീരിയലിലായിരുന്നു പിങ്കി അഭിനയിച്ചത്. ഭാവനയിലെ മായയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ താരം.
വക്കീല്‍ പ്രൊഫഷന്
വളരെയധികം ആഗ്രഹിച്ച് നേടിയ പ്രൊഫഷനാണ് വക്കീല്‍. അതുപോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണ് അഭിനയവും. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൊണ്ട് പോവുന്നതിന് പിങ്കിക്ക് സാധിക്കുന്നു. കുഞ്ഞിന് വെറും ആറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് താന്‍ അഭിനയ രംഗത്തേക്ക് വന്നത്. അന്നു മുതല്‍ എല്ലാ തരത്തിലുള്ള പിന്തുണയും കണ്ണേട്ടന് നല്കുന്നു എന്ന് സന്തോഷത്തോടെയാണ് പിങ്കി പറയുന്നത്.



Click it and Unblock the Notifications