Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
Chocolate Day 2025: ഒരിക്കലും മറക്കാത്ത ഒരു ചോക്ലേറ്റ് ഡേ, പ്രണയം തുളുമ്പി നില്ക്കും
വാലന്റൈന്‍സ് ആഴ്ചയ്ക്ക് തുടക്കമായി, ഇന്ന് ചോക്ലേറ്റ് ഡേ. ഈ ദിനത്തില്‍ പ്രണയത്തിന് അല്പം മധുരം കൂടി നല്‍കാവുന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ ഫെബ്രുവരി 14 പ്രണയ ദിനമാണ്. ഈ ദിനത്തിന് മുന്‍പായി വരുന്ന 7 ദിവസവും ഓരോ പ്രത്യേകത ദിവസമായാണ് പ്രണയിതാക്കള്‍ കണക്കാക്കുന്നത്. ഇന്ന് ചോക്ലേറ്റ് ഡേ, പ്രണയം തുളുമ്പി നില്ക്കുന്ന ഈ ദിനത്തിന് മാധുര്യം കൂട്ടാന്‍ ഇന്നത്തെ ദിവസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്.
എന്നാല്‍ ഒരിക്കലും മറക്കാത്ത സ്നേഹത്തിന്റെ അല്ലെങ്കില്‍ പ്രണത്തിന്റെ മധുരം പകരാന്‍ പ്രണയിതാക്കള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പരസ്പരം പ്രണയം തുറന്ന് പറയുന്നത് പോലെ തന്നെ പങ്കു വെക്കലിനും ഇന്ന് തുടക്കമാവുന്നു. ഇന്നത്തെ ദിവസം എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാം.

മനോഹര നിമിഷം
ചോക്ലേറ്റ് ഡേ എന്നെന്നും മധുരതരമായി ആഘോഷിക്കാനും ഓര്‍മ്മിക്കാനും പങ്കാൡയോടൊപ്പം വല്ല മനോഹരമായ നിമിഷങ്ങള്‍ നെയ്തെടുക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും ഉപകരിക്കുന്നു. പങ്കാളിക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ പരസ്പരം നല്‍കുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ സ്നേഹവും പ്രണയവും എല്ലാം പ്രകടിപ്പിക്കാന്‍ സാധിക്കും.
ചോക്ലേറ്റ് മേക്കിംഗ്
ഇനി പാചകം ഇഷ്ടപ്പെടുന്ന പങ്കാളികളാണെങ്കില്‍ അവര്‍ക്ക് മധുരത്തിനായി എന്തെങ്കിലും വിഭവം ഇന്നത്തെ ദിവസം ഒരുമിച്ച് ഉണ്ടാക്കാം. ശേഷം നിങ്ങള്ക്കൊരുമിച്ചിരുന്ന് അത് പങ്ക് വെച്ച് കഴിക്കുകയും ചെയ്യാം. ഇതെല്ലാം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദിവസങ്ങളാണ്. ചോക്ലേറ്റ് ഡേസേര്‍ട്ട് അല്ലെങ്കില്‍ പ്രത്യേകം ഡിന്നര്‍ എന്നിവയെല്ലാം തന്നെ പ്രണയിതാക്കള്‍ക്ക് തയ്യാറാക്കി ഒരുമിച്ച് കഴിക്കാം.
ചോക്ലേറ്റ് ടേസ്റ്റിംഗ് മറക്കല്ലേ
പല കമ്പനികളും വാലന്റൈന്‍സ് ദിനത്തോടെ അനുബന്ധിച്ച് ചോക്ലേറ്റ്ടേസ്റ്റിംങ് ഓഫര്‍ ചെയ്യുന്നു. പ്രണയിതാക്കള്‍ക്ക് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ചോക്ലേറ്റ് ഡേയില്‍ നടത്താവുന്നതാണ്. പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളി ചോക്ലേറ്റ് വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ശീലമാക്കാം. അത്രയധികം മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ചോക്ലേറ്റ് തീം ഡേറ്റ്
പലപ്പോഴും ഡേറ്റിംഗിന് പോവുമ്പോള്‍ ഒരു പ്രത്യേക തീം കണ്ടെത്തി പോയി നോക്കൂ. ഇന്ന് ചോക്ലേറ്റ് ഡേ ആയതിനാല്‍ അതുമായി ബന്ധപ്പെട്ട തീം കണ്ടെത്തി ചോക്ലേറ്റ് ഡേറ്റിന് പോവൂ. അത് നിങ്ങള്‍ക്ക് മികച്ച ഒരു ദിനം സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇതെല്ലാം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ദിനമാണ് എന്നതിലും സംശയം വേണ്ട. അങ്ങനെ ഈ ചോക്ലേറ്റ് ഡേ ഇരുവരും പരസ്പരം മറക്കാതിരിക്കട്ടെ.
ആരോഗ്യവും നിസ്സാരമല്ല
ചോക്ലേറ്റ് ഡേയില്‍ ചോക്ലേറ്റ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. അതുകൊണ്ട് തന്നെ പ്രണയത്തില്‍ അല്പം ഡിപ്രഷനും പ്രശ്നങ്ങളും ഉള്ളവരെങ്കില്‍ ഇവര്‍ പരസ്പരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കൈമാറാം. ഇത് നിങ്ങളുടെ മൂഡിനെ വരെ മാറ്റുന്നു. ഈ വാലന്റൈന്‍സ് വീക്കില്‍ നിങ്ങളുടെ ഓരോ ദിനവും പ്രണയം നിറയ്ക്കുന്നതാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
