Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോള്‍.....
ഒരു കുടുംബമെന്നത് സ്നേഹം, പരിഗണന, ഒരുമ എന്നീ മൂന്ന് കാര്യങ്ങളുടെ സംയോജനമാണ്. മാറി വരുന്ന കാലത്തിനനുസരിച്ച് കുടുംബ ബന്ധങ്ങളിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചു. അതിനൊപ്പം അതിലെ ഊഷ്മളത നമുക്ക് ഒരു പരിധി വരെ നഷ്ടമാവുകയും ചെയ്തു. ഒന്നിച്ച് ചേരലും ഒരുമിച്ചുള്ള അത്താഴം കഴിക്കലുമൊക്കെ കുടുംബജീവിതത്തില്‍ പ്രധാന കാര്യങ്ങളാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്നത് കുടുംബബന്ധത്തെ ഏറെ ശക്തിപ്പെടുത്തും.
തിരക്കേറിയ ആധുനിക ജീവിതത്തില്‍ കുടുംബാഗങ്ങളെല്ലാം ഒന്നിച്ച് ചേരുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. വിദ്യാര്‍ത്ഥികളായവര്‍ തങ്ങളുടെ പഠനവും, കായികവിനോദങ്ങളുമൊക്കെയായി നടക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ അതിന്റെ തിരക്കുകളിലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബബന്ധങ്ങള്‍ എങ്ങനെ ദൃഡമാക്കാനാവും എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. വീട്ടിലുള്ള എല്ലാവരും ഇക്കാര്യത്തില്‍ ബോധ്യമുള്ളവരാകേണ്ടതുണ്ട്.
ഓര്‍മ്മയിലൂടെ പുറകോട്ട് സഞ്ചരിച്ചാല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മിച്ചെടുക്കാനാവും. ഇതാവും ഒരു പക്ഷേ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മകളായി നിങ്ങള്‍ക്ക് വീണ്ടെുക്കാനാവുന്നവ. ഡൈനിംഗ് ടേബിളിന് ചുറ്റും ഒരുമിച്ചിരുന്ന് ജോലിയെയും, അനുഭവങ്ങളെയും, ജീവിതത്തിലെ സ്വപ്നങ്ങളെയുമൊക്കെപ്പറ്റി സംസാരിച്ചിരിക്കുന്നത് ഒരു പാരമ്പര്യം തന്നെയായിരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. ബന്ധങ്ങള്‍ ദൃഡമാക്കുന്നു - ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് എല്ലാവരും തമ്മിലും പ്രത്യകിച്ച് പുതിയ തലമുറയില്‍ പെട്ടവരുമായുള്ള ബന്ധത്തിന് കൂടുതല്‍ ഉറപ്പ് നല്‍കും. നിങ്ങള്‍ കുട്ടികളുമായി ദിവസവും സംസാരിക്കേണ്ടതും അങ്ങനെ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മനസിലാക്കിയിരിക്കേണ്ടതുമാണ്.
2. പ്രശ്നപരിഹാരം - പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്ന ഒരു വേദിയാണ് ഭക്ഷണമേശ. പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനും അവയ്ക്ക് പരിഹാരം കണ്ടെതതാനും ഇവിടം അനുയോജ്യമാണ്.
3. തുറന്ന സംസാരം - പകല്‍ സമയത്തെ ജോലിത്തിരക്കുകള്‍ വ്യക്തി ജീവിതത്തില്‍ ഏറെ സംഘര്‍ഷവും ടെന്ഷനുമുണ്ടാക്കുന്നുണ്ടാവും. ഒറ്റയ്ക്ക് അവയെ നേരിടുന്നത് കാര്യങ്ങളെ മോശമാക്കാനേ സഹായിക്കൂ. എന്നാല്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയുകയും കുടുംബാംഗങ്ങളുടെ പിന്തുണ നേടുകയും ചെയ്യാം.
4. നിരീക്ഷണം - കുട്ടികള്‍ പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടാകില്ല. എന്നാല്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികളെ നീരീക്ഷിക്കാനും അവര്‍ക്ക് ആവശ്യമായ തോതില്‍ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുമാകും.
5. മഞ്ഞുരുക്കല്‍ - കുടുംബത്തോടൊപ്പം കുറഞ്ഞ സമയം മാത്രമേ നിങ്ങള്‍ക്ക് ചെലവഴിക്കാനുണ്ടാകൂ. അതിനാല്‍ ഒരുമിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ തന്നെ സംഭാഷണത്തിന് തുടക്കമിട്ട് മൗനം ഭഞ്ജിക്കുക.
6. കുട്ടികളെ മനസിലാക്കുക - കുട്ടികള്‍ വേഗത്തില്‍ തന്നെ വളരുകയും സ്വയം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തി നേടുകയും ചെയ്യും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയും അവരുടെ തീരുമാനങ്ങള്‍ കേള്‍ക്കുകയും ചെയ്ത് നല്ലൊരു ആശയവിനിമയം സാധ്യമാക്കാം.
7. തീന്മേശയിലെ മര്യാദകള്‍ - ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമല്ല കുട്ടികള്‍ തീന്മേശയില് കാണിക്കേണ്ട മര്യാദകള്‍ മനസിലാക്കി കൊടുക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വഴി സാധിക്കും. ഈ അറിവ് അവര്‍ക്ക് അനന്തര തലമുറയ്ക്കും കൈമാറ്റം ചെയ്യാനാവും.
കുടുംബബന്ധങ്ങള്‍ ദൃഡമാക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. ബന്ധങ്ങള്‍ ഏറെ ശ്രദ്ധയോടെ പരിപാലിക്കേണ്ടവയാണ്. ഒരായുസ് മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് ഇത്തരം കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയുമാണ്.



Click it and Unblock the Notifications
