Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കൂട്ടുകുടുംബത്തിന്റെ ദോഷ വശങ്ങള്
ഒരു വ്യക്തിയുടെ ജീവിതത്തില്‍ കുടുംബത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. ഭാര്യ, കുട്ടികള്‍, സഹോദരീ സഹോദരന്മാര് തുടങ്ങി പലരുമായി ബന്ധപ്പെടുത്തുന്നത് കുടംബമാണ്. എല്ലാവരുടെയും ജീവിതത്തില്‍ കുടുംബത്തിന്റെ സ്ഥാനം വളരെ വലുതാണ്. ഓരോരുത്തരുടെയും ജീവിതത്തിലെ ആദ്യ ആളുകള്‍ കുടുംബാംഗങ്ങള്‍ ആയിരിക്കും. ഇപ്പോള്‍ കുടുംബത്തിന്റെ ഘടനയ്ക്ക് വളരെ മാറ്റം വന്നിട്ടുണ്ട്. പണ്ട് വളരെ വലിയ കൂട്ടുകുടുംബങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാ കുടുംബാംഗങ്ങളും ഒരു മേല്കൂരയ്ക്ക് താഴെയാണ് ജീവിച്ചിരുന്നത്. എന്നാല്‍, ഈ സങ്കല്പത്തിന് പിന്നീട് മാറ്റം ഉണ്ടായി. ഇപ്പോള്‍ അണു കുടംബമാണ് കൂടുതലായി കാണാന്‍ കഴിയുന്നത്. എന്തു കൊണ്ടാണ് കുടുംബത്തിന്റെ ഘടനയ്ക്ക് ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്ന് ചിന്തിക്കേണ്ടതുണ്ട്. കൂട്ടുകുടുംബം ഇപ്പോള്‍ പലര്‍ക്കും പ്രശ്നവും ഭാരവുമായി മാറിയിരിക്കുകയാണ്. കൂട്ടു കുടുംബത്തില്‍ താമസിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അതുപോലെ തന്നെ ദോഷവശങ്ങളുമുണ്ട്. നിങ്ങള്‍ക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.

കൂട്ടുകുടുംബത്തില്‍ താമസിക്കുന്നതിന്റെ ചില ദോഷ വശങ്ങളും അണു കുടുംബം നല്ലതാണന്ന് പറയാനുള്ള കാരണങ്ങളും
1. യാഥാസ്ഥിതികനായ അധികാരി
കൂട്ടുകുടുബത്തിലെ കുടുംബ നാഥന് ഏറ്റവും മുതിര്‍ന്ന ആളായിരിക്കും ,അദ്ദേഹത്തിന്റെ കര്‍ശ്ശന നിയന്ത്രണത്തിലായിരിക്കും കാര്യങ്ങള്‍.പൊതുവെ യാഥാസ്ഥിതിക മനോഭാവമുള്ളവരായിരിക്കും ഇവര്‍. ഇത് പലപ്പോഴും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രതികൂമായിരിക്കും. കൂട്ടു കുടുംബത്തിന്റെ പ്രധാന ദൂഷ്യ വശങ്ങളില് ഒന്നാണിത്. കുടുംബ നാഥന്റെ ആജ്ഞകള്‍ അനുസരിച്ച് വേണം ഇവിടെ ജീവിക്കാന്‍.
2. ഗുരുതരമായ വീഴ്ചകള്‍
പുതിയ സംരംഭങ്ങള്‍ ഒന്നുമുണ്ടാകില്ല എന്നതാണ് കൂട്ടു കുടംബത്തിലെ പ്രധാന വീഴ്ചകളില്‍ ഒന്ന് . എന്തു ചെയ്താലും അതിന്റെ ഫലം പങ്കുവയ്ക്കേണ്ടി വരും എന്നതിനാല്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് എന്തെങ്കിലും ചെയ്യാന്‍ വിസമ്മതിക്കും.അതിനാലാണ് കൂട്ടുകുടുംബത്തില്‍ ജീവിക്കാന്‍ പലരും താല്പര്യപെടാത്തത്. കൂട്ടുകുടുംബത്തില്‍ സമാധാനം നിലനിര്‍ത്തണമെങ്കില്‍ ബന്ധങ്ങള്‍ തകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരണം.
3. ദുഖകരമായ അവസ്ഥ
കൂട്ടുകുടുംബത്തില്‍ സ്ത്രീകളുടെ സ്ഥാനം വളരെ മോശമായിരിക്കും. അടുക്കളയായിരിക്കും പലപ്പോഴും അവരുടെ ലോകം. അവരുടെ കഴിവുകള്‍ ഇങ്ങനെ പാഴായി പോകും. അതിനാല്‍ സ്ത്രീകള്‍ മാറി താമസിക്കാന്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. കൂട്ടുകുടുംബത്തിലെ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പ്രയാസം തോന്നാറുണ്ട്.
4. സ്വകാര്യം ഇടം
കൂട്ടു കുടുംബത്തില്‍ സ്വകാര്യ ഇടങ്ങള്‍ ലഭ്യമാകില്ല എന്നതാണ് മറ്റൊരു ദൂഷ്യ വശം. കുട്ടികളും ഭാര്യമായി തനിയെ സമയം ചെലവിടാന്‍ അവസരം ലഭിച്ചെന്നു വരില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നിങ്ങള്‍ക്ക് പരിഗണിക്കേണ്ടി വരും. കൂട്ടുകുടുംബത്തില്‍ താമസിക്കുമ്പോള്‍ ഭാര്യയോടും കുട്ടികളോടും ഒപ്പം അല്പം സമയമെങ്കിലും ചെലവിടാന്‍ കണ്ടെത്തുക.
5. സാമ്പത്തിക സാഹചര്യം
കൂട്ടു കുടുംബത്തില്‍ ചുമതലകളും ജോലികളും എല്ലാവരുമായി പങ്കുവയ്ക്കുന്നത് സാമ്പത്തിക സാഹചര്യത്തെ പ്രതികൂലമായി ബാധിക്കും. ചുമതലകള്‍ പാലിക്കുന്നതില്‍ എല്ലാ വരും പരസ്പരം പഴിചാരാനുള്ള പ്രവണത ഉണ്ടാകും.
കൂട്ടു കുടുംബമായി താമസിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില ദൂഷ്യഫലങ്ങളാണിതെല്ലാം, അതു കൊണ്ട് കരുതലോടെ പെരുമാറുക.



Click it and Unblock the Notifications
