Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബന്ധത്തെക്കുറിച്ച് ആശങ്കയോ?
ബന്ധങ്ങള്‍ വിജയകരമായി നിലനിര്‍ത്തുക എന്നത് അല്പം വിഷമം പിടിച്ചതാണ്. ബന്ധം നല്ല നിലയില്‍ നില്‍ക്കുമ്പോഴും അത് എപ്പോള്‍ വേണമെങ്കിലും അവസാനിച്ചേക്കാം എന്ന ഭീതി നിങ്ങള്‍ക്ക് ഒരു പക്ഷേ ഉണ്ടാവും. മുന്‍ അനുഭവങ്ങള്‍ ഒരുപക്ഷേ നിങ്ങളില്‍ പരാജയ ഭീതി ഉണ്ടാക്കുന്നുണ്ടാവും.
സ്നേഹബന്ധങ്ങള്‍ വളരെ ലോലമാണ്. വളരെ ശ്രദ്ധയോടെ അവയെ പരിപാലിച്ചില്ലെങ്കില്‍ വേഗത്തില്‍ തന്നെ അത് തകര്‍ന്ന് പോയേക്കാം. എന്നാല്‍ ബന്ധം അസ്ഥിരപ്പെടുത്തുന്ന വിധത്തില്‍ ആശങ്ക നിങ്ങളെ കീഴടക്കാതെ ശ്രദ്ധിക്കണം. പലരിലും ബന്ധത്തിന്റെ നിലനില്പ് സംബന്ധിച്ച് ആഴത്തിലുള്ള ആശങ്ക വേരോടിയിട്ടുണ്ടാവും. എന്നാല്‍ ഇത് എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടാവില്ല.

നിങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങള്‍ മറച്ച് വെയ്ക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. എന്നാല്‍ ശരിയായ വഴി ഇതല്ലെന്ന് മാത്രമല്ല പ്രശ്നം കൂടുതല്‍ വഷളാവാനേ ഇത് ഇടയാക്കൂ. അരക്ഷിതബോധം പുറത്ത് വരുന്ന സാഹചര്യമുണ്ടാവാനിടയായാല് അതുവരെ തടഞ്ഞ് നിര്‍ത്തിയ കോപം പുറത്ത് വരുകയും ബന്ധത്തെ തകര്‍ക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ ശരിയായ വഴിയെന്നത് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുകയും അത് പങ്കാളിയുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുകയുമാണ്. സ്നേഹബന്ധങ്ങളെ തകര്‍ക്കുന്ന ആശങ്കകളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
1.എന്താണ് കാരണം? - ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. ബന്ധങ്ങളിലെ പ്രധാന പ്രശ്നമാകുന്നത് വിശ്വാസമില്ലായ്മ, സംഘര്‍ഷങ്ങള്‍, മാനസിക സമ്മര്‍ദ്ധം തുടങ്ങിയവയാണ്. പങ്കാളികളിരുവരും ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ബന്ധം വളരെ ഗുരുതരമായ തകര്‍ച്ചയിലേക്ക് പോകും. ആദ്യമായി ആശങ്കയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുക.
2. തുറന്ന് പറച്ചില് - ബന്ധങ്ങള്‍ക്ക് ദൃഡത നല്‍കുന്നത് പരസ്പരമുള്ള തുറന്ന സംസാരമാണ്. നിങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കാം. ഇതു വഴി രണ്ട് പേര്‍ക്കും യോജിച്ച ഒരു മാര്‍ഗ്ഗം കണ്ടെത്താം. ബന്ധങ്ങളുടെ അടിസ്ഥാന ശക്തിയെന്നത് പരസ്പരമുള്ള തുറന്ന ആശയവിനിമയമാണ്.
3. പുതിയൊരു തുടക്കം - പലപ്പോഴും ബന്ധങ്ങളുടെ അടിത്തറയില്‍ തന്നെയാവും പ്രശ്നം. പരസ്പരവിശ്വാസത്തില്‍ ഉടവ് തട്ടിയിട്ടുണ്ടെങ്കിലും അത് അത് വീണ്ടെടുക്കാനാവില്ല എന്ന് അര്‍ത്ഥമില്ല. എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നത് സാധ്യമായ കാര്യം തന്നെയാണ്.
4. സംഭാഷണം - വ്യവസ്ഥകളില്ലാത്ത ബന്ധങ്ങളിലും പലപ്പോഴും ആവശ്യങ്ങള്‍ക്ക് പരസ്പരം സഹകരിച്ച് നിവൃത്തി കണ്ടെത്തേണ്ടതായി വരും. ഒരുമിച്ച് ജീവിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് പരസ്പരം സഹകരിക്കേണ്ടതായി വരും. എന്ത് പ്രതീക്ഷിക്കുന്നു, എന്താണ് നിങ്ങളെക്കൊണ്ട് സാധിക്കുക എന്നൊക്കെ തുറന്ന് സംസാരിക്കാം. ഇത്തരത്തില്‍ ബന്ധങ്ങളിലെ അശാന്തി പരിഹരിക്കാനാവും.
5. തിരക്കുകള്‍ - അലസതയോടെ വെറുതെയിരിക്കുമ്പോളാണ് പല പ്രശ്നങ്ങളും തുടങ്ങുക. അക്കാരണത്താല്‍ തന്നെ മനസിലേക്ക് അനാവശ്യമായ ചിന്തകള്‍ കടന്ന് വരാന്‍ ഇടകൊടുക്കാതെ തടയുന്നത് വഴി ഉത്കണ്ഠകള്‍ക്ക് അറുതി നല്‍കാനാവും. ഇതിന് വേണ്ടി എന്തിലെങ്കിലും സജിവമായി ഇടപെട്ടുകൊണ്ട് ശ്രദ്ധ തിരിക്കാവുന്നതാണ്.



Click it and Unblock the Notifications
