Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആണില്‍ നിന്നൊളിക്കുന്ന രഹസ്യങ്ങള്‍
ചിലപ്പോള്‍ നിങ്ങളുടെ ഭാര്യ നല്ല ഒന്നാന്തരം നുണകള്‍ തട്ടിവിടും. തന്റെ സ്നേഹം വെളിവാക്കാനായി നൂറ് കണക്കിന് കാര്യങ്ങള്‍ അവള് പറയാറുണ്ടാവും. നിങ്ങള്‍ക്ക് അല്പം ബുദ്ധിശക്തിയുണ്ടെങ്കില്‍ അവയിലെ നുണകള്‍ തിരിച്ചറിയാനാവും. സ്ത്രീ എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ ഒരു പര്യായപദം നിങ്ങള്‍ തിരയുന്നുണ്ടെങ്കില്‍ അത് രഹസ്യം എന്ന വാക്കാണ്. അവളുടെ രഹസ്യഡയറി കാണാനിടയായാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തീര്‍ച്ച. തന്റെ മനസില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പല കാര്യങ്ങളും അവള് ഒരിക്കലും പുറത്ത് പറയില്ല. ഇത് ഭയം കൊണ്ടാണെന്ന് ധരിക്കേണ്ടതില്ല. അത് അവളുടെ സ്വകാര്യതയായി കണ്ടാല്‍ മതി.
ഒരു സ്ത്രീ തന്റെ പ്രണയവും, പരിഗണനയുമെല്ലാം നിങ്ങള്‍ക്ക് തന്നേക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ഒവള് ഒരിക്കലും തുറന്ന് പറയില്ല. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കി തന്റെ ജീവിതം നിങ്ങള്‍ക്കായി നല്കിയിരിക്കുന്നു എന്ന് അവള് സൂചിപ്പിക്കും. അവളുടെ ചിന്തകള്‍ എന്തൊക്കായാവുമെന്ന് നിങ്ങള്‍ക്ക് കുറെയൊക്കെ അറിവുമുണ്ടാകും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍ അവള് എന്തൊക്കെ മറച്ച് വെയ്ക്കുമെന്നും അറിഞ്ഞിരിക്കണം. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അരക്ഷിത ബോധം - ബന്ധങ്ങളില്‍ ഒഴിവാക്കി നിര്‍ത്തേണ്ടുന്ന ഒന്നാണ് സുരക്ഷിതത്വബോധമില്ലായ്മ. പ്രണയിനി അധിക്ഷേപങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും പുരുഷന്മാര്ക്ക് ഇത് തോന്നാം. താന്‍ മറ്റുള്ളവരേക്കാള്‍ മികച്ചവനാണോയെന്ന് അറിയാന്‍ ഏറെ താല്പര്യമുള്ളവനാണ് പുരുഷന്. അതിനാല്‍ തന്നെ ചില കാര്യങ്ങള്‍ സ്ത്രീകള്‍ പുരുഷന്മാരില് നിന്ന് മറച്ച് വെയ്ക്കും. ബന്ധം തകരാതെ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ പുരുഷന്റെ മനസ്ഥിതി മനസിലാക്കി അതിനനുസരിച്ച് പെരുമാറേണ്ടതുണ്ട്.
2. വിഷയത്തിന്റെ പ്രാധാന്യം - സ്ത്രീകളുടെയും പല സംസാരങ്ങളും പുരുഷന്മാരോട് പറയാനാവുന്നതല്ല. പലപ്പോഴും ഇതെന്തെന്നറിയാന്‍ ആകാംഷ തോന്നാമെങ്കിലും അവ അറിയാനിടയാല്‍ അത് നിങ്ങളെ ഞെട്ടിക്കുന്നതാകുമെന്ന് തീര്‍ച്ച.
3. ആകര്‍ഷകമായ രൂപം - എല്ലാ സ്ത്രീകളും പുരുഷന്മാരുടെ മുന്നില്‍ ആകര്‍ഷകത്വത്തോടെ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. ഒരു ചെറിയ മേക്കപ്പ് കിറ്റ് എ്പ്പോഴും കൈയ്യില്‍ കരുതുക. ഇത്തരം ചെറിയ കാര്യങ്ങള്‍ ഒളിപ്പിക്കുന്നത് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കില്ല. എല്ലായ്പോഴും ആകര്‍ഷണീയതയോടെ ഇരുന്നാല്‍ ഭര്‍ത്താവ് മറ്റ് സ്ത്രീകളെ നോക്കിയിരിക്കുന്നത് തടയാനുമാകും.
4. പഴയ കഥകള്‍ - നിങ്ങളുടെ പഴയ ബന്ധത്തെക്കുറിച്ച് പറയാമെങ്കിലും അയാളെക്കുറിച്ച് അധികം പറയാതിരിക്കുക. പലപ്പോഴും മുമ്പത്തെയാളായിരുന്നു നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും സുഖവും നല്കിയിരുന്തെനന്ന് തോന്നിയേക്കാം. അത് ഒഴിവാക്കുന്നതാണുചിതം. കാര്യങ്ങള്‍ പുരുഷനില്‍ നിന്ന് മറച്ച് വെയ്ക്കുന്നത് ആരോഗ്യകരമാവില്ല. നിങ്ങളുടെ ഭര്‍ത്താവ് സവിശേഷതകളുള്ളയാളാണ്, അയാളുടെ സ്നേഹവും അത്തരത്തിലാണെന്ന് മനസിലാക്കുക.
5.അനാവശ്യ അഭിപ്രായങ്ങള്‍ - ചില കാര്യങ്ങള്‍ പറയാതെ പുരുഷനില്‍ നിന്ന് മറച്ച് വെയ്ക്കുന്നതാണ് നല്ലത്. കാരണം അത്തരം കാര്യങ്ങള്‍ അയാള്‍ക്ക് ഇഷ്ടമാകില്ല. ഭര്‍ത്താവിന്റെ അമ്മ മര്യാദയില്ലാത്തവളാണെന്നും, സഹോദരിക്ക് സൗന്ദര്യമില്ലെന്നും പറയരുത്. ഇത്തരത്തിലുള്ള സംസാരം പ്രശ്നങ്ങളുണ്ടാക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാവും ബന്ധത്തിന് ശക്തി നല്‍കുക.



Click it and Unblock the Notifications
