Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല, ഇക്കാര്യത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെയും, തിരിച്ചും മനസ്സിലാകില്ല
Emotional Differences Between Men and Women: പൊരുത്തങ്ങള്‍ ദാമ്പത്യത്തിന് മുതല്‍ക്കൂട്ടും വ്യത്യാസങ്ങള്‍ ദാമ്പത്യത്തിലെ വില്ലനും ആണെന്ന പൊതുധാരണ നമുക്കിടയിലുണ്ട്. സ്വഭാവങ്ങളിലും കാഴ്ചപ്പാടിലും ഉള്ള ഭിന്നതയാണ് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ അതില്‍ അത്ര കഴമ്പില്ലെന്നാണ് ചില മനശാസ്ത്രജ്ഞര്‍ കരുതുന്നത്.

ചിലപ്പോഴെല്ലാം സ്ത്രീകളും പുരുഷന്മാരും ലോകത്തെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അവരുടെ പെരുമാറ്റവും ഓരോ അനുഭവങ്ങളും അനുഭവപ്പെടുന്ന രീതിയും വ്യത്യസ്തമായിരിക്കും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ഈ വ്യത്യാസങ്ങള്‍ ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് കാരണമാകാറുണ്ടെങ്കിലും അത് പ്രധാന കാരണമൊന്നും അല്ല. പിന്നെ എന്താണ് വഴക്കുകളുടെ പ്രധാന കാരണമെന്ന് അറിയുമോ, സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെയാണെന്ന് ഭര്ത്താക്കന്മാര് ചിന്തിക്കുന്നതും തിരിച്ച് പുരുഷന്മാര് സ്ത്രീകളെ പോലെയാണെന്ന് ഭാര്യമാര്‍ ചിന്തിക്കുന്നതുമാണ് അവര്‍ക്കിടയിലെ പ്രശ്നങ്ങളുടെ വലിയൊരു കാരണം.
സ്ത്രീപുരുഷ വ്യത്യാസങ്ങള്‍
സത്യം അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇടയില്‍ ചില വിടവുകള്‍ അഥവാ വ്യത്യാസങ്ങള്‍ ഉണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും ഈ വ്യത്യാസം മറയ്ക്കാന്‍ ശ്രമിച്ചത് കൊണ്ട് കാര്യമില്ല. നമ്മള് ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഓരോ ശ്രമവും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയേക്കും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബാഹ്യമായി കാണുന്ന തെറ്റിദ്ധാരണകള്‍ പരിഹരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീ, പുരുഷന് എന്നീ നിലകളില്‍ അവര്‍ക്കിടയിലെ ആഴത്തിലുള്ള തെറ്റിദ്ധാരണകളാണ് അവര്‍ തീര്‍ക്കേണ്ടത്.
ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം മനസ്സിലാകാത്ത കാര്യം
പുരുഷന്മാരില് സ്ത്രീകള്‍ക്ക് മനസ്സിലാകാത്ത ഏറ്റവും വലിയ കാര്യം എന്താണെന്ന് അറിയുമോ, എന്തുകൊണ്ടാണ് ദാമ്പത്യം അടക്കമുള്ള അടുത്ത ബന്ധങ്ങളില്‍ പുരുഷന്മാര് സ്ത്രീകളെ ഭയക്കുന്നത് എന്നതാണ്. അതുപോലെ പുരുഷന്മാര്ക്ക് സ്ത്രീകളില്‍ പിടികിട്ടാത്ത ഒരു പ്രധാനകാര്യം എന്താണെന്നാല്‍ ദാമ്പത്യത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന മിക്ക കാര്യങ്ങളും പരസ്പരം കൂടുതല്‍ അടുക്കാനുള്ളതാണെന്നതാണ്. സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പരസ്പരം എത്ര അടുത്താലും മതിവരാത്തത് എന്ന കാര്യം പുരുഷന്മാര്ക്ക് പിടികിട്ടുന്നില്ല.
പുരുഷന്മാര് സ്ത്രീകളെ ഭയക്കുന്നത് എന്തിന്
ചില പുരുഷന്മാര്ക്ക് സ്ത്രീകളെ ഭയമാണെന്നുള്ളത് പാതി ശരിയാണ്. പക്ഷേ എന്തിനാണ് പുരുഷന്മാര് സ്ത്രീകളെ ഭയക്കുന്നത്. അതിന് പിന്നില്‍ മനശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ബന്ധത്തില്‍ സ്ത്രീകള്‍ ആധിപത്യം പുലര്‍ത്തുന്നതും അവരാല്‍ നിയന്ത്രിക്കപ്പെടുന്നതും പുരുഷന്മാര് ഭയക്കുന്നു.
ദാമ്പത്യത്തില്‍ പുരുഷന്മാര്ക്ക് വൈകാരികമായും, ശാരീരികമായും അടുപ്പത്തിലും തൃപ്തി തോന്നുന്നില്ല. പുരുഷന്മാര് പ്രണയത്തില്‍ സ്വാര്‍ത്ഥരാണ്. അവര്‍ അവരുടെ സന്തോഷത്തിന് കൂടുതല്‍ വില കല്പ്പിക്കുന്നു.
ബന്ധത്തില്‍ ഉപേക്ഷിക്കപ്പെടുമോ എന്നും അവഗണിക്കപ്പെടുമോ എന്നും ചിലപ്പോള്‍ പുരുഷന്മാര് ഭയക്കുന്നു. ദാമ്പത്യപ്രശ്നങ്ങള്‍ ചിലപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ വൈകാരികമായി ബാധിക്കുന്നത് പുരുഷന്മാരെയാണ്. അവര്‍ പെട്ടെന്നൊന്നും അത്തരം ആഘാതത്തില്‍ നിന്ന് മുക്തരാകുന്നില്ല. അതുകൊണ്ടാണ് പ്രണയത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ പുരുഷന്മാര് കൂടുതലായി തകര്‍ന്നുപോകുന്നത്.
ബന്ധങ്ങളില്‍ സ്ത്രീകള്‍ക്ക് അടുപ്പം തോന്നാത്തത് എന്താണ്
ചില ബന്ധങ്ങളില്‍ സ്ത്രീകള്‍ക്ക് അടുപ്പം പോരെന്ന് തോന്നും. അതുകൊണ്ട് അവര്‍ ഭര്‍ത്താവുമായി കൂടുതല്‍ അടുക്കാനുള്ള വഴികള്‍ തിരയും. പരസ്പരം കൂടുതല്‍ അടുക്കാനുള്ള ആശയങ്ങള്‍ ഭര്‍ത്താവിനോട് പങ്കുവെക്കും. നമുക്ക് കുറച്ചധികം സമയം ഒന്നിച്ചിരിക്കണം, മനസ്സിലുള്ളതെല്ലാം എന്നോട് പറയണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കും.
പൊതുവെ ബന്ധങ്ങളില്‍ സ്ത്രീകളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കാരണം ഭര്ത്താക്കന്മാര് ആണെന്ന ധാരണയുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ പുരുഷന്മാര്ക്ക് അത് കുറ്റപ്പെടുത്തലോ വിമര്‍ശനമോ തങ്ങളുടെ കഴിവുകേടോ ആയി തോന്നും. അത്തരം സാഹചര്യങ്ങളില്‍ സ്വാഭാവികമായും പുരുഷന്മാര് പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ അവിടെ സ്ത്രീകള്‍ മനസ്സിലാക്കുക ഭര്‍ത്താവ് പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും അവര്‍ക്ക് കൂടുതല്‍ അടുക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നുമാണ്. ഇത് അവരെ വൈകാരികമായി തകര്‍ക്കുകയും അവര്‍ പങ്കാളിയോട് കൂടുതല്‍ പരാതിപ്പെടുകയും ചെയ്യും. ഇത് പുരുഷന്മാരില് മടുപ്പും അസഹിനീയതയും ഉണ്ടാക്കും. ഇത് പങ്കാളികളെ അകല്ച്ചയിലേക്ക് നയിക്കും.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം
എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമല്ല ഇതെങ്കിലും ഇത് പരിഹാരമില്ലാത്ത പ്രശ്നമൊന്നുമല്ല. പുരുഷനും സ്ത്രീയും തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ശരിയായി ചെയ്താല്‍ ഇങ്ങനെയൊരു പ്രതിസന്ധി ദാമ്പത്യത്തില്‍ ഉണ്ടാകില്ല. പുരുഷന്മാര് പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് അവര്‍ക്ക് അതില്‍ താല്പ്പര്യമില്ലാത്തത് കൊണ്ടല്ല, പകരം ഭാര്യയുമായി കൂടുതല്‍ വഴക്ക് ഉണ്ടാകുകയും അത് പ്രശ്നം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന ഭയം കൊണ്ടാണെന്ന് ഭാര്യമാര്‍ മനസ്സിലാക്കണം. അതുപോലെ പുരുഷന്മാര് പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാതെ ഭാര്യയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവരോട് കൂടുതല്‍ സംസാരിച്ച് പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും വേണം. പുരുഷന്മാര് ദാമ്പത്യത്തിലെ പ്രശ്നങ്ങളെ ഭയക്കുന്നതിന് പകരം പങ്കാളിയോട് കൂടുതല്‍ അടുക്കാനുള്ള വഴിയായി അതിനെ കാണണം.



Click it and Unblock the Notifications