Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Chanakya Niti: അമ്പതുകളിലും മധുരിയ്ക്കും ദാമ്പത്യം, ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത് ഇത് മാത്രം
ദാമ്പത്യം എന്നത് പരസ്പര സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും അടിസ്ഥാനത്തില്‍ നില കൊള്ളുന്ന ബന്ധമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും സന്തോഷവും നിലനില്‍ക്കുന്ന ഈ ബന്ധം കാലങ്ങള്‍ എത്ര കഴിഞ്ഞാലും മങ്ങാതെ നില്ക്കാന് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ചാണക്യന് പറയുന്നതിന് അനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വിവാഹം എന്നത് എപ്പോഴും രണ്ട് വ്യക്തികളും രണ്ട് കുടുംബങ്ങളും ഒന്നു ചേരുമ്പോള്‍ സംഭവിക്കുന്ന മാറ്റമാണ്.
ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളും സാമ്പത്തികവും ജോലിയും എന്നു വേണ്ട എല്ല മേഖലകളെക്കുറിച്ചും കൃത്യമായി പറയുന്നു. ദാമ്പത്യത്തില്‍ പരസ്പരം സ്നേഹവും സന്തോഷവും ഉറപ്പാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചാണക്യന്റെ അഭിപ്രായത്തില്‍ അവ എന്തൊക്കെയെന്നും എന്താണ് ഓരോ ദമ്പതികളും ശ്രദ്ധിക്കേണ്ടതെന്നും നമുക്ക് നോക്കാം.

ഭാര്യയെ ബഹുമാനിക്കുക
പരസ്പര ബഹുമാനുമാണ് ഒരു ദാമ്പത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് തുനിയാത്ത പങ്കാളികള്‍ നിരവധിയാണ്. എന്നാല്‍ ചാണക്യന് പറയുന്നത് ഒരു ഭര്‍ത്താവ് എപ്പോഴും ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കണം എന്നാണ്. ഒരു തരത്തിലും താന്‍ ആണാണ് അവളൊരു പെണ്ണാണ് എന്ന വിവേചനം കാണിക്കരുത്. കൂടാതെ അനാദരവോ വിവേചനമോ കാണിക്കുന്നത് പിന്നീട് ജീവിതത്തില്‍ തെറ്റിദ്ധാരണകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
ഭാര്യയുടെ അഭിപ്രായം തേടുക
ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സാധാരണമായിരിക്കും. ഈ സമയം പലപ്പോഴും ഭാര്യയുടെ അഭിപ്രായം ആരായുകയും അതിന് പ്രാധാന്യം നല്‍കുകയും ചെയ്യുക. പലപ്പോഴും പുരുഷന്മാര് ജീവിതത്തില്‍ വരുത്തുന്ന പ്രധാന തെറ്റുകളില്‍ ഒന്നാണ് ഇത്. ഭാര്യയോട് ഒരു കാര്യത്തിലും അഭിപ്രായം പറയാതിരിക്കുന്നു. ഇത് പലപ്പോഴും പ്രയാസകരമായ അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കും. അത് ബന്ധത്തെ പൂര്‍ണമായും അകല്ച്ചയിലേക്ക് നയിക്കും. എന്നാല്‍ ഏത് കാലത്തും എത്ര വര്‍ഷം കഴിഞ്ഞാലും ഭാര്യയുടെ അഭിപ്രായം കൂടി അറിഞ്ഞിരിക്കുന്നത് ഫലപ്രദമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
പൊതുസ്ഥലത്ത് അപമാനിയ്ക്കാതിരിക്കുക
പലരും ചെയ്യുന്ന പ്രധാന തെറ്റുകളില്‍ ഒന്നാണ് ഇത്. പലപ്പോഴും ഭാര്യയെ പൊതുസ്ഥലത്ത് അപമാനിയ്ക്കുന്നത്. അവരോട് വഴക്കിടുകയോ ഒച്ചയെടുത്ത് സംസാരിക്കുകയോ ചെയ്യുന്നത്. എന്നാല്‍ ഇത് അങ്ങേയറ്റെ മ്ലേച്ചമായ കാര്യമാണ് എന്ന് മാത്രമല്ല അത്രയധികം ബഹുമാനമില്ലായ്മയാണ് നിങ്ങളില്‍ ഉണ്ടാക്കുനന്തും. എന്തെങ്കിലും തെറ്റ് പങ്കാളിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചാലും സ്ഥലസാഹചര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ അവരെ ഉപദേശിക്കാനോ കാര്യങ്ങള്‍ പറയാനോ പാടുകയുള്ളൂ. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ദാമ്പത്യത്തില്‍ ഉണ്ടാക്കുകയും എന്നന്നേക്കുമായി ബന്ധം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
പരസ്പര ധാരണയും സ്വാതന്ത്ര്യവും
പുരുഷന്മാര് വിവാഹത്തോടെ സ്ത്രീകളെ പലപ്പോഴും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് തളച്ചിടുന്നു എന്നൊരു ധാരണയുണ്ട്. അത്തരം അവസ്ഥകളില്‍ നിന്ന് മോചനം നല്‍കുന്നതിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനും വേണ്ടി പങ്കാളികള്‍ പരസ്പരം ശ്രദ്ധിക്കണം. തനിക്ക് സ്വാതന്ത്ര്യം ആരും തരേണ്ടതില്ല എന്ന ചിന്ത ഇവര്‍ക്കുണ്ടാവണം, അത് കൂടാതെ സ്വാതന്ത്ര്യം താന്‍ കൊടുക്കേണ്ടതല്ല എന്ന ചിന്തയും ഭര്‍ത്താവിന് ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ചാണക്യന് പറയുന്നത് പരസ്പര ധാരണയും സ്വാതന്ത്ര്യവും എല്ലാം ഒരു ദാമ്പത്യത്തില്‍ അടിസ്ഥാനമായി വേണ്ട കാര്യങ്ങളാണ് എന്നതാണ്. ഇതിലൂടെ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നേടിയെടുക്കാന്‍ എല്ലാ ദമ്പതികള്‍ക്കും സാധിക്കുന്നു.



Click it and Unblock the Notifications
