Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ചില സ്ത്രീ സുഹൃത്തുക്കള്‍
സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നിരവധി സുഹൃത്തുക്കള്‍ ഉണ്ടാകും. ഒത്തു ചേരല്‍, പിരഞ്ഞു പോകല്‍, ഷോപ്പിങ്, ഉത്സവം തുടങ്ങി വിവിധ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യരായ സുഹൃത്തുക്കള്‍ മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകും.
ഒരു സ്ത്രീക്ക് സാധാരണയായി 10 തരം സുഹൃത്തുക്കള്‍ ഉണ്ടാകും എന്നാണ് പ്രൊമോഷണല്കോഡ്സ് .ഒആര്‍ജി .യുകെ നടത്തിയ പഠനം വ്യക്തമാക്കുന്നതായി ഫീമെയില്‍ഫസ്റ്റ്.കോ.യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു
സ്ത്രീകളുടെ 10 തരം സുഹൃത്തക്കള്‍

1. ഏറ്റവും വിശ്വസ്തര്‍
ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കള്‍ക്കൊപ്പം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാന്‍ കഴിയും. രാത്രി യാത്രയോ ഷോപ്പിങോ ഇവര്‍ക്കൊപ്പം ആശങ്ക കൂടാതെ ചെയ്യാം.
അഞ്ചോ അതിലേറെ വര്‍ഷമോ പരിചയമുള്ളവരായിരിക്കും ഇത്തരം സുഹൃത്തുക്കള്‍. ഫോണില്‍ ഏറ്റവും എളുപ്പം വിളിക്കാവുന്ന തരത്തിലായിരിക്കും ഇവരുടെ നമ്പര്‍. പരസ്പരം ഇണപിരിയത്ത സുഹൃത്തുക്കള്‍ ആയിരിക്കും ഇവര്‍.
2. ഷോപ്പിങ്ങിലെ കൂട്ടാളി
നല്ല വസ്തുക്കള്‍ തിരഞ്ഞെടുക്കാനുള്ള കഴിവും എപ്പോഴും ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡും ഉള്ളവരായിരിക്കും ഇവര്‍. ഇവരുടെ അഭിപ്രായങ്ങളെ എപ്പോഴും വിശ്വാസത്തിലെടുക്കാവുന്നതായിരിക്കും. ഷോപ്പിങ്ങിനും മറ്റുമായി പുറത്ത് പോകുമ്പോള്‍ ഇവരുടെ സൗഹൃദം വളരെ മികച്ചതായിരിക്കും. ഒപ്പമുള്ളവരുടെ ഇഷ്ടമെന്താണന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് മികച്ച കഴിവായിരിക്കും.
3. ഉപദേശം നല്കുന്നവര്
ചില പ്രായമുള്ള സുഹൃത്തുക്കളോട് അമ്മയോട് പോലും പങ്കുവയ്ക്കാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയാറുണ്ട്. ഇവര്‍ ജീവതത്തില്‍ ഏറെ അനുഭവ സമ്പത്തുള്ളവരായിരിക്കും. എപ്പോഴും സംസാരിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യും.
4. ആശ്വസിപ്പിക്കുന്നവര്
ഏത് ദു:ഖവും പങ്കുവയ്ക്കാവുന്ന ഒരു സുഹൃത്ത് സ്ത്രീകളിലേറെ പേര്‍ക്കും ഉണ്ടാകാറുണ്ട്. ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന് ഇവര്‍ തയ്യാറാകും. അനവസരങ്ങളിലും വിളിക്കാവുന്നവരായിരിക്കും ഇവര്‍.
5. രസിപ്പിക്കുന്നവര്‍
ഒപ്പമുള്ളവരെ എപ്പോഴും രസിപ്പിക്കുന്ന സുഹൃത്തുക്കളുണ്ട്. വൈകുന്നേരങ്ങളിലും മറ്റും പുറത്തു പോകുമ്പോള്‍ ഇവരുടെ സാന്നിദ്ധ്യം സന്തോഷം പകരും. സെക്സ് ആന്‍ഡ് ദി സിറ്റിയില്‍ കിം കട്രല്‍ അനശ്വരയാക്കിയ സമാന്തയെ പോലെയായിരിക്കും ഇവര്‍.
6. ആതിഥേയ
ചില സുഹൃത്തുക്കള്‍ വളരെ നല്ല ആതിഥേയരായിരിക്കും. സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ച് സത്കരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരായിരിക്കും ഇവര്‍.പാചകം ചെയ്യുകയും വൃത്തിയാക്കുകയും ഏപ്പോഴും പരിശുദ്ധയായി കണപ്പെടുകയും ചെയ്യുന്ന പ്രാദേശിക ദേവതയായ നൈജല്ലെയപോലെയായിരിക്കും ഇവര്‍.
7. സുഹൃത്തിന്റെ സുഹൃത്ത്
പല പ്രാവശ്യം പരസ്പരം കണ്ടിട്ടുള്ളവരും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായവരുമായിരിക്കും ഇവര്‍. പരസ്പരം പൊതുവായ സ്വഭാവങ്ങള്‍ ഉണ്ടാകണമെന്നില്ല. മറ്റൊരു സുഹൃത്തിന്റെ സുഹൃത്തെന്ന നിലയിലായിരിക്കും ഇവരെ പരിചയപ്പെട്ടത്. പരിമിതമായ ഇടപെടലും സംസാരവുമായിരിക്കും ഇവരോട് ഉണ്ടാവുക.
8. വിവാഹിതര്‍
വിവാഹം വരെ വളരെ രസകരമായ സൗഹൃദം നിലനിര്‍ത്തുകയും പിന്നീട് ഇടപെടുകള്‍ വളരെ പരിമിതമാക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. കുട്ടികളുടെയും കുടുംബത്തിന്റെയും സമയത്തിനനുസരിച്ച് ദിനചര്യകള്‍ മാറ്റിയ ഇവര്‍ക്ക് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്ത് പോകാന്‍ പോലും സമയം ഉണ്ടാകണമെന്നില്ല. എന്നാല്‍, പഴയ സുഹൃത്തുക്കളിലേക്ക് മടങ്ങി വരണമെന്നാഗ്രം ഇവര്‍ക്കുണ്ടാകും.
9.രണ്ടാമൂഴക്കാര്‍
ഏറ്റവും അടുത്ത സുഹൃത്തിന്റെ അസാന്നിദ്ധ്യം നികത്താന്‍ ആശ്രയിക്കുന്ന സുഹൃത്തായിരിക്കും ഇത്. എന്തു കൊണ്ടെന്നറിയില്ല ഇവരെ പലപ്പോഴും ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയില്‍ കണക്കാക്കാറില്ല. ആദ്യസ്ഥാനത്തേയ്ക്ക് ഇവരെ ക്ഷണിക്കാറുമില്ല.
10.എല്ലാം കാണുന്നവര്‍
എല്ലാം കാണുന്ന സുഹൃത്തുക്കള്‍ പരദൂഷണത്തില്‍ മിടുക്കരായിരിക്കും. മറ്റുള്ളവരുടെയെല്ലാം കാര്യം അറിയാവുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ കുറിച്ച് പറയാന്‍ യാതൊരു മടിയും ഉണ്ടാകില്ല ഇവര്‍ക്ക്. എപ്പോഴും പുതിയ വാര്ത്തകളുമായായിരിക്കും ഇവര്‍ എത്തുക. സ്വന്തം വാര്‍ത്തകള്‍ എത്രയുണ്ടെന്ന കാര്യത്തില്‍ ഇവര്‍ ശ്രദ്ധാലുക്കാളായിരിക്കും.



Click it and Unblock the Notifications