Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
സ്ത്രീകള്‍ അറിയേണ്ട പുരുഷ രഹസ്യങ്ങള്‍!!
സ്ത്രീകളെ പൂര്‍ണമായി മനസ്സിലാക്കുക അത്ര എളുപ്പമല്ല എന്ന് നമ്മള് പറയാറുണ്ട്. എന്നാല്‍, പുരുഷന്മാരുടെ കാര്യത്തിലും സമാനമായ സാഹചര്യം ഉണ്ടെന്ന് എച്ച്എസ്സി യുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. പുരുഷന്റെ മനസ്സിലേക്ക് നിങ്ങള്‍ക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ , അവരുടെ മനസ്സ് ശരിയായ രീതിയില്‍ വായിക്കാനറിയണം.
നിങ്ങളില്‍ നിന്നും മറച്ചുവയ്ക്കുന്ന രഹസ്യങ്ങള്‍ ആഴത്തിലറിയാനുള്ള ശ്രമമല്ല ഇത്. ഇവ അറിയുമ്പോള്‍ നിങ്ങളെ വിഷമിപ്പിക്കുന്നതയാരിക്കില്ല. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള ഇഷ്ടം കൊണ്ട് പുരുഷന്മാര് ഇവ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങള്‍ അറിഞ്ഞാല്‍ തെറ്റിദ്ധരിച്ചാലോ എന്ന തോന്നലും ഉണ്ടാവും. പലപ്പോഴും അജ്ഞതയാണ് അനുഗ്രഹം.
പുരുഷന്മാരുടെ മനസ്സിലെ ചിന്തകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് വായിക്കൂ.

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനമികള്‍ കാണുക
എല്ലായ്പ്പോഴും ഇത് കാണുകയോ ഇതിന് അടിമകള്‍ ആയിരിക്കുകയോ ഇല്ല.എന്നാല്‍ ഇത്തരം സിനിമള്‍ വല്ലപ്പോഴും കാണാന്‍ അവര്‍ ഇഷ്ടപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്യും. പല കാരണങ്ങള്‍ കൊണ്ടും ഇക്കാര്യം നിങ്ങളോടവര്‍ മറച്ച് വച്ചെന്നിരിക്കും. നിങ്ങള്‍ ഇത്തരം സിനിമകള്‍ കാണാനുള്ള മാനസികാവസ്ഥയിലാണെങ്കിലും അവര്‍ അത് ശ്രദ്ധിക്കണമെന്നില്ല. നിങ്ങളോട് കാണാന്‍ പറയുമെന്നും കരുതരുത്. പൊക്കം കുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിച്ചാല്‍...
മറ്റ് സ്ത്രീകളെ നോക്കുക
പലപ്പോഴും പുരുഷന്മാരിത് ചെയ്യാറുണ്ട്. അവരുടെ സാമര്‍ത്ഥ്യം കണ്ടിണ്ട് നോക്കുന്നതല്ല മറിച്ച് സൗന്ദര്യമുള്ളതിനെ നോക്കാനുള്ള അവകാശത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് ചെയ്യുന്നതാണ്.
അവസരം കിട്ടിയാല്‍ നിങ്ങള്‍ക്ക് പകരം അവരെ തിരഞ്ഞെടുക്കും എന്നല്ല ഇതിനര്‍ത്ഥം. മറ്റ് സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയും പുരുഷന്മാര് പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, നിങ്ങളില്‍ നിന്നും അവര്‍ അകലുന്നു എന്ന തോന്നലുണ്ടായാലോ എന്ന് കരുതി നിങ്ങളെ അത് അറിയിക്കില്ല .
മേക്അപ്പ്
നിങ്ങള്‍ അധികം ഒരുങ്ങിയാല്‍ അവര്‍ ശ്രദ്ധിക്കാറില്ല, കാരണം അമിതമായ മേക് അപ് അവര്‍ പലപ്പോഴും ഇഷ്ടപ്പെടില്ല. ഒരുങ്ങുന്നത് അവര്‍ക്ക് ഇഷ്ടമായിരിക്കും എന്നാല്‍ അത് അമിതമാകുന്നതിനോട് അവര്‍ക്ക് താല്പര്യം കാണില്ല. എന്നാല്‍ നിങ്ങള്‍ക്ക് വിഷമമായാലോ എന്ന് കരുതി ഇക്കാര്യം അവര്‍ രഹസ്യമാക്കി വയ്ക്കും.
ഒഴിവ് സമയം ഒറ്റയ്ക്ക്
ആണുങ്ങളുടെ മാത്രമയ രസങ്ങള്ക്കായി വല്ലപ്പോഴും ഒഴിവ് സമയങ്ങള്‍ ഒറ്റയ്ക്കായിരിക്കാന്‍ പുരുഷന്മാര് ആഗ്രഹിക്കാറുണ്ട്. അതു പക്ഷെ നിങ്ങളെ അറിയിച്ചെന്നു വരില്ല.
അഭിനന്ദനം ആഗ്രഹിക്കും
സൗന്ദര്യത്തെ അഭിനന്ദിക്കുന്നത് സ്ത്രീകള്‍ മാത്രമാണ് ഇഷ്ടപ്പെടുന്നതെന്ന് കരുതാറുണ്ട്. എന്നാല്‍, പലപ്പോഴും പുരുഷന്മാരും ഇതാഗ്രഹിക്കാറുണ്ട് . പക്ഷെ അവരത് പറയാറില്ല എന്ന് മാത്രം.
സെക്സ് സംബന്ധിച്ച് ഭയം
സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും സെക്സ് സംബന്ധിച്ചുള്ള ആശങ്കകളുണ്ട്. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ആവില്ലേ എന്ന പേടി അവര്‍ക്കും ഉണ്ടാകാറുണ്ട്. ആദ്യമായിട്ടാണെങ്കില് അവര്‍ നേരത്തെ വരില്ല . നിങ്ങളില്‍ ഭീതി ജനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കില്ല.
നിങ്ങളെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അവരുടെ പങ്കാളിയെ നഷ്ടപ്പെടുന്ന കാര്യം ഇഷ്ടപ്പെടില്ല. എന്നാല്‍, നിങ്ങള്‍ പ്രകടിപ്പിക്കും പോലെ അവരിത് പ്രകടിപ്പിക്കില്ല എന്ന് മാത്രം. നിങ്ങള്‍ അവരില്‍ നിന്നും അകന്നു പോകരുതെന്ന് കൂടുതല്‍ ആഗ്രഹിക്കുന്നത് അവരായിരിക്കും.
മാനസികാവസ്ഥ
പുരുഷന്മാര് എപ്പോഴും കഠിന ഹൃദയരല്ല, ചിലപ്പോള്‍ ക്ഷീണിതരും സമ്മര്‍ദ്ദം അനുഭവിക്കുന്നവരും ആയിരിക്കും. എന്നാലും മാനസികമായി നല്ല അവസ്ഥയിലാണന്ന രീതിയില്‍ അവര്‍ പെരുമാറിയെന്നിരിക്കും. വല്ലപ്പോഴും ഭാവം മാറിയാല്‍ അവര്‍ പഴികേള്‍ക്കേണ്ടി വരും.
പണത്തിന് മുന്‍ഗണന
പുരുഷന്മാര് പണത്തിനാണ് ആദ്യം മുന്‍ഗണന നല്‍കുന്നത് എന്നതാണ് സ്ത്രീകളില്‍ നിന്നും മറച്ച് വയ്ക്കുന്ന മറ്റൊരു രഹസ്യം. അവര്ക്ക്് ആദ്യം പരിഗണന ലഭിക്കണമെന്നതിനാല്‍
പല സ്ത്രീകളും ഇത് ഇഷ്ടപ്പെടില്ല എന്നതാണ് കാരണം . അവരുടെ പങ്കാളിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പുരുഷന്മാര് പണം നേടാന്‍ ആഗ്രഹിക്കുന്നത്.
പുരുഷന്മാര് എന്ത് രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന് കണക്കാക്കാതെ അവരെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്താല്‍ ജീവിതം സന്തോഷകരവും ബന്ധം ശക്തവുമാകും. സന്തോഷത്തോടെ ജീവിക്കാം.



Click it and Unblock the Notifications