Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
നല്ല പാതി ഈ നക്ഷത്രക്കാരിയാണോ? പ്രാണന് പോലെ സ്നേഹിക്കും നിങ്ങളെ
ജന്മനക്ഷത്രവും ജ്യോതിഷവും എല്ലാം വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ്. പലപ്പോഴും വിവാഹത്തിന് പൊരുത്തവും ചേര്‍ച്ചയും നോക്കുന്നവര്‍ നിരവധിയാണ്. ഇതില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഉണ്ടായിരിക്കും. എന്നാല്‍ എത്രയൊക്കെ പൊരുത്തമെങ്കിലും മന:പ്പൊരുത്തമുണ്ടെങ്കില് മറ്റൊന്നില്ലെങ്കിലും പ്രശ്നമില്ല. അത് ആ ദാമ്പത്യത്തെ വിജയത്തിലേക്ക് എത്തിക്കും. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ യോഗമാണ് വിവാഹത്തിന്റെ കാര്യത്തിലുള്ളത്.
എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുന്ന വ്യക്തി ഇനി പറയുന്ന നക്ഷത്രത്തില്‍ ജനിച്ച ആളാണ് എന്നുണ്ടെങ്കില്‍ ജ്യോതിഷ പ്രകാരം അവര്‍ നിങ്ങളെ പ്രാണനെ പോലെ സ്നേഹിക്കും എന്നാണ് വിശ്വാസം. ഈ സ്ത്രീ നക്ഷത്രത്തില്‍ നിങ്ങളുടെ പങ്കാളിയുടെ നക്ഷത്രമുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ പരസ്പര ബഹുമാനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവര്‍ അല്പം മുന്നില്‍ തന്നെയായിരിക്കും. സൗന്ദര്യത്തിനും തീവ്രമായ അഭിനിവേശവും ഇവര്‍ക്കുണ്ടാവും. പങ്കാളിയുമായി ആഴത്തില്‍ വൈകാരികമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നതും. സ്നേഹം ആര്‍ദ്രവും ശാശ്വതവുമാണ്, അത് ഒരിക്കലും അവരില്‍ നിന്ന് മാറില്ല എന്നതാണ് സത്യം. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും ഒരുമിച്ച് നേരിടുന്നു ഈ നക്ഷത്രക്കാര്‍. ഭര്‍ത്താവായിരിക്കും ഇവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി. അതുകൊണ്ട് തന്നെ ഭര്‍ത്താവിന് ദോഷകരമായ കാര്യങ്ങളൊന്നും തന്നെ ഇവര്‍ ചെയ്യുകയും ഇല്ല.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ എപ്പോഴും അനുകമ്പ, കരുതല്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ വളരെയധികം സനേഹവും സന്തോഷവും എപ്പോഴും നിലനില്ക്കും. പൂയ്യം നക്ഷത്രക്കാരായ സ്ത്രീകള്‍ പങ്കാളിയോട് വളരെയധികം വിശ്വസ്തത പുലര്‍ത്തുന്നവരായിരിക്കും. കൂടാതെ അവരുടെ സ്നേഹവും വിശ്വാസവും എല്ലാം ഭര്‍ത്താവില്‍ അധിഷ്ഠിതമായിരിക്കും. ഭര്‍ത്താവിന്റെ സന്തോഷത്തിനായി ഇവര്‍ ത്യാഗങ്ങള്‍ ചെയ്യുന്നു. സമാധാനപരമായ അന്തരീക്ഷം ഇവര്‍ എപ്പോഴും ആഗ്രഹിക്കും. ജീവിതത്തില്‍ ഭര്‍ത്താവിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്ക് പുറകിലും ഇവരായിരിക്കും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ ജിജ്ഞാസ, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. അതുകൊണ്ട് തന്നെ പങ്കാളിയുമായി ആഴത്തിലുള്ള വൈകാരിക ബന്ധം സൃഷ്ടിച്ചെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. നല്ലതും ചീത്തയുമായ സമയം തന്റെ പങ്കാളിക്കൊപ്പം ചിലവഴിക്കുന്നതിനും എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതിന് മകയിരം നക്ഷത്രക്കാരായ പങ്കാളികള്‍ മിടുക്കരാണ്. പരസ്പര ബഹുമാനം, ആദരവ്, അഗാധമായ വാത്സല്യം എന്നിവയാണ് ഇവരുടെ മുഖമുദ്ര.
ചോതി
ചോതി നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. അതുകൊണ്ട് തന്നെ ഇവര്‍ സ്വാതന്ത്ര്യം, ബുദ്ധി, സന്തുലിതാവസ്ഥ എന്നിവയെ ആഗ്രഹിക്കുന്നു. അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നു. എപ്പോഴും ഭര്‍ത്താവിനോട് ഇവര്‍ക്ക് അഗാധമായ പ്രണയമായിരിക്കും. ഭര്‍ത്താവിനോട് മാത്രമല്ല ഭര്‍ത്താവിനും അതുപോലെ തന്നെ പ്രണയം തന്റെ പങ്കാളിയോട് ഉണ്ടായിരിക്കും. വിശ്വസ്തരും കൂറുള്ളവരും ഒരു കാര്യത്തിലും പ്രശ്നത്തെപ്പറ്റി ആലോചിക്കാത്തവരും ആയിരിക്കും. അവിശ്വസനീയമായിരിക്കും ഇവരുടെ ദാമ്പത്യം.
അനിഴം
അനിഴം നക്ഷത്രക്കാര്‍ ഭര്‍ത്താവിനെ അത്രയേറെ ബഹുമാനത്തിലാണ് കാണുന്നത്. മാത്രമല്ല ഇവര്‍ക്ക് ഭര്‍ത്താവിനോടുള്ള വിശ്വാസം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അവരുടെ ബന്ധത്തിന്റെ ഐക്യവും സ്നേഹവും ദാമ്പത്യത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. പലപ്പോഴും എല്ലാ കാര്യവും തുറന്ന് പറയുന്നതോടൊപ്പം തന്നെ ജീവിതത്തെക്കുറിച്ച് കൃത്യമായ കണക്കു കൂട്ടലുകളും ഇരുവര്‍ക്കും ഉണ്ടാവും. ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റേയും വിശ്വാസത്തിന്‍േയും പിന്തുണയിലാണ് ഇവര്‍ മുന്നോട്ട് പോവുന്നതും.



Click it and Unblock the Notifications











