Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ധനസ്ഥിതി, പ്രായം, നല്ല കുടുംബം: എല്ലാം ഒത്തുചേര്‍ന്നാലും ഈ 5 നാളിന് വിവാഹയോഗം വൈകും
വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം ഉള്ള ഒരു കാര്യമാണ്. ജാതകപ്പൊരുത്തവും നാള്‍പ്പൊരുത്തവും നോക്കി പലരും പല കാര്യങ്ങളും വിവാഹത്തിനായി മനസ്സിലാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ നമ്മള് അറിഞ്ഞിരിക്കേണ്ട ജ്യോതിഷപരമായ ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ചില നക്ഷത്രക്കാര്‍ക്ക് വിവാഹം വളരെയധികം വൈകുന്നു. ചിലര്‍ക്കാകട്ടെ വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ നടക്കുന്നില്ല. സമ്പത്തും കുടുംബവും ജോലിയും കരിയറും എല്ലാം ഒത്തുചേര്‍ന്നാലും ചില നക്ഷത്രക്കാര്‍ വിവാഹത്തിന്റെ കാര്യത്തില്‍ അത്ര വഴങ്ങുന്നില്ല.
അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. അതില്‍ തന്നെ ഗ്രഹങ്ങളുടെ സ്ഥാനവും നക്ഷത്രങ്ങളും മാറ്റവും എല്ലാം തന്നെ പ്രധാനപ്പെട്ടതാണ്. ജ്യോതിഷ പ്രകാരം വിവാഹം നടക്കുന്നത് വൈകിയാവുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വിവാഹശേഷമാണ് നടക്കുന്നതും. പരസ്പരം മനസ്സിലാക്കി, കാര്യങ്ങള്‍ കൈകാര്യം ചെയ്ത് മികച്ച രീതിയില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ദാമ്പത്യത്തില്‍ ഈ നക്ഷത്രക്കാര്‍ക്കുള്ള പങ്ക് എന്താണെന്ന് നോക്കാം.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വിവാഹം വളരെ വൈകി മാത്രമേ നടക്കുകയുള്ളൂ. അത് മാത്രമല്ല ആ ബന്ധം വളരെയധികം ശക്തവുമായിരിക്കും. അത് മാത്രമല്ല ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും ആ ബന്ധത്തെക്കുറിച്ച് നല്ലതുപോലെ മനസ്സിലാക്കുന്നു. അതിന് ശേഷം മാത്രമേ ഇവര്‍ വിവാഹത്തിന് തയ്യാറാവുകയുള്ളൂ. പലപ്പോഴും വ്യക്തിഗത വളര്‍ച്ച പോലും വിവാഹ ശേഷം മാത്രമേ ഇവര്‍ക്ക് ഉണ്ടാവുകയുള്ളൂ. മംഗല്യ യോഗം ഇവര്‍ക്ക് വൈകുന്നതും അതുകൊണ്ട് തന്നെയാണ്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ സമയം വളരെയധികം വൈകുന്നു. കൂടാതെ ഇവര്‍ ഉയര്‍ന്ന ചിന്താഗതിക്കാരയതിനാല് പലപ്പോഴും ജീവിതത്തില്‍ വിവാഹത്തെക്കുറിച്ച് നല്ലതുപോലെ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. ആലോചിക്കാതെ എടുക്കുന്ന തീരുമാനം ഇവരുടെ ജീവിതം തകര്‍ക്കും എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അതുകൊണ്ട് എളുപ്പത്തില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരായിരിക്കില്ല തൃക്കേട്ട നക്ഷത്രക്കാര്‍.
മൂലം
മൂലം നക്ഷത്രക്കാരും പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം തീരുമാനം എടുക്കുന്നവരായിരിക്കും. അത് മാത്രമല്ല ഇവര്‍ പലപ്പോഴും വിവാഹം കഴിക്കാന്‍ തന്നെ വളരെയധികം വൈകുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് കൃത്യമായ ധാരണയോടെ മാത്രമേ ഇവര്‍ വിവാഹത്തിന് മുതിരുകയുള്ളൂ.
ഉത്രം
ഉത്രം നക്ഷത്രക്കാരും പലപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ വളരെ പുറകിലാണ്. കരിയറും സാമ്പത്തികവും ഇവരെ എപ്പോഴും അലട്ടുന്നു. അതിനുള്ള ഉത്തരം കിട്ടിയതിന് ശേഷം മാത്രമേ ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അത് മാത്രമല്ല സാമ്പത്തിക സ്ഥിരത വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഇവര്‍ക്ക് വിവാഹത്തില്‍ കാലതാമസം നേരിടാം.
പൂരാടം
പൂരാടം നക്ഷത്രക്കാരും വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം ചിന്തിച്ച് മാത്രം തീരുമാനം എടുക്കുന്നവരാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെങ്കില്‍ ഇവരുടെ വിവാഹം വളരെ വൈകിയാണ് സംഭവിക്കുയുള്ളൂ. ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുക എന്നത് തന്നെയാണ് ഇവരുടെ ആദ്യ ലക്ഷ്യം. അത് പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
