Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ദാമ്പത്യത്തില്‍ പങ്കാളിയെ ദുരിതത്തിലാക്കുന്ന നക്ഷത്രക്കാര്‍: നിങ്ങളുടെ നക്ഷത്രം ഏത്?
ജ്യോതിഷ പ്രകാരം ചില ജന്മനക്ഷത്രക്കാര്ക്ക് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. മാത്രമല്ല ഇത് പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ചില നക്ഷത്രക്കാര്‍ എപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ മാത്രം ഉണ്ടാക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഉണ്ടാവം.
ദാമ്പത്യ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്ന നക്ഷത്രക്കാരുണ്ട്. അവരുടെ പങ്കാളി തന്നെയാണ് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും. ഗ്രഹങ്ങളുടേയും ചന്ദ്രന്റേയും സ്ഥാനം ദാമ്പത്യത്തില്‍ വളരെയധികം സ്ഥാനം വഹിക്കുന്നതാണ്. ഏതൊക്കെ നക്ഷത്രക്കാരാണ് പങ്കാളിയ്ക്ക് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ മാത്രം ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ എപ്പോഴും വളരെ പെട്ടെന്നാണ് ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് ബന്ധങ്ങള്‍ എപ്പോഴും ഒരു വെല്ലുവിളി തന്നെയായി മാറുന്നു. ഒരു ബന്ധത്തില്‍ സ്ഥിരമായി തുടരുന്നതിന് ഇവര്‍ക്ക് സാധിക്കുകയില്ല. അത് മാത്രമല്ല പങ്കാളിക്ക് എപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ പലപ്പോഴും അവരുടെ അഹങ്കാരത്തിന് പേരുകേട്ടവരായിരിക്കും. അത് മാത്രമല്ല അമിതമായി ഇവര്‍ ആത്മാഭിമാനത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. പലപ്പോഴും അഭിമാനക്ഷതമേല്ക്കുന്ന പ്രശ്നങ്ങള്‍ പോലും നിങ്ങളെ പ്രതിസന്ധിയിലാക്കാം. ഇത് ദാമ്പത്യത്തില്‍ കല്ല് കടി ഉണ്ടാക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പ്രതിബദ്ധതയുടെ കാര്യത്തില്‍ മുന്നിലായിരിക്കും. മാത്രമല്ല അവര്‍ മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധയും അംഗീകാരവും വളരെയധികം ആകര്‍ഷിക്കുന്നു. പങ്കാളിയെ അവഗണിക്കുന്നത് തന്നെയാണ് ഇവര്‍ ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നം. വൈകാരികതയില്ലാത്തതും കൂടുതല്‍ പരാതികളും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ പ്രശ്നത്തിലാക്കിയേക്കാം.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് കരിയറിലും സാമ്പത്തിക വിജയവും വളരെയധികം ശ്രദ്ധ നല്കുന്ന ഒന്നാണ്. ഇതാകട്ടെ എപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി മാത്രമേ ഇവര്‍ ഉപയോഗിക്കുകയുള്ളൂ. ആഗ്രഹ പൂര്‍ത്തീകരണത്തില്‍ പങ്കാളിക്ക് ഇവര്‍ വേണ്ടത്ര പ്രാധാന്യം നല്കുകയില്ല. അത് ബന്ധങ്ങളില്‍ ആഘാതം സൃഷ്ടിക്കുന്നു.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സ്വതന്ത്രരായി ജീവിക്കാനാണ് താല്‍പ്പര്യം. അത് മാത്രമല്ല ഇവര്‍ എപ്പോഴും പങ്കാളിയില്‍ നിന്ന് വൈകാരികമായി അകലം പാലിക്കുന്നതിന് ശ്രദ്ധിക്കും. ഇത് അവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എപ്പോഴും വേര്‍പിരിയണം എന്ന പ്രവണത ഇവരില്‍ വളരെ കൂടുതലായിരിക്കും. ഇത് തന്നെയാണ് ദാമ്പത്യത്തില്‍ ഈ നക്ഷത്രക്കാര്‍ ആഗ്രഹിക്കുന്നതും.
മൂലം
മൂലം നക്ഷത്രക്കാര്‍ പലപ്പോഴും പങ്കാളിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. വൈകാരികമായി പങ്കാളിയെ സമീപിക്കുന്നതിന് ഇവര്‍ക്ക് സാധിക്കണം എന്നില്ല. വ്യക്തിപരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഇതെല്ലാം ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇവര്‍ പങ്കാളിയെ എപ്പോഴും ഒരു ബന്ധത്തില്‍ തന്നെ തളച്ചിടാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം പല വിധത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നു. പങ്കാളിയെ പല കാര്യത്തിനും അമിതമായി ആശ്രയിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
രേവതി
രേവതി നക്ഷത്രക്കാര്‍ പലപ്പോഴും വളരെയധികം സംവേദനക്ഷമതയുള്ളവരാണ്. ഇവര്‍ക്ക് കരുതലും വളരെ കൂടുതലാണ്. വൈകാരികതയുടെ ആഴം ഇവര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കും. ബന്ധങ്ങളില്‍ അമിതമായി ആശ്രയിക്കുന്നവരായതിനാല്‍ ഇവര്‍ എപ്പോഴും പങ്കാളിക്ക് തലവേദനയും സൈ്വര്യക്കേടും ഉണ്ടാക്കുന്നു.



Click it and Unblock the Notifications