Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പങ്കാളിയോട് വരെ അസൂയ : ഈ രാശിക്കാരാണ് കൂടെയെങ്കില്‍ ജീവിതം ഗതിപിടിക്കില്ല
ദാമ്പത്യത്തിലായാും സൗഹൃദത്തിലായാലും പ്രണയത്തിലായാലും അസൂയയും കുശുമ്പും ഉള്ളവരെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പങ്കാളിയുടെ സൗഹൃദങ്ങളില്‍ അസൂയയും ദേഷ്യവും വച്ച് പുലര്‍ത്തുന്ന ഒരു പാര്‍ട്ണറാണ് നിങ്ങളുടെ കൂടെയുള്ളതെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ദാമ്പത്യം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ബന്ധങ്ങളിലുണ്ടാവുന്ന അസൂയ ജീവിതത്തെ പ്രതിസന്ധിയിലാക്കും എന്നത് സത്യമാണ്.
ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും പങ്കാളിയില്‍ അസൂയ ജനിക്കാം. അത് ബന്ധങ്ങളിലും പ്രതിസന്ധികള്‍ ഉണ്ടാക്കാം. ഇത്തരം കാര്യങ്ങളില്‍ പക്ഷേ ചില രാശിക്കാര്‍ മുന്നിലായിരിക്കും. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. ബന്ധങ്ങളില്‍ അസൂയ ഉണ്ടാവുന്നതിന് പിന്നില്‍ പലപ്പോഴും അരക്ഷിതാവസ്ഥയും ഒരു കാരണം തന്നെയാണ്. അത് മാത്രമല്ല ബന്ധങ്ങള്ക്കിടയിലുണ്ടാവുന്ന ഭയവും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ അവരുടെ തീവ്രമായ വികാരങ്ങള്‍ക്കും ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ ആഗ്രഹത്തിനും വേണ്ടി നിലകൊള്ളുന്നവരായിരിക്കും. അത് പലപ്പോഴും ജീവിതത്തില്‍വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. പങ്കാളിയില്‍ ശക്തമായ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അത് നിങ്ങളുടെ ബന്ധത്തില്‍ അസൂയക്കും കുശുമ്പിനും കാരണമാകുന്നു. ഇത് ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് തള്ളി വിടും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും പങ്കാളിയുടെ സൗഹൃദത്തില്‍ ഇവര്‍ അസൂയപ്പെടുന്നു. അത് ജീവിതത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പങ്കാളി തന്നേക്കാള്‍ മറ്റൊരാള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന ചിന്ത ഇവരുടെ ജീവിതത്തില്‍ അസൂയ വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ അഭിമാനം വ്രണപ്പെട്ടേക്കാം. പങ്കാളിയുടെ ലോകത്ത് നമ്മള് മാത്രമേ പാടുകയുള്ളൂ എന്ന ചിന്ത ഇവരിലുണ്ടാവുന്നു. അതാണ് ഇത്തരം സ്വഭാവത്തിന് കാരണമാകുന്നത്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ സൂക്ഷ്മതയുടെ കാര്യത്തില്‍ എന്നും മുന്നിലാണ്. ഇവര്‍ ഓരോ ബന്ധത്തേയും പലപ്പോഴും വിശ്വസ്തതയോടെ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതിന് ഇളക്കം തട്ടുമ്പോള്‍ പിന്നീടെല്ലാം ഇവരില്‍ അസൂയയും കുശുമ്പും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പങ്കാളിക്ക് മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെ പലപ്പോഴും ബന്ധത്തില്‍ വഷളാക്കുന്നു. ഇത് വൈകാരിക അകല്‍ച്ച വരെ ബന്ധത്തില്‍ സൃഷ്ടിക്കും.
കര്‍ക്കിടകം(ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് വൈകാരികവും സംവേദനക്ഷമതയും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പങ്കാളിയുമായി ഇവര്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിച്ചെടുക്കുന്നു. അത് പലപ്പോഴും ബാഹ്യ ബന്ധങ്ങള്‍ അത് സൗഹൃദമായാലും ബന്ധുക്കളായാലും ഇവരില്‍ അസൂയ ഉയര്‍ത്തുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തിലും പ്രണയത്തിലും ഉണ്ടാക്കുന്നു. പലപ്പോഴും ഇത് കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ പോലും ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ ഏത് കാര്യത്തേയും വളരെയധികം വിശകലനാത്മകതയിലൂടെ കാണുന്ന വ്യക്തിയായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും തങ്ങളുടെ പങ്കാളി ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. അത് തന്നെയാണ് പലപ്പോഴും ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിലേക്ക് എത്തുന്നതും. പലപ്പോഴും ഇവര്‍ പങ്കാളിയെ അമിതമായി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നു. അത് ബന്ധത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. അസൂയയും പ്രശ്നങ്ങളും അന്ന് മുതല്‍ ഉടലെടുക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ അവരുടെ അസൂയ തുറന്നു കാണിക്കുന്ന വ്യക്തികളായിരിക്കുകയില്ല. എന്നാല്‍ അവരുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം പങ്കാളിക്ക് ഉള്ളത് കൊണ്ടാണ് ഇവര്‍ അസൂയകാണിക്കുന്നത് എന്ന ചിന്ത പലപ്പോഴും ഇവരിലുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും പങ്കാളിയില്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിന് ശ്രമിക്കുന്നു. അത് അവരുടെ ജീവിതത്തിലും ബന്ധത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
