For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാരീരികബന്ധത്തില്‍ സംഭവിക്കുന്ന ഈ പരിക്കുകളില്‍ കരുതല്‍ വേണം

By Aparna
|

സ്ത്രീ പുരുഷന്‍മാര്‍ ശാരീരികമായി ബന്ധപ്പെടുമ്പോള്‍ അത് നിങ്ങളില്‍ മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്ന ഒന്നായിരിക്കും. എന്നാല്‍ ഇതൊരിക്കലും സുഗമമായി നടക്കുന്ന ഒന്നാണ് എന്ന് കരുതരുത്. കാരണം ഇതിനിടയില്‍ നിരവധി ശാരീരിക അസ്വസ്ഥതകള്‍ പലരിലും ഉണ്ടാവുന്നുണ്ട്. പലരിലും പരിക്കുകളും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇവയെക്കുറിച്ച് കൃത്യമായി അറിയാതെയാണ് പലരും പിന്നീടും ഇത്തരം കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങാറുണ്ട്. എന്നാല്‍ ശാരീരിക ബന്ധത്തിന്റെ ഇടക്ക് സംഭവിക്കുന്ന ചില പരിക്കുകള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

കിടക്കയില്‍ പുരുഷനിലെ മൂഡ് ഉണര്‍ത്താന്‍കിടക്കയില്‍ പുരുഷനിലെ മൂഡ് ഉണര്‍ത്താന്‍

സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും എന്തൊക്കെയാണ് ഉണ്ടാവുന്ന പരിക്കുകള്‍ എന്ന് നോക്കാവുന്നതാണ്. സാധാരണ സംഭവിക്കുന്ന ഇത്തരത്തിലുള്ള പരിക്കുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിഞ്ഞാല്‍ ഒരു പരിധി വരെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

ചര്‍മ്മത്തിലുണ്ടാവുന്ന മുറിവുകള്‍

ചര്‍മ്മത്തിലുണ്ടാവുന്ന മുറിവുകള്‍

ശാരീരികബന്ധത്തിനിടക്ക് ചര്‍മ്മത്തിലുണ്ടാവുന്ന മുറിവുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും കാല്‍, മുട്ട്, തുട, കൈകള്‍, മുഖം എന്നീ ഭാഗങ്ങളിലാണ് മുറിവുകള്‍ ഉണ്ടാവുന്നത്. ഇത്തരം ബന്ധങ്ങള്‍ക്കായി തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും വൃത്തിയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കിടപ്പുമുറിയല്ലാതെ മറ്റ് സ്ഥലങ്ങള്‍ പലപ്പോഴും കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ അന്റിസെപ്റ്റിക് ക്രീം അല്ലെങ്കില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടാവുന്നതാണ്. ഇത് കൂടാതെ ശരീരത്തില്‍ ചുവന്ന നിറമോ തടിപ്പോ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സ്വകാര്യഭാഗത്തെ മുറിവുകള്‍

സ്വകാര്യഭാഗത്തെ മുറിവുകള്‍

പലപ്പോഴും സ്വകാര്യഭാഗത്തെ മുറിവുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മിക്ക മുറിവുകളും പലപ്പോഴും വേഗത്തില്‍ തന്നെ ഉണങ്ങുന്നതാണ്. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്‍ ആയത് കൊണ്ട് തന്നെ ശരീരത്തില്‍ പഴുപ്പോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥതയോ തോന്നുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള മടിയോ നാണക്കേടോ തോന്നാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മുറിവുകള്‍ വൃത്തിയായി സൂക്ഷിക്കാനും ഇടക്കിടെ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. കുറച്ച് ദിവസത്തേക്ക് ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

 സ്വകാര്യഭാഗത്തെ വേദന

സ്വകാര്യഭാഗത്തെ വേദന

സ്വകാര്യഭാഗത്തെ വേദന പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ശാരീരികമായി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ലൂബ്രിക്കേഷന്റെ അഭാവമാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളുടെ ബന്ധത്തെ എത്തിക്കുന്നത്. അത് പലപ്പോഴും ബന്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും രോഗത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശാരീരിക ബന്ധം; പൊസിഷന്‍ പറയും പങ്കാളിയുടെ സ്വഭാവംശാരീരിക ബന്ധം; പൊസിഷന്‍ പറയും പങ്കാളിയുടെ സ്വഭാവം

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

നിങ്ങളില്‍ മൂത്രാശയ അണുബാധ ഉണ്ടാവുന്നതും പലപ്പോഴും സാധാരണ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ബന്ധപ്പെട്ടതിന് ശേഷം പല സ്ത്രീകളിലും ഇത് സംഭവിക്കാറുണ്ട്. പലരിലും മൂത്രാശയ അണുബാധ ഗുരുതരമാവുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള വേദന, പനി, ഛര്‍ദ്ദി, അടിവയറ്റില്‍ വേദന എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആദ്യമായി ബന്ധപ്പെടുന്ന അവസ്ഥയിലാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ട് വരുന്നത്. അതുകൊണ്ട് ശാരീരിക ബന്ധത്തിന് ശേഷവും മുന്‍പും മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചതവുകള്‍

ചതവുകള്‍

നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള ചതവുകള്‍ ഉണ്ടാവുന്നുണ്ട്. മനപ്പൂര്‍വ്വമല്ലാതെ തന്നെ സ്ത്രീ പുരുഷ ബന്ധത്തിനിടയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നിങ്ങള്‍ ബന്ധപ്പെടുന്നതിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ പലപ്പോഴും ഇത്തരം പാടുകള്‍ നിങ്ങളുടെ ശരീരത്തില്‍ തെളിഞ്ഞ് വരാറുണ്ട്. ഇത്തരം ശരീരഭാഗങ്ങള്‍ നീല നിറത്തില്‍ കാണപ്പെടുകയോ ചതവ് കൂടുതലായി ഉണ്ടാവുകയോ ചെയ്താല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഭാഗങ്ങളില്‍ ഐസ് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അയല്ലാത്ത പക്ഷം അത് ഭയങ്കര വേദനക്ക് കാരണമാകുന്നു.

സന്ധി വേദന

സന്ധി വേദന

പലരിലും സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ ശാരീരിക ബന്ധത്തിന് ശേഷം ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പലരിലും കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ബന്ധപ്പെടലിന് ശേഷമുള്ള ചലനങ്ങള്‍ പലപ്പോഴും പേശീവേദനക്ക് കാരണമാകുന്നുണ്ട്. ഇത് വളരെ കൂടിയ അവസ്ഥയിലാണെങ്കില്‍ മടി കാണിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്രയുമൊക്കെയാണ് ശാരീരിക ബന്ധത്തിലേക്ക് എത്തുമ്പോള്‍ നിങ്ങളെ ബാധിക്കുന്ന അസ്വസ്ഥതകളും ശാരീരിക പ്രശ്‌നങ്ങളും.

രാത്രിയിലല്ല, പുലര്‍ച്ചെയാണ് ലൈംഗികബന്ധത്തിന്റെ ഗുണങ്ങളറിയുന്നത്‌രാത്രിയിലല്ല, പുലര്‍ച്ചെയാണ് ലൈംഗികബന്ധത്തിന്റെ ഗുണങ്ങളറിയുന്നത്‌

English summary

Love Hurts: Common Injuries and Other Hazards In A Physical Relationship

Here in this article we are discussing about some common injuries and other hazards in a physical relationship. Take a look.
Story first published: Tuesday, May 18, 2021, 12:17 [IST]
X
Desktop Bottom Promotion