Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
കുഞ്ഞിന്റെ ജനനം മുതല്‍ വെച്ചടി വെച്ചടി കയറ്റം: അച്ഛന് ഭാഗ്യവുമായി എത്തും 3 നാളുകാര്‍, നിങ്ങളുണ്ടോ ഇതില്‍?
ജ്യോതിഷ പ്രകാരം ചിലര്‍ അച്ഛന് ഭാഗ്യം നല്കുന്ന നഷത്രക്കാരാണ് എന്നാണ് പറയുന്നത്. ഒരു വ്യക്തി ജനിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞാല്‍ ആകാശഗോളങ്ങള്‍ അവരുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ സ്വാധീനം ചെലുത്തും എന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം അത് കുറിക്കപ്പെടുകയും ചെയ്യുന്നു. ചില ജന്മനക്ഷത്രങ്ങള് അത്യുത്തമ ഫലവും യോഗവും നല്കുന്നു, എന്നാല്‍ ചിലര്‍ അധികസ്വാധീനം ചെലുത്താതെ കടന്ന് പോവുന്നു.
ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ അച്ഛന് ഭാഗ്യവുമായാണ് ജനിക്കുന്നത് എന്നാണ് വിശ്വാസം. അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുഗ്രഹവും സാമ്പത്തിക നേട്ടവും അനുകൂല മാറ്റങ്ങളും എല്ലാം കുഞ്ഞിന്റെ ജനനത്തോടെ അച്ഛന് ലഭിക്കുന്നു. അവരുടെ സാന്നിധ്യം കുടുംബത്തില്‍ തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് അച്ഛന്റെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം.

പൂയ്യം
പൂയ്യം നക്ഷത്രത്തില്‍ ജനിച്ച മക്കള്‍ അച്ഛന്റെ ഭാഗ്യമായാണ് കണക്കാക്കുന്നത്. ശനിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. കൂടാതെ അച്ഛന് സ്ഥിരതയും സുരക്ഷിതത്വവും ജീവിതത്തില്‍ പ്രദാനം ചെയ്യുന്നതിന് ഇവരിലൂടെ സാധിക്കുന്നു. വ്യക്തിപരമായും തൊഴില്പരവുമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ പിതാവിന്റെ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതം ഈ നക്ഷത്രജാതനുണ്ടാവുന്നു.
വിശാഖം
വിശാഖ നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ അവരുടെ പിതാവിന് ഏത് മേഖലയിലും ഭാഗ്യവും വിജയവും നല്കുന്നു. വ്യാഴമാണ് വിശാഖം നക്ഷത്രക്കാരെ ഭരിക്കുന്നത്. ഇവര്‍ക്ക് ലക്ഷ്യങ്ങള്‍ പിന്തുടുന്നതിനും അവരുടെ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ഇതെല്ലാം പിതാവിലേക്ക് പകരുന്നതിനും വിശാഖം നക്ഷത്രക്കാര്‍ കാരണമാകുന്നു. സമൂഹത്തില്‍ അച്ഛനെ ഉയരത്തിലെത്തിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും.
രോഹിണി
രോഹിണി ഏറ്റവും ശക്തമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. പലപ്പോഴും അച്ഛന്റെ ഭാഗ്യവുമായി ജനിക്കുന്ന നക്ഷത്രക്കാര്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. അത്രയധികം മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. സമാധാനവും സമൃദ്ധിയും ഇവര്‍ പിതാവിന് നല്കുന്നു. ഇവരുടെ ജനനത്തോടെ വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാവുന്നത്. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കുന്നു. സന്തോഷകരമായ അന്തരീക്ഷം ഇവര്‍ക്ക് ചുറ്റും എപ്പോഴും ഉണ്ടാവും.
എന്തുകൊണ്ട് ഈ നക്ഷത്രക്കാര്‍?
എന്തുകൊണ്ടാണ് ഈ നക്ഷത്രക്കാര്‍ പിതാവിന് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. പലപ്പോഴും ഈ നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് പോസിറ്റീവ് എനര്‍ജിയിലാണ്. അതുകൊണ്ട് തന്നെ ഈ ഊര്‍ജ്ജം അവരുടെ കുടുംബത്തെയും സ്വാധീനിക്കുന്നു. പ്രത്യേകിച്ച് പിതാവിനെയാണ് ഇത് കൂടുതല്‍ സ്വാധീനിക്കുന്നത്. മാത്രമല്ല ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജ്ഞാനം, സഹാനുഭൂതി, ഉത്സാഹം തുടങ്ങിയവയില്‍ മുന്നിലായിരിക്കും. ഏത് പ്രതിസന്ധി ഘട്ടത്തിലും പിതാവിനെ പിന്തുണയ്ക്കുക എന്നത് ഇവരുടെ ഗുണങ്ങളില്‍ മുഖ്യമായതായിരിക്കും. വിജയത്തിലേക്കുള്ള പാത തുറക്കുകയോ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി അച്ഛനോടൊപ്പം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നു ഈ നക്ഷത്രക്കാര്‍.
ജ്യോതിഷപ്രാധാന്യം
ജ്യോതിഷത്തില്‍, ഒരു കുട്ടിയും പിതാവും തമ്മിലുള്ള ബന്ധം ജന്മം നല്കി എന്നുള്ള ബന്ധം മാത്രമല്ല മറിച്ച് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും പിതാവിനോടുള്ള കര്‍മ്മ ബന്ധത്തെക്കൂടി സൂചിപ്പിക്കുന്നു. പൂയ്യം,വിശാഖം, രോഹിണി തുടങ്ങിയ ജന്മനക്ഷത്രങ്ങള് ഒരു കര്‍മ്മത്തിന്റെ ബാക്കിപത്രം കൂടിയാണ്. അതുകൊണ്ട് തന്നെ അത്തരം കുട്ടികളുടെ സാന്നിധ്യം പിതാവിന് എപ്പോഴും നേട്ടങ്ങള്‍ മാത്രം നല്കുന്നു. മാത്രമല്ല ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവരുടെ സാന്നിധ്യം കുടുംബത്തിനും ഐശ്വര്യം നിറയ്ക്കുന്നു.



Click it and Unblock the Notifications