Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
പ്രണയം തകര്‍ക്കും കൂട്ടൂകാര്‍!!
സ്നേഹബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും നമ്മളെ പിന്നില്‍ നിന്ന് കുത്താം. നല്ലരീതിയില്‍ മുന്നോട്ട് പോകുകയായിരുന്ന നിങ്ങളുടെ സ്നേഹബന്ധത്തില്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പ്രശ്നങ്ങള്‍ ഉടലെടുത്താല്‍, അതില്‍ കൂട്ടുകാര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുക. ഉറ്റസുഹൃത്തിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവന്നേക്കാം.
ഇത്തരം കൂട്ടുകാരെ എങ്ങനെ തിരിച്ചറിയുമെന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. ഇത്തരക്കാരുടെ 5 ലക്ഷണങ്ങള്‍ ഇതാ.

1. ഇവര്‍ നിങ്ങളുടെ കാമുകനെ/ കാമുകിയെ കുറിച്ച് ഓരോ കുറ്റങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ബന്ധത്തില്‍ നിങ്ങള്‍ക്ക് ഒരു അസംതൃപ്തിയും കാണണമെന്നില്ല, പക്ഷെ നിങ്ങളുടെ സുഹൃത്ത് ഓരോരോ കുറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. ഒടുവില്‍ നിങ്ങള്‍ക്ക് പോലും നിങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് സംശയമുണ്ടാകുന്ന സ്ഥിതി വരും. മനസ്സില്‍ ഈ ചിന്ത മുള പൊട്ടിയാല്‍ പിന്നെ ബന്ധം അധികനാള്‍ സുഗമമായി മുന്നോട്ട് പോകില്ല.
2. നിങ്ങളെ കുറിച്ച് കുറ്റം പറയുന്ന കൂട്ടുകാരെയും സൂക്ഷിക്കണം. പങ്കാളിയുടെ സാന്നിധ്യത്തില്‍ ചില സുഹൃത്തുക്കള്‍ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കാറുണ്ടോ? ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ഒരിക്കലും ഇപ്രകാരം പെരുമാറില്ല. അവര്‍ നിങ്ങളെ കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞ് പങ്കാളിയുടെ മനസ്സില്‍ നിങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. മറിച്ച് പെരുമാറുന്നവര്‍ അസൂയാലുക്കളായിരിക്കും, തീര്‍ച്ച.
3. നിങ്ങളുടെ പഴയ പ്രണയബന്ധങ്ങളെ കുറിച്ച് വാചാലരാകുന്ന സുഹൃത്തുക്കളുടെ ലക്ഷ്യവും നല്ലതാവണമെന്നില്ല. മുന്‍ ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും സ്നേഹബന്ധങ്ങളുടെ അന്തകരമായി മാറാറുണ്ട്. അതിനാല്‍ നിങ്ങളുടെ പഴയ പങ്കാളിയെ കുറിച്ചും അവരോടുള്ള നിങ്ങളുടെ പെരുമാറ്റത്തെ പറ്റിയും ഒരുകാര്യവുമില്ലാതെ സംസാരിക്കുന്ന സുഹൃത്തുക്കളെ വിശ്വസിക്കരുത്. അവര്‍ നിങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാകാം.
4. നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കാത്ത സുഹൃത്തുക്കള്‍. ഒത്തുകൂടുമ്പോഴും മറ്റും കൂട്ടുകാര്‍ നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? കൂട്ടുകാരുടെ ഈ പെരുമാറ്റം പങ്കാളിയുടെ മനസ്സില്‍ നിങ്ങളെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാവാന്‍ കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
5. പങ്കാളിയോട് ശൃംഗരിക്കുന്ന കൂട്ടുകാര്‍. ഇവരാണ് ഏറ്റവും അപകടകാരികള്‍. നിങ്ങള്‍ കാണാതെ നിങ്ങളുടെ പങ്കാളിയോട് ശൃംഗരിക്കുന്നവര് നിങ്ങളുടെ ബന്ധം തകര്‍ത്ത് തരിപ്പണമാക്കും. നിങ്ങള്‍ കാണാതെയോ ഫോണിലോ ഇവര്‍ പഞ്ചാരയടി തുടര്‍ന്നുകൊണ്ടിരിക്കും. നിങ്ങളെ തമ്മില്‍ അകറ്റി ആ സ്ഥാനം നേടിയെടുക്കുകയായിരിക്കും ഇവരുടെ ലക്ഷ്യം.



Click it and Unblock the Notifications
