For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിനൊന്നും പുരുഷന്‍ മാപ്പു പറയേണ്ടാ.....

By Super
|

ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താനായി പല പുരുഷന്മാരും ഭാര്യമാരോടും, ഗേള്‍ഫ്രണ്ടുമാരോടും മാപ്പ് പറയും. എന്നില്‍ ഇത് എപ്പോഴും നടക്കുമോ? നിങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്താല്‍ ക്ഷമ ചോദിക്കുന്നതില്‍ കുഴപ്പമില്ല. അല്ലാത്തപക്ഷം നിങ്ങളുടെ ഭാഗം നിങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് നിങ്ങള്‍ മാപ്പ് പറയേണ്ടാത്തത്?

പുരുഷന്മാര്‍ ഒരിക്കലും മാപ്പ് പറയാത്ത പത്ത് കാര്യങ്ങള്‍ കണ്ടെത്തുക വിഷമമുള്ളതല്ല. നിങ്ങള്‍‌ ഖേദം പ്രകടിപ്പിക്കാത്ത അനേകം കാര്യങ്ങള്‍ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നുണ്ടാകും. എല്ലാ കാര്യത്തിനും ക്ഷമാപണം ചെയ്താല്‍ നിങ്ങള്‍ ഒരു ദുര്‍ബലനാണെന്നാവും ഭാര്യ കരുതുക. പുരുഷന്മാര്‍ ക്ഷമ ചോദിക്കരുതാത്ത കാര്യങ്ങള്‍ അറിയുക.

വൈകാരിക വിക്ഷോഭം കാണിക്കാതിരിക്കുക

വൈകാരിക വിക്ഷോഭം കാണിക്കാതിരിക്കുക

പുരുഷന്മാര്‍ ക്ഷമ ചോദിക്കേണ്ടാത്ത

ഒരു കാര്യമാണിത്. അവര്‍ തങ്ങളുടെ വികാര വിക്ഷോഭങ്ങള്‍ പുറത്ത് കാണിക്കില്ല.

ഫോണ്‍ വഴിയുള്ള ഹ്രസ്വ സംഭാഷണങ്ങള്‍

ഫോണ്‍ വഴിയുള്ള ഹ്രസ്വ സംഭാഷണങ്ങള്‍

നിങ്ങളാ​ണ് ബില്‍ അടയ്ക്കുന്നത് എന്നതിനാല്‍ സംഭാഷണം ചുരുക്കുന്നതില്‍ ലജ്ജിക്കേ​ണ്ട കാര്യമില്ല. ഫോണില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്താന്‍ നിങ്ങള്‍ തയ്യാറല്ലായിരിക്കാം. ഫോണ്‍ പരദൂഷണം പറയാനോ, പ്രേമിക്കാനോ ഉള്ളതല്ല എന്ന് വ്യക്തമായി പറയുക.

ധൂര്‍ത്ത് കാണിക്കാതിരിക്കുക

ധൂര്‍ത്ത് കാണിക്കാതിരിക്കുക

പുരുഷന്മാര്‍ ഒരിക്കലും ക്ഷമാപണം നടത്തരുതാത്ത

ഒരു കാര്യമാണ് ധൂര്‍ത്ത് കാണിക്കാതിരിക്കുക എന്നത്.

സത്യം പറയുക

സത്യം പറയുക

പങ്കാളിയോട് സത്യം പറഞ്ഞതിന് ക്ഷമാപണം ചെയ്യേണ്ട കാര്യമില്ല. ഭാര്യ തന്‍റെ സൗന്ദര്യത്തെക്കുറിച്ചോ, വേഷത്തേക്കുറിച്ചോ ചോദിച്ചേക്കാം. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നത് തന്നെ പറയുക.

ഇല്ല എന്ന് പറയുക

ഇല്ല എന്ന് പറയുക

ചില സമയങ്ങളില്‍ സ്വന്തം താല്പര്യത്തിലല്ലാതെ നിങ്ങള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കേണ്ടതായി വരും. ഇതിനോട് സാധ്യമല്ല എന്ന് പറയുന്നത് തികച്ചും ശരിയായ കാര്യമാണ്.

തനിയെ ഇരിക്കുക

തനിയെ ഇരിക്കുക

എല്ലാ വ്യക്തികളും തനിയെ അല്പസമയം ചെലവഴിക്കേണ്ടതായുണ്ട്. പുരുഷന്മാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സദാസമയവും കുടുംബവും, സുഹൃത്തുക്കളും, പങ്കാളിയും മാത്രമായി ജീവിക്കുക സാധ്യമല്ല. ഇത് ആരെങ്കിലും വിലമതിക്കാതിരുന്നാല്‍ ക്ഷമാപണം ചെയ്യേണ്ട കാര്യമില്ല.

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക

നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവയിലൊക്കെ പുതുമ പരീക്ഷിക്കും. ഇക്കാര്യത്തിലൊന്നും ഇവര്‍ ക്ഷമാപണം നടത്തുകയുമില്ല.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം

ആണ്‍കുട്ടികള്‍ മറ്റ് ആണ്‍കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. അതില്‍ മോശമായിട്ടൊന്നുമില്ല. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമില്ല.

അടുക്കും ചിട്ടയുമില്ലായ്മ

അടുക്കും ചിട്ടയുമില്ലായ്മ

അടുക്കും ചിട്ടയുമില്ലാതിരിക്കുന്നത് ശരിയായ കാര്യമാണോ? എല്ലായ്പ്പോഴും ഇത് ശരിയായിരിക്കില്ല. നിങ്ങളുടെ മുറി നിങ്ങളുടെ ആഗ്രഹപ്രകാരമാകാം. ഒന്നോ രണ്ടോ ദിവസം അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നത് ആകാശം ഇടിഞ്ഞുവീഴാന്‍ ഇടയാക്കില്ല.

ടിവി റിമോട്ട് നല്കാതിരിക്കുക

ടിവി റിമോട്ട് നല്കാതിരിക്കുക

നിങ്ങള്‍ വേള്‍ഡ് കപ്പ് ഫൈനല്‍ കാണാനിരിക്കുമ്പോള്‍ ഭാര്യക്ക് ഡാന്‍സ് റിയാലിറ്റി ഷോ കാണാനാവും താല്പര്യം. അപ്പോള്‍ റിമോട്ട് ഒളിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.

English summary

Things That Men Should Never Apologise For

Here are some of the things that men should never apologise for. Read more to know about,
X
Desktop Bottom Promotion