Latest Updates
-
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം
ഒറ്റരാത്രിയില്‍ സംഭവിക്കുന്നതല്ല ബ്രേക്ക്അപ്പ്: തുടക്കം മുതലെ ബന്ധം ദൃഢമാക്കാന്‍
ഒരോ പ്രണയവും ദാമ്പത്യ ജീവിതവും പല വിധ സ്വപ്നങ്ങളോടെയാണ് ഓരോരുത്തരും ആരംഭിക്കുന്നത്. ചില ബന്ധങ്ങള്‍ അതിഗംഭീരമായി മുന്നോട്ട് പോവുമ്പോള്‍ ചില ബന്ധങ്ങള്‍ പാതിയില്‍ അവസാനിക്കപ്പെടുന്നു. എന്നാല്‍ ഓരോ ബന്ധവും ആയിരക്കണക്കിന് പ്രതീക്ഷകളാണ് നിലനിര്‍ത്തുന്നതും. പലപ്പോഴും ഇത് കാലക്രമേണ ഇല്ലാതാവുകയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പല സാഹചര്യങ്ങളായിരിക്കാം ഇതിന് പിന്നില്‍. ഇത് പിന്നീട് ബ്രേക്ക്അപ്പിലേക്കും പിന്നീട് ഒരിക്കലും കണ്ടുകൂടാത്ത സാഹചര്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.
ഏതൊരു ബന്ധവും തകരുന്നതിന് പിന്നില്‍ പെട്ടെന്നുണ്ടാവുന്ന കാരണങ്ങള്‍ മാത്രമായിരിക്കുകയില്ല. ചിലപ്പോള്‍ ദിവസങ്ങളുടേയും ചിലപ്പോള്‍ മാസങ്ങളുടേയും ആലോചന അതിന് പിന്നിലുണ്ടായിരിക്കും. എന്നാല്‍ പലരും ഇതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതെ അവഗണിച്ച് മുന്നോട്ട് പോവുകയും പിന്നീട് അത് പ്രണയത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. ഒരു ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ നമുക്ക് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും സാധിക്കുന്നു.

ബന്ധം എങ്ങനെ ദൃഢമാക്കാം?
ഓരോ ബന്ധത്തിലും ചില ശീലങ്ങള്‍ പിന്തുടര്ന്നാല് അത് കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് കാരണമാകുന്നു. അത് എത് തരത്തിലാണ് ജീവിതത്തില്‍ സ്വാധീനിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. പലപ്പോഴും പിണക്കങ്ങളും പരിഭവങ്ങളും വഴക്കുകളും എല്ലാം ഏതൊരു ബന്ധത്തിലും സാധാരണമാണ്. എന്നാല്‍ അത് മാറിയതിന് ശേഷം പിന്നീട് ഏതെങ്കിലും സാഹചര്യത്തില്‍ അതിനെക്കുറിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ വീണ്ടും കുത്തിപ്പൊക്കുകയോ ചെയ്യുന്നത് അത്ര നല്ലതല്ല. തുറന്ന സംസാരത്തിലൂടെ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അത് വഴി മനസ്സില്‍ കുന്നുകൂടിയ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കാണുന്നതിനും സാധിക്കുന്നു. ഇത് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.
തെറ്റിദ്ധാരണകള്‍ ശ്രദ്ധിക്കണം
പല കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതിനെ പെട്ടെന്ന് പെട്ടെന്ന് തന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കണം. അതോടൊപ്പം അവ വളരുന്നതിനും അനുവദിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളെയാണ് ഉണ്ടാക്കുന്നത്. എന്തെങ്കിലും സംശയമോ ആശങ്കകളോ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടെങ്കില്‍ പങ്കാളിയോട് അത് തുറന്ന് പറയുകയും ഉടന്‍ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുക. കാരണം ഓരോ തെറ്റിദ്ധാരണകളും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. മാത്രമല്ല അവ പിന്നീട് കൂടിച്ചേരാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ പ്രശ്നങ്ങളെ എപ്പോഴും ചര്‍ച്ചയിലൂടേയും തുറന്ന സംസാരങ്ങളിലൂടേയും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

അഭിപ്രായ വ്യത്യാസങ്ങള്‍
ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും പങ്കാളിക്ക് കൂടി മുന്‍തൂക്കം നല്‍കുന്നതിന് ശ്രദ്ധിക്കണം. ചിലപ്പോഴൊക്കെ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വെച്ച് പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് ജീവിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. ഇത് ബന്ധത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എന്ന് മാത്രമല്ല പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോവുകയാണെങ്കില്‍ ഏതൊരു ബന്ധവും സന്തോഷകരമായി നിലനിര്‍ത്താന്‍ സാധിക്കും എന്നത് തന്നെയാണ് സത്യം.
സംസാരം തുറന്നതാവട്ടെ
സംസാരിക്കുന്നത് എപ്പോഴും തുറന്നതായിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ എപ്പോഴും തുറന്ന സംസാരവും കാര്യങ്ങള്‍ മറയില്ലാതെ മനസ്സിലാക്കുകയും എന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുമ്പോഴാണ് അവിടെ പ്രതിസന്ധികളും പ്രശ്നങ്ങളും രൂപപ്പെടുന്നത്. അതിനെ മറികടക്കുന്നതിന് വേണ്ടി ഏത് കാര്യവും പങ്കാളിയോട് തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും കള്ളത്തരം കാണിക്കുകയോ പറയുകയോ ചെയ്യാതിരിക്കുക.



Click it and Unblock the Notifications