For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങൾ ബന്ധനങ്ങളാകാതെ നോക്കാം

|

പ്രണയം ഒരു മനുഷ്യനെ അതിരില്ലാത്ത സന്തോഷത്തിലെത്തിക്കുന്നു . പ്രണയിക്കുന്നവർ ചുറ്റുമുള്ളതെല്ലാം മറക്കുകയും ലോകത്തെ തങ്ങളിലേക്ക് ഒതുക്കുകയും ചെയ്യുന്നു . അതിരില്ലാത്ത സന്തോഷം നിങ്ങൾക്ക് നൽകുന്ന ബന്ധം യഥാർഥത്തിൽ നിങ്ങൾക്ക് ​ഗുണകരമാണോ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു .

g

മറ്റുള്ളവർ എന്ത് കരുതുമെന്നോർത്ത് ഒരു ബന്ധവും തുടർന്ന് കൊണ്ടു പോകേണ്ടതില്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു . ഒരായുസ്സിന്റെ സന്തോഷവും , സമാധാനവും എല്ലാം ബലി കഴിച്ച് ഏതൊരു ബന്ധവും തുടരുന്നതിനെ ആരും ഇന്നത്തെ കാലത്ത് പ്രോത്സാഹിപ്പിക്കുന്നില്ല . വേർപിരിയുക എന്നത് എല്ലാ കാലത്തും ഏത് ബന്ധത്തിലായാലും വിഷമമുളവാക്കുന്നതാണ് എന്നത് ശരിയാണ് , പക്ഷേ ചില കാലങ്ങളി്ൽ , ചില നേരങ്ങളിൽ വേർ പിരിയലും ഒരനിവാര്യത ആയിതീരാറുണ്ട് പരസ്പരം അം​ഗീകരി്ച്ച് മുന്നോട്ട് പോകുന്ന ബന്ധങ്ങൾക്കേ നില നിൽപ്പുള്ളൂ

 മനുഷ്യരെല്ലാം വ്യത്യസ്തരാണ്

മനുഷ്യരെല്ലാം വ്യത്യസ്തരാണ്

യഥാർഥ പ്രണയമെന്നാൽ ഒരാളിൽ മാത്രമൊതുങ്ങുന്നതാണെന്നും ജീവിത കാലം മുഴുവൻ ഒരേ വ്യക്തിയെ മാത്രമേ പ്രണയിക്കാവൂ എന്നും വർഷങ്ങളായി പല കഥകളിലൂടെയും , ചിത്രങ്ങളിലൂടെയും നാം കേട്ടുകൊണ്ടിരിക്കുന്നു , എന്നാൽ മാറിയ ഈ ലോകത്ത് പ്രണയങ്ങൾ പലപ്പോഴും തകരുകയും മറ്റൊരാളോട് നാളുകൾക്കുള്ളിൽ പ്രണയം പുനർജനിക്കുകയും ചെയ്യാറുണ്ട്.

മനുഷ്യരെല്ലാം വ്യത്യസ്തരാണ് അതുപോലെ തന്നെയാണ് അവരുടെ പ്രണയ സങ്കൽപ്പങ്ങളും, എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. കുറേയേറെ ഇഷ്ടങ്ങളും , കൊച്ചു കൊച്ചു കൗതുകങ്ങളും ഒക്കെ ചേരുമ്പോഴാണ് പ്രണയം മനോഹരമാകുന്നത് .

നോ പറയേണ്ടിടത്ത് പറയുക

നോ പറയേണ്ടിടത്ത് പറയുക

ഒരിക്കലും മറ്റുള്ളവരുടെ പ്രണയത്തിനായി അലഞ്ഞ് നടക്കരുതെന്നും മറിച്ച് തന്നെ സ്നേഹിക്കുന്നവരെ വേണം തിരഞ്ഞെടുക്കാനെന്നും പറയുന്നു . ബന്ധങ്ങൾ ഒരിക്കലും നമ്മെ ഭരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് പറയുന്നു .എത്ര വലിയ പ്രണയത്തിലാണെങ്കിലും നോ പറയേണ്ടിടത്ത് പറയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് . രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്നതിനാൽ ആ​ഗ്രഹങ്ങളും വ്യത്യസ്തമായിരിക്കും . അതിനാൽ തന്നെ പരസ്പരം അം​ഗീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് പ്രധാനം .

മറ്റൊരു വ്യക്തിയെ മനസിലാക്കുക എന്നത് പൂർണ്ണമായും നടക്കുന്ന ഒന്നല്ല, എന്നിരിക്കിലും എല്ലാ ബന്ധങ്ങളിലും വിള്ളലുകൾ സംഭവിച്ചേക്കാം . അധിക കാലം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് തോന്നിയാൽ ആ ബന്ധം ഉപേക്ഷിക്കുകയാണ് നല്ലത് .

യഥാർഥ പങ്കാളിയെയാണോ തിരഞ്ഞെടുത്തതെന്നെങ്ങനെ അറിയാം?

യഥാർഥ പങ്കാളിയെയാണോ തിരഞ്ഞെടുത്തതെന്നെങ്ങനെ അറിയാം?

തീക്ഷ്ണമായ പ്രണയം തുടങ്ങുന്നത് ഹൃദയത്തിൽ നിന്നാകും . നല്ലൊരു വ്യക്തിയെയാണ് ലഭിച്ചിരിക്കുന്നതെങ്കിൽ എല്ലായ്പ്പോഴും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും . സിനിമ കാണുമ്പോഴാണോ , നിങ്ങളോടൊപ്പം ഷോപ്പിംങിന് പോകുമ്പോഴാണോ പങ്കാളി ഏറ്റവും കൂടുതൽ ,സന്തോഷത്തോടെ ഇരിക്കുന്നതെന്നു മനസിലാക്കേണ്ടത് പ്രധാനമാണ് .

പരസ്പരം മനസിലാക്കി സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ബന്ധങ്ങൾ ഏറെയില്ല , അതിനാൽ തന്നെ ശരിയായ വ്യക്തിയെയയാണോ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ആണെങ്കിൽ ആ ബന്ധം നില നിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും വേണം . ഇത്തരം സന്ദർഭങ്ങളിൽ സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം നൽകാതെ പങ്കാളിയുടെ ഇഷ്ടങ്ങളെ കൂടി അറിയണം . എങ്കിൽ മാത്രമേ എത്ര വലിയ ഇഷ്ട്ടത്തെയും നേടാനാകൂ .

 പരസ്പരം അം​ഗീകരിക്കലാണ്

പരസ്പരം അം​ഗീകരിക്കലാണ്

പ്രണയമെന്നാൽ പരസ്പരം അം​ഗീകരിക്കലാണ് , അല്ലാതെ അഭിമാനം പങ്കു വക്കലല്ല, യഥാർഥ പ്രണയത്തിൽ ആണോ എന്നറിയാൻ നിർദ്ദേശിക്കുന്ന ടെസ്റ്റാണ് പബ് ടെസ്റ്റ് . അതായത് നിങ്ങൾ ഇഷ്ട്ടപ്പെടുന്ന വ്യക്തിയോടെപ്പം ഒരു കപ്പ് ചായയോ, അതുമല്ലെങ്കിൽ റസ്റ്ററന്റിലോ പോയാൽ പങ്കാളി നിങ്ങളിൽ നിന്നു മാറി നടക്കുകയും ബോറടിയും വിരസതയും മാറ്റുവാനായി നിങ്ങൾ വീണ്ടും മറ്റൊരാളെ തേടേണ്ടി വന്നാൽ ഉറപ്പിക്കാം, ആ ബന്ധം അധിക കാലം മുന്നോട്ട് പോകില്ല .

ഇത്തരം ബന്ധങ്ങളിൽ നിന്ന് എത്രയും വേ​ഗം പുറത്ത് കടക്കുന്നതാണ് നല്ലത്, കൂടെയുള്ളപ്പോഴും ഒറ്റക്കെന്ന് തോന്നിപ്പിക്കുന്ന ഇത്തരം ബന്ധങ്ങൾ ഭാവിയിലും നിങ്ങളെ ഒറ്റപ്പെടുത്തി യേക്കാം എന്നതാണ് കാരണം . പ്രകടന പരത ഒഴിവാക്കി പകരം പ്രായോ​ഗിക ബുദ്ധിയോടെ പെരുമാറേണ്ടതാണ് ഇത്തരം സന്ദർഭങ്ങളൊക്കെയും . കാരണം ഏത് ബന്ധത്തിലുമെന്ന പോലെ പ്രണയത്തിലും വിവേചന ബുദ്ധി അനിവാര്യമാണ് . പരസ്പര ബഹുമാനവും , ആത്മാർഥതയും ഉണ്ടെങ്കിൽ മാത്രമേ ഏതൊരു ബന്ധവും നില നിലനിർത്തുന്നത് കൊണ്ട് പ്രയോജനമുള്ളൂ .

അനാവശ്യമായ ടെൻഷനും , ആധിയും

അനാവശ്യമായ ടെൻഷനും , ആധിയും

നിങ്ങൾക്ക് ചുറ്റും ചെയ്യരുതാത്ത കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തയ്യാറാക്കുന്നവരായിരിക്കും പലരും എന്ന‍ാൽ ഈ ആളുകൾക്കു അനാവശ്യമായ ടെൻഷനും , ആധിയും മാത്രമേ നിങ്ങളിൽ ഉണ്ടാക്കാൻ കഴിയൂ . സ്വത്രന്ത്രമായി പങ്കാളിയെ ജീവിക്കാൻ അനുവദുക്കുന്നിടത്ത് മാത്രമേ ബഹുമാനം നില നിൽക്കുകയുള്ളൂ . ആശങ്കയോടെയും ടെൻഷനോടെയും മാത്രം നോക്കി കാണുന്ന ഒരു വ്യക്തിയുമൊത്തുള്ള ജീവിതം അർഥ പൂർണ്ണമാകില്ല . നിങ്ങൾക്ക് ചുറ്റുമുള്ളവരെക്കൂടി ബഹുമാനത്തോടെയും ആത്മാർഥതയോടെയും നോക്കി കാണുമ്പോഴാണ് യഥാർഥ പ്രണയം ജനിക്കുകയുള്ളൂ .

മറ്റൊരു പ്രധാന കാര്യമുള്ളത് ഏത് സന്ദർഭത്തിലും പങ്കാളിയെ അവരായിരിക്കാൻ അനുവദിക്കുക എന്നതാണ് . അനാവശ്യ കുറ്റപ്പെടുത്തലുകളും , വഴക്കുകളും ബന്ധത്തെ നിറം കെടുത്തി കളയുന്നു . ഒരു വ്യക്തിയെ അവരായി തന്നെ ജീവിക്കാൻ അനുവദിക്കുക എന്നത് പരമ പ്രധാനമായ ഒന്നാണ് . അന്നു വരെ ജീവിച്ച എല്ലാ രീതിയിൽ നിന്നും മാറി ജീവിക്കാൻ പറയുന്നതും , വഴി മാറി നടക്കാൻ പറയുന്നതും അം​ഗീകരിക്കാൻ എല്ലാവരും തയ്യാറായെന്ന് വരില്ല .

പരസ്പരം അംഗീകരിക്കുക

പരസ്പരം അംഗീകരിക്കുക

പരസ്പരം അം​ഗീകരി്ച്ച് മുന്നോട്ട് പോകുന്ന ബന്ധങ്ങൾക്കേ നില നിൽപ്പുള്ളൂ , കാര്യമായൊരു പ്രതീക്ഷയും നൽകാതെ മനസു മടുപ്പിക്കുന്ന ബന്ധങ്ങളുടെ ചങ്ങല കണ്ണികൾ ദൂരേക്ക് പൊട്ടിച്ചെറിയുക തന്നെ വേണം

English summary

be-with-the-one-who-treats-you-the-best-relationship

In some periods, sometimes diversion becomes a blessing,
X
Desktop Bottom Promotion