Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
ചെന്നുകയറി അടുത്ത ദിവസം തന്നെ അമ്മായിഅമ്മയെ പാട്ടിലാക്കും പെണ്നാളുകാര്
വിവാഹം എന്നത് രണ്ട് വ്യക്തികളേക്കാള്‍ രണ്ട് കുടുംബങ്ങള്‍ കൂടി ഒരുമിച്ച് ചേരുന്ന കാര്യമാണ്. പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് വിവാഹത്തോടെ സംഭവിക്കുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കാലങ്ങളായി പിന്തുടര്ന്ന് വരുന്ന രീതി അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിയുന്നു. കൃത്യമായി മനസ്സിലാക്കാത്ത വീട്ടുകാരെങ്കില് കാര്യങ്ങള്‍ അധോഗതിയാവുന്നു. എന്നാല്‍ ചില നക്ഷത്രക്കാരായ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താവിനേയും അമ്മയേയും അച്ഛനേയും മനസ്സിലാക്കാന്‍ അധിക സമയം ആവശ്യമില്ല.
ഈ ലേഖനത്തില്‍ പറയുന്ന ചില നക്ഷത്രക്കാരായ പെണ്‍കുട്ടികള്‍ വിവാഹത്തിന് ശേഷം സ്വാഭാവികമായും ആ കുടുംബവും അംഗങ്ങളുമായി മികച്ച രീതിയില്‍ ഒത്തു പോവുന്നു. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇരട്ടിയാക്കുന്നു. എപ്രകാരം ഒരു ബന്ധത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാം എന്ന് ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ ഇവര്‍ നേരിടുമെങ്കിലും അതിനെല്ലാം കുടുംബത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് വിവാഹത്തിന് ശേഷം പങ്കാളിയുടെ മാതാപിതാക്കളുമായി മികച്ച രീതിയില്‍ ഒത്തു ചേര്‍ന്ന് പോവുന്നത് എന്ന് നോക്കാം.

രോഹിണി
കുടുംബത്തിനുള്ളില്‍ തന്നെ സ്നേഹവും സന്തോഷവും നിറയ്ക്കുന്നതിന് സാധിക്കുന്നു രോഹിണി നക്ഷത്രക്കാര്‍ക്ക്. ഒരിക്കലും പങ്കാളിയെന്നോ അവരുടെ അച്ഛനമ്മമാരെന്നോ ഉള്ള ചിന്ത ഇവര്‍ക്കുണ്ടാവില്ല, സ്വന്തം അച്ഛനമ്മമാരെ പോലെ തന്നെയാണ് ഇവരോട് പെരുമാറുന്നതും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും വിവാഹത്തിന് ശേഷം ഈ നക്ഷത്രക്കാര്ക്കുണ്ടാവുന്നു. പങ്കാൡുടെ അച്ഛനും അമ്മയും ഏറ്റവും മികച്ച തിരഞ്ഞെടുപ്പായാണ് മകന്റെ ഭാര്യയെ കണക്കാക്കുന്നത്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ ഇത്തരം കാര്യങ്ങളില്‍ അല്പം മുന്നില്‍ തന്നെയായിരിക്കും. ഇവര്‍ക്ക് ഒരിക്കലും കുടുംബത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യം വരുന്നില്ല. എന്ന് മാത്രമല്ല പങ്കാളിയുടെ അച്ഛനും അമ്മക്കും സ്നേഹവും ബഹുമാനവും നല്കാന് ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. ഏത് കാര്യത്തിനും ഇവര്‍ക്ക് അവരുടെ പിന്തുണയും സ്നേഹവും കൂടെയുണ്ടാവുന്നു. സമാധാനത്തോടെ കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നതില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. അത് ഇവരുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറയ്ക്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നില്ല.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ ഏത് ബന്ധത്തേയും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നവരായിരിക്കും. മാത്രമല്ല ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും കരുതലോടെ ഏത് കാര്യത്തിലും ഇടപെടുന്നതിനും സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. പങ്കാളിയുടെ അച്ഛനമ്മമാര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇവര്‍ പ്രിയപ്പെട്ടവരായിരിക്കും. അത്രയധികം ഇവരുടെ സ്വാധീനം പുതിയ കുടുംബത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കാരണം ഇവര്‍ പുതിയ കുടുംബവുമായി വളരെ എളുപ്പത്തില്‍ പൊരുത്തപ്പെടുന്നു. എല്ലാ പ്രതിസന്ധികളില്‍ നിന്നും മികച്ച രീതിയില്‍ കുടുംബത്തേയും പങ്കാളിയേയും രക്ഷിച്ചെടുക്കുന്നതിന് പ്രത്യേക കഴിവ് തന്നെയാണ് ഇവര്‍ക്കുള്ളത്. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഐക്യം നിലനിര്‍ത്തുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു. പങ്കാളിയുടെ അച്ഛനേയും അമ്മയേയും ഇവര്‍ സ്വന്തമായാണ് കണക്കാക്കുന്നത്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ബന്ധങ്ങള്‍ സന്തുലിതമാക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്. ഒരിക്കലും ഇവരെ വിവാഹം കഴിച്ചതില്‍ പങ്കാളിയോ വീട്ടിലുള്ളവരോ വിഷമിക്കേണ്ടി വരുന്നില്ല. അത്രയധികം മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ ഇവര്‍ കൊണ്ട് വരുന്നത്. ഏത് കാര്യത്തേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതില്‍ പരിഹാരം കാണുന്നതിനും ഇവര്‍ക്കുള്ള കഴിവ് നിസ്സാരമല്ല. ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പോസിറ്റീവ് മാറ്റങ്ങള്‍ കുടുംബത്തില്‍ ഇവരിലൂടെ കൊണ്ട് വരുന്നു. വാത്സല്യപൂര്‍ണ്ണവുമായ സ്വഭാവം കൊണ്ട് ഇവര്‍ അമ്മായി അച്ഛനേയും അമ്മായി അമ്മയേയും കീഴടക്കുന്നു.



Click it and Unblock the Notifications
