Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ജ്യോതിഷം പറയുന്നു, ഈ നാളുകള്‍ തമ്മില്‍ ചേര്‍ന്നാല്‍ കണ്ണീരാണ് ഫലം: ദുരിതവും ദു:ഖവും ഒഴിയില്ല
ജ്യോതിഷ പ്രകാരം വിവാഹം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തുന്നതാണ് എന്തുകൊണ്ടും വിവാഹം എന്നത്. ചില ബന്ധങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുമ്പോള്‍ ചില ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശം അവസ്ഥകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെല്ലാം പലപ്പോഴും ജ്യോതിഷത്തിനുള്ള പങ്ക് നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ എന്തുകണ്ടും ജാതകപ്പൊരുത്തത്തേക്കാള്‍ അനിവാര്യമായി വേണ്ടത് മനപ്പൊരുത്തം തന്നെയാണ്.
എങ്കിലും ജ്യോതിഷ പ്രകാരം ചില നക്ഷത്രങ്ങള്‍ വിവാഹത്തിന് പരസ്പരം ചേര്‍ക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇത്തരം നക്ഷത്രക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം. നിസ്സാരമായി കാണരുത് ഇത്തരം കാര്യങ്ങള്‍. നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് സത്യം. നക്ഷത്രപ്പൊരുത്തത്തില് പല വിധത്തിലുള്ള പോരായ്മകള്‍ ഉണ്ട് എന്നതും മനസ്സിലാക്കണം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

അശ്വതി - തൃക്കേട്ട
അശ്വതിയും തൃക്കേട്ടയും വിവാഹത്തിന് ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത നക്ഷത്രങ്ങളില്‍ വരുന്ന ഗണത്തില്‍ പെട്ടതാണ്. ഇത് വേദനക്ഷത്രങ്ങളാണ്. ഇത് ദുരിതം വിതക്കുന്ന ബന്ധങ്ങളാണ് നിങ്ങള്ക്കുണ്ടാക്കുന്നത്. പലപ്പോഴും മന:സമാധാനം ഇല്ലാത്തതും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതുമായ സാഹചര്യങ്ങള്‍ പലപ്പോഴും ഇവര്‍ മൂലം സംഭവിക്കുന്നു. ഇത് കുടുംബത്തിന്റെ അടിത്തറ ഇളക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ നക്ഷത്രക്കാര്‍ ചേരുന്നത് വഴി ജീവിതം തന്നെ മാറി മറിയും എന്നതിലേക്ക് കാര്യങ്ങളെത്തിക്കും.
ഭരണി- അനിഴം
ഭരണി അനിഴം നക്ഷത്രക്കാര്‍ ഒരിക്കലും വിവാഹത്തിന് ഒരുമിച്ച് ചേര്‍ക്കരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നു. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും നേരിടേണ്ടി വരും. സന്താനസൗഭാഗ്യത്തിന് വരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അത് മാത്രമല്ല ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ദുരിതത്തിലൂടെ ഈ നക്ഷത്രക്കാര്‍ കടന്ന് പോവുന്നു.
വിശാഖം- കാര്‍ത്തിക
വിശാഖം കാര്‍ത്തിക നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിക്കുന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എപ്പോഴും പ്രശ്നങ്ങളും ദു:ഖങ്ങളുമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാ അര്‍ത്ഥത്തിലുള്ള പ്രതിസന്ധികളും ഒന്നൊഴിയാതെ നിങ്ങള്‍ക്ക് സംഭവിക്കുന്നു. ദാമ്പത്യ ബന്ധം തകര്‍ച്ചയിലേക്ക് പോവുന്നതിനുള്ള സാധ്യതയും ഇവര്‍ക്കുണ്ടാവുന്നു.
ചോതി- രോഹിണി
ചോതിയും രോഹിണിയും ഒരിക്കലും വിവാഹത്തിന് ചേര്‍ക്കരുത്. അത് നിങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമായിരിക്കില്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യം നിങ്ങള്‍ക്കുണ്ടാവും. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളേയും നിങ്ങള്‍ നേരിടേണ്ടി വരും. സന്താനങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നു.
മകം- രേവതി
മകം രേവതി നക്ഷത്രക്കാര്‍ പരസ്പരം ചേര്‍ന്ന് കഴിഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ പോലും വിവാഹത്തോടെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അത്രയധികം ദുരിതപൂര്‍ണമായ ദാമ്പത്യമാണ് നിങ്ങള്‍ക്ക് പരസ്പരം ഉണ്ടാവുന്നത്. ദാമ്പത്യത്തിലെ വെല്ലുവിളികള്‍ ഒരിക്കലും അവസാനിക്കുകയില്ല എന്ന് മാത്രമല്ല അത് ഒന്നൊഴിയാതെ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയും ഉണ്ടാവും. സന്തോഷം ഒട്ടും ഇല്ലാത്ത ഒരു ദാമ്പത്യമായിരിക്കും ഇവര്‍ക്ക്.
അത്തം- ചതയം
അത്തം നക്ഷത്രവും ചതയവും പരസ്പരം വിവാഹം കഴിച്ചാല്‍ അത് ജീവിതത്തില്‍ ധാരാളം പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പല പ്രശ്നങ്ങളും വിടാതെ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്കാന് സാധിക്കാത്ത തരത്തിലുള്ള ദുരിതത്തിലേക്ക് നിങ്ങളെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളൊന്നും തന്നെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. എപ്പോഴും കലഹവും പ്രശ്നങ്ങളും മാത്രമായിരിക്കും ഫലം.
ഉത്രം- പൂരുരുട്ടാതി
ഉത്രം നക്ഷത്രക്കാര്‍ പൂരുരുട്ടാതിയോടൊപ്പം ചേരുന്നത് ദോഷഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷകരമായ ഒരു മാറ്റവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നിങ്ങള്‍ക്ക് ജീവിതം വെറുക്കുന്ന അവസ്ഥയുണ്ടാവും. സന്താനസൗഭാഗ്യത്തിന് കാലതാമസം നേരിടും. ചിലപ്പോള്‍ കുട്ടികളേ ഉണ്ടാവാത്ത അവസ്ഥയുണ്ടാവുന്നു. ഇത്രയും നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications