Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മനസ്സുകൊണ്ട് അടുത്താല്‍ പിന്നെയെല്ലാം എളുപ്പം; നിങ്ങള്‍ക്ക് കിട്ടിയത് ആഗ്രഹിച്ച പങ്കാളിയെ തന്നെയാണോ?
Relationship Tips: ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ് വിവാഹം. അതുമായി ബന്ധപ്പെട്ട ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് എല്ലാവരും പലതവണ ചിന്തിക്കുന്നു. എന്നാല്‍ വിവാഹം എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാര്യമായി മാറുന്നു. കാലം കഴിയുന്തോറും ബന്ധത്തില്‍ ചില അസുഖകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
അപ്പോഴായിരിക്കും നിങ്ങള്‍ ചിന്തിക്കുക, നിങ്ങള്‍ വിവാഹം കഴിച്ചത് ശരിയായ വ്യക്തിയെ തന്നെയാണോ എന്ന്. യഥാര്‍ത്ഥത്തില്‍, ദാമ്പത്യ ജീവിതത്തില്‍ ശരിയായ ആളെയാണോ വിവാഹം കഴിച്ചത് എന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും. അനുയോജ്യമായ ജീവിതപങ്കാളിയെ ആണോ നിങ്ങള്‍ക്ക് ലഭിച്ചത് എന്ന് മനസിലാക്കിത്തരുന്ന ചില ലക്ഷണങ്ങളാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. അത്തരം ചില സൂചനകള്‍ ഇതാ.(signs you married the right person)

സമാനമായ ചിന്തകള്‍
ദാമ്പത്യത്തില്‍ ഇരു പങ്കാളികള്‍ക്കും ഒരേ മൂല്യങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇതിനര്‍ത്ഥം രണ്ടുപേര്‍ക്കും സമാനമായ സാമൂഹിക-സാംസ്കാരിക അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസങ്ങളും സമാനമായ ചിന്തകളും പിന്തുടരുന്നു എന്നാണ്. നിങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ നിന്ന് ഒരേ കാര്യം ആഗ്രഹിക്കുന്നു. ഇതുവഴി രണ്ടുപേര്‍ക്കും ജീവിതത്തില്‍ സന്തോഷമായിരിക്കാന്‍ കഴിയും. നാം വളരുന്തോറും നമ്മുടെ താല്‍പ്പര്യങ്ങള്‍ മാറും. എന്നാല്‍ നാം മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അവയ്ക്ക് വലിയ മാറ്റമൊന്നും സംഭവിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ ഇല്ലയോ എന്ന് മനസിലാക്കാന്‍ കഴിയും.
സ്വാതന്ത്ര്യം നല്കുന്നു
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതില്‍ നിങ്ങളുടെ പങ്കാളിക്ക് ഒരു പ്രശ്നവും ഉണ്ടാകരുത്. ഇതുകൂടാതെ, നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളുടെ പങ്കാളി നിങ്ങളെ തടയരുത്. ആരോഗ്യകരമായ ഒരു ബന്ധത്തില്‍, രണ്ടുപേര്‍ പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. പങ്കാളിയെ അവരുടെ സ്വന്തം ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും വേണം.
മാനസിക അടുപ്പം
ചില ആളുകള്‍ക്ക് അവരുടെ ബന്ധങ്ങളില്‍ പലപ്പോഴും ആശയക്കുഴപ്പം അനുഭവപ്പെടുന്നു. കാരണം അവര്‍ക്ക് സ്വാതന്ത്ര്യബോധം നഷ്ടപ്പെടുന്നു. നിങ്ങള്‍ക്ക് ശരിയായ പങ്കാളിയെയാണ് ലഭിച്ചതെങ്കില്‍ അവരുമായി ഒരു വലിയ മാനസിക അടുപ്പം നിങ്ങള്‍ക്കുണ്ടാകും. അവര്‍ക്കായി നിങ്ങള്‍ മാറുകയോ നിങ്ങളുടെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങളുടെ സാമീപ്യം പങ്കാളിക്ക് എപ്പോഴും സുഖവും സംതൃപ്തിയും നല്കുന്നു.
പരസ്പരം മാനിക്കുന്നു
ആരോഗ്യകരമായ വഴക്കുകളും തര്‍ക്കങ്ങളും വിവാഹമുള്‍പ്പെടെ ഏതൊരു ബന്ധത്തിലും സംഭവിക്കാറുണ്ട്. ദാമ്പത്യ ബന്ധത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ നിങ്ങളുടെ പങ്കാളിയും പരസ്പരം ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് നല്ല ഒരു ലക്ഷണമാണ്. ഇതാണ് നിങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുന്നതും വികസിപ്പിക്കുന്നതും. പരസ്പരം മാനിക്കുന്ന പങ്കാളിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ആ ബന്ധം സുഗമമായി മുന്നോട്ട് പോകും.
പരസ്പരം വളരെയധികം സ്നേഹിക്കുന്നു
നിങ്ങള്‍ എത്രയൊക്കെ വഴക്കു കൂടിയാലും നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്ക് അവരോട് സ്നേഹമുണ്ടാകും. ആ വ്യക്തി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാവും. ചെറിയ പിണക്കങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങളെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. അത്തരമൊരു തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ വ്യക്തിയെയാണ് തിരഞ്ഞെടുത്തത് എന്ന് നിങ്ങള്‍ക്ക് മനസിലാക്കാം.
എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നു
വിവാഹത്തിനു മുമ്പുള്ള നിങ്ങളുടെ ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ നിരവധി കാര്യങ്ങള്‍ സംഭവിച്ചിരിക്കാം. അവ ചിലപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുന്ന കാര്യങ്ങളാവാം. എന്നാല്‍, ഒരു യഥാര്‍ത്ഥ പങ്കാളിയോട് നിങ്ങളുടെ ഭൂതകാല കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും പങ്കുവച്ചിരിക്കും. കാരണം, നിങ്ങളുടെ ഇണയോട് അത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ധൈര്യമാണ് അവരിലുള്ള നിങ്ങളുടെ വിശ്വാസം. അവര്‍ നിങ്ങളെ കേള്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരു യത്ഥാര്‍ത്ഥ പങ്കാളിയെയാണ് സ്വന്തമാക്കിയതെന്ന് മനസിലാക്കാം.



Click it and Unblock the Notifications
