For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടപ്പിറപ്പുമായുള്ള ബന്ധങ്ങളിലെ സ്വാധീനം

രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തിന് കൂടപ്പിറപ്പ് ബന്ധങ്ങളിൽ വലിയ സ്വാധീനമുണ്ട്.

|

കുടുംബകൂട്ടായ്മ അഥവാ കുടുംബഘടന കുടുംബത്തിനുള്ളിലെ ബന്ധങ്ങൾ, ഓരോ കുട്ടിയുടെയും സ്വാഭാവസവിശേഷതകൾ എന്നിവെയെല്ലാം കൂടപ്പിറപ്പ് ബന്ധങ്ങളെ സ്വാധീനിക്കുന്നു.

rt

ജനനക്രമം, ബന്ധത്തിന്റെ ഇനം (ജീവശാസ്ത്രപരമായ, ദത്തെടുക്കപ്പെട്ട, രണ്ടാനച്ഛനമ്മമാരായ കൂടപ്പിറപ്പാണോ), പ്രായം, തമ്മിലുള്ള ഇടവേള എന്നിവയുൾപ്പെടെ പ്രായപൂർത്തിയായതും കുട്ടികളുമായവരുടെ എണ്ണത്തെയും ലിംഗവിഭാഗത്തെയുമാണ് കുടുംബകൂട്ടായ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബത്തിലെ എല്ലാ ബന്ധങ്ങളും വളരെ പ്രധാനമാണെങ്കിലും, കുഞ്ഞുങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തിന് കൂടപ്പിറപ്പ് ബന്ധങ്ങളിൽ വലിയ സ്വാധീനമുണ്ട്.

കുടുംബജീവിതം

കുടുംബജീവിതം

കൂടപ്പിറപ്പുകൾക്കിടയിലെ വ്യക്തിഗത വൈവിധ്യങ്ങളും അവരുടെ ബന്ധത്തെ സ്വാധീനിക്കുന്നു. കുട്ടികൾ വളരെ ചെറുതായിരിക്കുമ്പോൾ കൂടപ്പിറപ്പ് ബന്ധങ്ങളിലുള്ള മനോഭാവം വളരെ പ്രധാനമാണ്, എന്നാൽ മുതിർന്ന കുട്ടികളിൽ, ബന്ധങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ അവരുടെ വ്യക്തിത്വം സാമൂഹികവും സഹജവുമായ കഴിവുകൾ തുടങ്ങിയവയാണ്. കുടുംബജീവിതം അത്യധികം വൈിവിധ്യങ്ങളുള്ളതായിരിക്കുന്നു എന്നതിന് പുറമെ, മറ്റ് ധാരാളം ഘടകങ്ങളും കുട്ടികളുടെ പരിണാമഫലത്തെ സ്വാധീനിക്കുന്നു.

 ജനന ക്രമം

ജനന ക്രമം

കുട്ടികളുടെ സവിശേഷമായ സ്വാഭാവസവിശേഷതകളെ അവരുടെ ജനനക്രമമനുസരിച്ച് ആൽഫ്രഡ് ആഡ്‌ലർ (1928) വ്യാഖ്യാനിച്ചതുമുതൽ, ഒരു വ്യക്തിയുടെ ജനനക്രമത്തിനും വ്യക്തിത്വത്തിനും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

'കൂടപ്പിറപ്പ് മാത്സര്യം' എന്ന ശൈലി രൂപംകൊള്ളുന്നതും അദ്ദേഹത്തിൽനിന്നാണ്. കുട്ടികളുടെ പരിണാമഫലത്തിന് ധാരാളം ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിലും, പല പ്രമുഖരും ചിന്തിക്കുന്നത് അവരുടെ വിധിനിർണ്ണയത്തിൽ അവരുടെ ജനനക്രമം പ്രത്യേക പങ്കുവഹിക്കുന്നു എന്നാണ്.

 ആദ്യജാതരായ കുട്ടികൾ

ആദ്യജാതരായ കുട്ടികൾ

പരിചരണക്കാർ, അദ്ധ്യാപകർ, മോഡലുകൾ എന്നിങ്ങനെ രക്ഷിതാക്കളെപ്പൊലെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ കുട്ടികൾ തങ്ങളുടെ ഇളയ കുട്ടികളുമായുള്ള ബന്ധത്തിൽ ഉയർന്ന പദവിയോ, അന്തസ്സോ, പ്രായവ്യത്യാസം

അധികാരമോ ആസ്വദിക്കുന്നു. ഏറ്റവും കുറഞ്ഞത് നാല് വയസ്സിന്റെയെങ്കിലും പ്രായവ്യത്യാസം കൂടുന്നതനുസരിച്ച് ഈ വ്യത്യാസം കൂടുതൽ പ്രകടമായി കാണുവാനാകും. കുട്ടികളുടെ കണ്ണിൽ അന്തസ്സ്/അധികാരം എന്നിവ കൂടുതലായി മൂത്ത മകനിൽ നൽകപ്പെട്ടിരിക്കുന്നു (ഫേർമനും ബ്യൂർമെസ്റ്ററും, 1985). മുതിർന്ന പെൺകുട്ടികൾ ഇളയ കുട്ടികൾക്ക് നല്ല അദ്ധ്യാപകരും പരിചാരകരുമാണ് (സിറിറെലി, 1972). നേരേമറിച്ച്, മുതിർന്ന ആൺകുട്ടികൾ, മികച്ച പ്രചോദകങ്ങളും മാതൃകകളുമായിരിക്കുവാൻ പ്രേരിതരാകുന്നു (സിറിറെലി, 1972). ഏറ്റവും മുതിർന്ന കൂടപ്പിറപ്പിന് മറ്റ് ജനനക്രമത്തിലുള്ള കുട്ടികൾക്ക് അടുത്ത കുട്ടിയുടെ ജനനത്തിൽ തോന്നുന്നതിനേക്കാൾ കൂടുതൽ വൈരാഗ്യം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിൽ അനുഭവപ്പെടുന്നു. കാരണം ആദ്യം ജനിച്ച കുട്ടിയ്ക്കാണ് രക്ഷിതാക്കളുടെ ഏറ്റവും പൂർണ്ണമായ ശ്രദ്ധയുള്ളത്, എന്നാൽ ഇപ്പോൾ അത് പങ്കിടേണ്ടിവരുന്നു. രക്ഷിതാക്കൾ മൂത്ത കുട്ടിയെ മാറ്റങ്ങൾക്കുവേണ്ടി തയ്യാറെടുപ്പിക്കുകയും പുതിയ കുട്ടിയുടെ ജനനശേഷം പ്രത്യേകമായ ശ്രദ്ധ അവന് അല്ലെങ്കിൽ അവൾക്ക് നൽകുകയും ചെയ്യുകയാണെങ്കിൽ, സ്ഥാനഭ്രഷ്ടാക്കപ്പെടുന്നതിന്റെ മോശമായ സ്വാധീനങ്ങൾ ഉണ്ടാകുന്നതിനെ മാറ്റിമറിക്കുവാനാകും. അങ്ങനെ മൂത്ത കുട്ടി കുടുംബത്തിലെ പുതിയ അംഗത്തിന്റെ സംരക്ഷണമായിമാറും (ആഡ്‌ലർ, 1928; ടെറ്റി, സാക്കിൻ, കുസേറ, കോൺസ്, ഐഡൻ, 1996).

 കുട്ടികളിൽ വിജയം

കുട്ടികളിൽ വിജയം

സ്പഷ്ടമായ വ്യക്തിത്വ സവിശേഷതകൾ ഉടലെടുക്കുന്നതിന് ആദ്യത്തെ കുട്ടി പ്രേരിതമാകുന്നു. ഈ കുട്ടികൾ കൂടുതലായും മുതിർന്നവരെപ്പോലെയും, നേട്ടങ്ങളെ അടിസ്ഥാനമാക്കിയവരും, സംഭാഷിതരും, യാഥാസ്ഥിതികരും, സഹപ്രവർത്തകരെ നിയന്ത്രിക്കുന്നവരും, ആത്മബോധമുള്ളവരും, വളരെയധികം ഉത്കണ്ഠയുള്ളവരും, പിന്നീട് ജനിച്ച കുട്ടികളുടെ ഇടയലുള്ളതിനോക്കൾ സഹപാഠികളുടെ ഇടയിൽ കുറച്ചുമാത്രം അറിയപ്പെടുന്നവരും ആണെന്ന് പല പഠനങ്ങളും ചിത്രീകരിക്കുന്നു (ലാഷെ, ഹാമർ, ക്രൂംറൈൻ, ഫോർഹാൻഡ്, 1980; സാജോംഗ്, 1983). ആദ്യം ജനിക്കുന്ന കുട്ടികളിൽ വിജയം കുടികൊള്ളുന്നതായി കാണുന്നു. ധാരാളം ആദ്യജാതർ നേതൃത്വഗുണങ്ങൾ പ്രകടിപ്പിക്കുന്നു. ആൽഫ്രഡ് ആഡ്‌ലർ പറയുന്നത്, വലുതും ശക്തവുമായ അഭിലഷണീയ സ്ഥാനങ്ങളിൽ ആദ്യജാതർ ആയിരുന്നെങ്കിലും, അവരുടെ സ്ഥാനത്തെ നിലനിറുത്തുവാൻ അവർക്ക് കൂടുതൽ സാമർത്ഥ്യം ഉണ്ടാകേണ്ടിയിരുന്നു (1928). 1874 ലെ 'ഗാൾട്ടൻസ് ഇംഗ്ലീഷ് മെൻ ഓഫ് സയൻസിന്റെ' അത്രത്തോളം ആദ്യകാലത്തുള്ള പഠനങ്ങളിൽ ക്രമാതീത എണ്ണം ആദ്യജാതർ പ്രാമുഖ്യം നേടിയിട്ടുണ്ട്. ഒരു ഉയർന്ന ശതമാനം ആദ്യജാതർ ശാസ്ത്രജ്ഞർ, പ്രൊഫസർമാർ, രാഷ്ട്രപതിമാർ, റോഡ്‌സ് സ്‌കോളർഷിപ്പുകാർ, ജ്യോതിശാസ്ത്രകാരന്മാർ എന്നിങ്ങനെയായിത്തീർന്നു.

മറ്റേതൊരു ജനനക്രമത്തെയും അപേക്ഷിച്ച് വളരെ കൂടുതൽ ആദ്യജാതർ ദേശീയ മെരിറ്റ് സ്‌കോളർഷിപ്പ് പരീക്ഷകളിൽ യോഗ്യതനേടി (മൂസി, 2000). മറ്റ് കൂടെപ്പിറപ്പുകൾ കുടുംബത്തിലെ അവരുടെ മൂത്തവരാൽമാത്രം സ്വാധീനിക്കപ്പെടുന്ന സമയം, ആദ്യജാതർക്ക് ഭാഷാമാതൃകയായി മുതിർന്നവർ മാത്രമാണുള്ളതെന്നതും, മാത്രമല്ല രൂപംകൊണ്ടുവരുന്ന സമയത്ത് സാമൂഹിക ഇടപെടലുകൾ ഉണ്ടാകുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നേട്ടമെന്ന് വ്യാഖ്യാനിക്കാം.

 കൂടപ്പറപ്പില്ലാത്ത കുട്ടികൾ

കൂടപ്പറപ്പില്ലാത്ത കുട്ടികൾ

കൂടപ്പിറപ്പില്ലാത്ത കുട്ടികൾക്ക് കൂടപ്പിറപ്പുള്ള ആദ്യജാതരുടെ ധാരാളം സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും (ഫാൽബോയും പോളിറ്റും, 1986). രക്ഷിതാക്കളോടുള്ള അവരുടെ ബന്ധം ഒരുപോലയാണ്, മാത്രമല്ല കൂടപ്പിറപ്പുള്ളവരും ഇല്ലത്തവരുമായ രണ്ട് ആദ്യജാതരും മുതിർവരോട് പ്രതികരിക്കുന്നവരുമാണ്. ഈ കുട്ടികൾക്കുവേണ്ടി മുതിർന്നവരുടെ ധിഷണാപരമായ ഒരു പരിതഃസ്ഥിതി രക്ഷിതാക്കൾ നൽകുന്നു. ഇളയ കുട്ടികളുടെ സാന്നിദ്ധ്യത്തിലും ഈ പരിതഃസ്ഥിതി മാറ്റമില്ലാതെ നിലകൊള്ളുന്നു.

 ജനനക്രമത്തിൽ നടത്തിയ പഠനം

ജനനക്രമത്തിൽ നടത്തിയ പഠനം

ധിഷണാപരവും പഠനപരവുമായ കാര്യത്തിലും ഈ രണ്ട് വിഭാഗങ്ങളും മറ്റ് ജനന ക്രമത്തിലുള്ളവരെ കടത്തിവെട്ടുമെങ്കിലും, ഒരേയൊരു കുട്ടിയായ ആദ്യജാതർ എന്ന വിഭാഗത്തിലെ കുട്ടികൾ മറ്റ് ആദ്യജാതരെക്കാൾ കൂടുതൽ നേടുന്നു.

മാത്രമല്ല മൂന്ന് വർഷത്തെകൂടി പഠനം ഇവർ പൂർത്തിയാക്കുകയും, തൊഴിലിൽ ഉയർന്ന അന്തസ്സ് നേടിയെുക്കുകയും, കൂടപ്പിറപ്പുകളുള്ള ആദ്യജാതരെക്കാൾ കൂടുതൽ പണം സമ്പാദിക്കുകയും ചെയ്യുന്നു (ബ്ലെയ്ക്, 1989; ഫാൽബോ, 1984; ഫാലബോയും പോളിറ്റും, 1986). എന്നാൽ സ്റ്റീൽമാനും പവ്വലും ജനനക്രമത്തിൽ നടത്തിയ ഒരു പഠനം (1985) സൂചിപ്പിക്കുന്നത്, ജനനക്രമത്തിനും പഠനവിജയത്തിനും ഇടയിൽ പരസ്പരബന്ധം നിലകൊള്ളുന്നില്ല എന്നാണ്.

 ഇടയ്ക്കുള്ള കുട്ടികൾ

ഇടയ്ക്കുള്ള കുട്ടികൾ

ഇടയ്ക്കുള്ള കുട്ടികൾ വളരെയധികം സഹൃദയരാണ് എന്ന് മാത്രമല്ല ആദ്യജാതരെപ്പോലെ വർഗ്ഗീകരിക്കാൻ പ്രയാസവുമാണ്. ചിലപ്പോൾ ഇവരെ 'അവഗണിക്കപ്പെട്ട കുട്ടികൾ' എന്ന് വിവക്ഷിക്കാറുണ്ട്. കൂടപ്പിറപ്പുകളെല്ലാം ഒരേ ലിംഗവിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ, ഇടയ്ക്കുള്ള കുട്ടിയായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടാമതായി ജനിക്കുന്ന കുട്ടികൾ മൂത്ത കുട്ടിയുടെ അടുത്ത് പ്രായമുള്ളവരാണെങ്കിൽ, അവരിൽനിന്നും ചില സ്വഭാവസവിശേഷതകൾ ഇവർ കൈക്കൊള്ളുവാനുള്ള സാദ്ധ്യതയുണ്ട്.

രണ്ടാമത് ജനിച്ച കുട്ടി വലിയ ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്ന പെൺകുട്ടിയാണെങ്കിൽ പ്രത്യേകിച്ചും ഇത് സത്യമാണ്. നേരേമറിച്ച്, ഇടയ്ക്കുള്ള കുട്ടികൾ രക്ഷകർതൃമൂല്യങ്ങൾക്ക് കുറച്ചുമാത്രമേ പൊരുത്തപ്പെടുന്നുള്ളൂ, ഒരുപക്ഷേ മുതിർന്ന കുട്ടുകളുമായുള്ള മാത്സര്യം ഒഴിവാക്കുവാൻ പ്രേരിതരാകുന്നതുകൊണ്ടായിരിക്കാം. തങ്ങളുടെ വ്യക്തിത്വത്തെ കണ്ടെത്തുവാൻ ആദ്യജാതർ രക്ഷിതാക്കളുടെ പ്രതിബംബമാകുന്നു. എന്നാൽ ഇടയ്ക്കുള്ള കുട്ടികൾ തങ്ങളുടെ സഹപാഠികളിലേക്ക് അവരുടെ പല മൂല്യങ്ങളും ഉൾക്കൊണ്ട് തിരിയുന്നു. ആദ്യജാതരിൽനിന്ന് വ്യത്യസ്തമായി, ഇടയ്ക്കുള്ള കുട്ടികൾ കൂടുതലായി സൗഹൃദമുള്ളവരും, ഉല്ലാസമുള്ളവരും, കുറച്ചുമാത്രം അദ്ധ്വാനശീലമുള്ളവരും, അസൂയാമനോഭാവമുള്ളവരും, ആദ്യജാതരെക്കാളുമോ, ഏറ്റവും ഇളയവരെക്കാളുമോ കൂടുതൽ ക്രമീകരിക്കപ്പെട്ടുപോകുന്നവരുമാണ്.

 ഏറ്റവും ഇളയ കുട്ടികൾ

ഏറ്റവും ഇളയ കുട്ടികൾ

വളർന്നുവരുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ വളരെ ചെറുതും, ദുർബലരും, അറിവ് കുറഞ്ഞവരും, മൂത്ത കൂടപ്പിറപ്പുകളുമായി രാതമ്യപ്പെടുത്തിയാൽ താഴ്ന്ന യോഗ്യതയുള്ളവരും, പലപ്പോഴും ശ്രദ്ധ അന്വേഷിക്കുന്നവരുമാണ്. വളരെ ചെറിയ പ്രായത്തിൽത്തന്നെ വളരെ വ്യയമുള്ളവരും, കളിപ്പാട്ടങ്ങൾ ആരായുന്നവരും, ആളുകളോട് പ്രതികരിക്കുന്നവരും, അപരിചിതരുമായി കൂടുതൽ കളികൾ തുടങ്ങുന്നവരുമാണ്.

ഏറ്റവും ഇളയവർ മറ്റ് ജനനക്രമങ്ങളെക്കാളും സാമൂഹികമായി കൂടുതൽ വിജയികളാണ് (സ്റ്റീൽമാനും പവ്വലും, 1985). സഹായത്തിനുവേണ്ടി ഇളയവരോ ഏറ്റവും ഇളയവരോ മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കുന്നു. അവരുടെ ആശ്രിതത്വം അന്തസ്സിൽനിന്നും/അധികാരത്തിൽനിന്നും അവരെ മാറ്റിനിറുത്തുകയും, ചിലപ്പോൾ അവരുടെ അത്മസംതൃപ്തിയെത്തന്നെ താഴ്ത്തുകയും ചെയ്യുന്നു.

 ഇടവേള, ലിംഗവിഭാഗം, പ്രായം

ഇടവേള, ലിംഗവിഭാഗം, പ്രായം

ഏറ്റവും ഒടുവിലത്തെ കൂടപ്പിറപ്പിനും രണ്ടോ മൂന്നോ വർഷത്തെ ഇടവേളയിലാണ് കൂടുതൽ കുട്ടികളും ജനിക്കുന്നത് (ഡൺ, 1995). രണ്ട് വർഷത്തിനോ അഞ്ചോ അതിൽക്കൂടുതലോ വർഷങ്ങൾക്ക് താഴെയോ ഉള്ള ഇടവേള പുതിയ കൂടപ്പിറപ്പുമായി ക്രമീകരിക്കപ്പെട്ടുപോകുന്നതിന് വളരെ പ്രയോജനപ്രദമാണ് (ഡൺ, 1995; ടെറ്റി, എറ്റ്. അൽ., 1996). രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയ്ക്ക് മറ്റൊരു കൂടപ്പിറപ്പിന്റെ ഒരു സൂചനകളും തങ്ങളുടെ പ്രത്യേക സ്ഥാനത്തിൽ മനസ്സിലാക്കുവാൻ കഴിയുകയില്ല. മാത്രമല്ല, വളരെ അടുത്ത ഇടവേളകളിലുള്ള കുട്ടികൾ രക്ഷിതാക്കളുമായുള്ളതിനോക്കാൾ കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കുകയും, ഇരുവരും കൂടുതൽ അടുത്തറിയാൻ പഠിക്കുകയും ചെയ്യുന്നു (ജെയ്ഫ്, 1997). രണ്ട് വയസ്സിനുശേഷം, അവജ്ഞയും അനിഷ്ടവും അഞ്ചോ ആറോ വയസ്സാകുന്നതുവെര വർദ്ധിക്കും.

ഈ സമയത്ത്, കുടുംബത്തിനുപുറത്തുള്ള അവരുടെ ലോകം വികസിക്കുകയും, ഈ വികാരങ്ങളെ പ്രതികരിക്കുവാനോ ഒഴിവാക്കുവാനോ അവർക്ക് കഴിയുകയും ചെയ്യും (ഡൺ, 1995). നവജാതരുൾപ്പെടെ എല്ലാ കുട്ടികളും ജനനങ്ങൾക്കിടയിലുള്ള വലിയ ഇടവളയിൽനിന്ന് പ്രയോജനമുൾക്കൊള്ളുന്നു. രക്ഷിതാക്കൾക്ക് വ്യതിരിക്തമായ ശ്രദ്ധ അവർക്കുവേണ്ടി കൈക്കൊള്ളുവാനുള്ള സമയം ലഭിക്കുന്നു.

 കൂടപ്പിറപ്പുകൾ

കൂടപ്പിറപ്പുകൾ

കുടുംബത്തിലെ കുട്ടികളുടെ പ്രായവ്യത്യാസങ്ങൾ, ലിംഗഭേദം, പ്രായങ്ങൾ തുടങ്ങിയവ അവരുടെ കൂടപ്പിറപ്പ് ബന്ധത്തിന്റെ ഗുണനിലവാരത്തെ നിശ്ചയിക്കുന്നു. നാലോ അതിൽക്കൂടുതലോ പ്രായവ്യത്യാസമുള്ള മുതിർന്ന കൂടപ്പിറപ്പുകളെ ഇളയ കൂടപ്പിറപ്പുകൾ കൂടുതലായി അംഗീകരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ, ഊഷ്മളമായ സാമീപ്യത്തിന്റെ സ്വഭാവസവിശേഷതകൾ ഒരേ ലിംഗവിഭാഗത്തിലുള്ള കൂടപ്പിറപ്പുകൾക്കിടയിൽ കാണപ്പെടുന്നു.

മാത്രമല്ല പ്രായത്തിലുള്ള അടുപ്പംകൊണ്ട് അത് കൂടുകയും ചെയ്യുന്നു (ഫേർമാനും ബ്യൂർമെസ്റ്ററും, 1985). കൂടപ്പിറപ്പുകൾ പ്രത്യേകിച്ചും ഒരേ ലിംഗവിഭാഗമാണെങ്കിൽ, പ്രായത്തിൽ വളരെ അടുത്താണെങ്കിൽ വൈരുദ്ധ്യവും മാത്സര്യവും കൂടുതൽ തീവ്രമായിരിക്കും. ചെറുപ്രായത്തിൽ കൂടപ്പിറപ്പ് മാത്സര്യം കൂടുതൽ തീവ്രവും, എന്നാൽ ബോധത്തിന്റേതായ പക്വതയുടെ അളവിലെത്തുമ്പോൾ അത് കുറയുകയും ചെയ്യുന്നു.

English summary

Influences On sibling Relationships

Siblings know each other right from birth. Sibling relationship represents the whole status of the family. In a family where members are not quite close to each other, siblings also remain estranged.
Story first published: Thursday, May 24, 2018, 7:51 [IST]
X
Desktop Bottom Promotion