Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്മാരുടെ വ്യാജ രതിമൂര്‍ച്ഛയ്ക്ക് പിന്നില്‍?
ആണുങ്ങള് വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കുമോ? ഒരു പുതിയ പഠനം അനുസരിച്ച് 28% പുരുഷന്മാരും അവരുടെ രതിമൂര്‍ച്ഛ അഭിനയിക്കുകയാണ്. ഗവേഷകര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ പല കാരണങ്ങളാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്.
ആരോഗ്യവിദഗ്ദരുടെ അഭിപ്രായത്തില്‍ പങ്കാളിയുമായി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വ്യാജ രതിമൂര്‍ച്ഛ വഴി ബന്ധം നശിക്കാതിരിക്കാന്‍ ആവശ്യമാണ്. പുരുഷന്മാര് രതിമൂര്‍ച്ഛ ലഭിച്ചതായി നടിക്കുന്നതിന് പിന്നിലുള്ള ചില കാരണങ്ങള്‍ മനസിലാക്കുക.

ക്ലൈമാക്സിലെത്താനുള്ള കഴിവില്ലായ്മ
ചില പുരുഷന്മാര്ക്ക് ക്ലൈമാക്സില്‍ എത്തിച്ചേരുന്നതിന് പ്രശ്നങ്ങളുണ്ടാവും. മാനസിക സമ്മര്‍ദ്ദം, പ്രായം, മറ്റേതെങ്കിലും ഘടകങ്ങള്‍, താല്കാലിക കാരണങ്ങള്‍ എന്നിവയൊക്കെയാകാം ഇതിന് പിന്നില്‍. ഇത്തരക്കാര്‍ രതിമൂര്‍ച്ച ലഭിച്ചതായി അഭിനയിക്കും.

മരുന്നുകള്‍
ചില മരുന്നുകള്‍ ലൈംഗികബന്ധത്തില്‍ ക്ലൈമാക്സിലെത്തുന്നതിന് തടസ്സം സൃഷ്ടിക്കും. അക്കാരണത്താല്‍ മാനസിക സമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ മൂലമോ ചിലര്‍ രതിമൂര്‍ച്ഛ ലഭിച്ചതായി ഭാവിക്കും.

നിരാശ ഒഴിവാക്കല്‍
തങ്ങളുടെ പങ്കാളിയെ വെറുക്കുന്നുവെങ്കിലും വിവാഹ ബന്ധത്തില്‍ പല കാരണങ്ങളാല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന(കുട്ടികള്‍ പോലുള്ള ഘടകങ്ങള്‍) പുരുഷന്മാര് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കും.

അമിതമായ സ്വയംഭോഗം
ചിലര്‍ കൗമാരക്കാലം മുതല്‍ സ്വയം ഭോഗത്തില്‍ ആഹ്ലാദം കണ്ടെത്തുകയും സ്ത്രീകളുമായുള്ള ബന്ധത്തില്‍ പരാജയപ്പെടുകയും ചെയ്യും. ഇത്തരക്കാര്‍ തങ്ങളുടെ പങ്കാളികളെ സന്തോഷിപ്പിക്കാനായി രതിമൂര്‍ച്ഛ അഭിനയിക്കും.

ലൈംഗിക താല്പര്യം കുറയല്‍
ലൈംഗിക ചോദന കുറയുമ്പോള്‍ ഉദ്ധാരണ തകരാറുകള്‍, താല്പര്യം നഷ്ടപ്പെടല്‍ എന്നിവയൊക്കെ സംഭവിക്കും. ചിലരില്‍ ഉദ്ധാരണം കുഴപ്പമില്ലായിരിക്കുമെങ്കിലും ക്ലൈമാക്സിലെത്തുക പ്രയാസമായിരിക്കും.

അമിത ലൈംഗികത
അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാര്ക്ക് ക്ലൈമാക്സിലെത്തുന്നതിന് വിചിത്രമായ രീതികള്‍ വേണ്ടി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള് പങ്കാളിയോട് പറയാനാവാത്തതിനാല്‍ രതിമൂര്‍ച്ഛ അഭിനയിക്കും.

ഗര്‍ഭധാരണം സംബന്ധിച്ച ഭയം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിന് താല്പര്യമില്ലെങ്കില് ക്ലൈമാക്സിലെത്താതെ തന്നെ അത് ലഭിച്ചതായി ചിലര്‍ അഭിനയിക്കും.



Click it and Unblock the Notifications
