Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അച്ഛന് - മകള്‍ ബന്ധം ദൃഡമാക്കാം
ആണ്മക്കളും പിതാക്കന്മാരും തമ്മിലുള്ള ബന്ധം അത്ര എളുപ്പത്തില്‍ സ്ഥാപിക്കപ്പെടുന്നതല്ല. എന്നാല്‍ പൊതുവായുള്ള ചില കാര്യങ്ങള്‍ വഴി സ്വഭാവികമായി അവരുടെ ബന്ധം ഉരുത്തിരിഞ്ഞ് വരും. ആണ്മക്കളേക്കാള് പിതാക്കന്മാരോട് കൂടുതല്‍ അടുപ്പം സ്ഥാപിക്കുക പെണ്‍മക്കളാവും. ഇതാകട്ടെ അമ്മമാരോടുള്ളതിനേക്കാള് കൂടുതല്‍ ദൃഡമായതുമായ ബന്ധമായിരിക്കും. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. പെണ്‍കുട്ടികള്‍ അമ്മമാരോട് അടുത്ത് ഇടപെടുമെങ്കിലും ജീവിതത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കുമായി അവര്‍ പിതാക്കന്മാരെയാണ് സമീപിക്കുക. ആ ബന്ധം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും സ്വാശ്രയബോധവും അതോടൊപ്പം ജീവിതത്തോട് പോസിറ്റീവായ കാഴ്ചപ്പാടുമുണ്ടാകാനും സഹായിക്കും.
ഒരു പിതാവെന്ന നിലയില്‍ മകളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഏറെ സമയവും പരിശ്രമവും വേണ്ടി വരും. മിക്കവാറും പെണ്‍കുട്ടികളും തങ്ങളുടെ പിതാവിന്റെ പാത പിന്തുടരുകയും അവരെ ജീവിതത്തില്‍ എളുപ്പം കണ്ടെത്താനാവുന്ന ഒരു മാതൃകയായി സ്വീകരിക്കുകയും ചെയ്യും.

മകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് ചെറിയ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പെണ്‍കുട്ടിയുടെ വികാരങ്ങളും, ആവശ്യങ്ങളും ആണ്കുട്ടികളുടേതില് നിന്ന് വ്യത്യസ്ഥമാണെന്ന് മനസിലാക്കിയിരിക്കണം. പാവയുമെത്തുള്ള കളി നിങ്ങള്ക്കിഷ്ടമല്ലെങ്കിലും മകള്‍ക്കൊപ്പം അത്തരമൊരു കളി ബന്ധത്തെ ശക്തിപ്പെടുത്തും. ബന്ധത്തെ ദൃഡമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. ജന്മദിനം - പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ ഏറ്റവും ശക്തിപ്പെടുത്താനുതകുന്ന ഒരു മാര്‍ഗ്ഗമാണ് ജന്മദിനങ്ങള് ആഘോഷിക്കുകയെന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള ഈ അവസരങ്ങള്‍ അവരേറെ ഇഷ്ടപ്പെടും.
2. സമ്മാനങ്ങള്‍ - ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന സമ്മാനങ്ങളാവില്ല പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ അല്പം ഗവേഷണം നടത്തുകയോ, കുട്ടിയോട് നേരിട്ട് അഭിപ്രായം ചോദിക്കുകയോ ചെയ്യാം. ഇത് നിങ്ങള്‍ അവളെ എത്രത്തോളം ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവായി അവള് പരിഗണിക്കുകയും ചെയ്യും.
3. സംസാരം - പെണ്‍കുട്ടികളോട് സംസാരിക്കുന്നത് പരിഗണനയോടെയും കുലീനവുമായിരിക്കണം. വൈകാരികമായി അവര്‍ പെട്ടന്ന് സ്വാധീനിക്കപ്പെടുന്നവരായിരിക്കും. ഓമനപ്പേര് വിളിക്കുകയും സൗമ്യമായി അവരോട് സംസാരിക്കുകയും ചെയ്യാം.
4. കളികള്‍ - നിങ്ങള്‍ കാഠിന്യമേറിയ കളികള്‍ ഇഷ്ടപ്പെടുന്നയാളാകും. എന്നാല്‍ പെണ്‍കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ അവരുടെ കളികളും നിയമങ്ങളുമാകും ബാധകമാവുക. കസേരയിലിരുന്ന് ഭാവനയിലുള്ള ഒരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങളെ സംബന്ധിച്ച് അല്പം പ്രയാസമാണെങ്കിലും അത് അവള് പിതാവിനൊപ്പം ചെലവിടുന്ന ഒരു ലോകമായി കണക്കാക്കുക.
5. ഒരുമിച്ചുള്ള സമയം - മകളോടൊപ്പം പതിവായി അല്പസമയം ചെലവഴിക്കാന്‍ കണ്ടെത്തുക. ഈ സമയം ഒരു ദൃഡമായ ബന്ധം രൂപപ്പെടാന്‍ സഹായിക്കും. ഇത് അവളുടെ ജീവിതവുമായി നിങ്ങളെ ഇണക്കുകയും ചെയ്യും.
6. യാത്രകള്‍ - ആണ്മക്കള്ക്കൊപ്പം പുറത്ത് പോകാന്‍ താല്പര്യപ്പെടുന്നവരാണ് പിതാക്കന്മാര്. പെണ്‍കുട്ടികളും ഇത് ഇഷ്ടപ്പെടും. എന്നാല്‍ പെണ്‍കുട്ടികള്‍ പോകാനിഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ വ്യത്യസ്ഥമായിരിക്കും. എന്നിരുന്നാലും പാര്‍ക്കിലേക്കുള്ള ഒരു യാത്ര വരെ അവര്‍ക്ക് പ്രിയങ്കരമായിരിക്കും.
7. ഷോപ്പിംഗ് - പെണ്‍കുട്ടികള്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരാണ്. പിതാവിനൊപ്പം ഷോപ്പിംഗിന് പോകുന്നത് അവരേറെ ഇഷ്ടപ്പെടും. ഷോപ്പിംഗിനിടെ അപ്രതീക്ഷിതമായ ഒരു സമ്മാനവും നല്കി അവരെ സന്തോഷിപ്പിക്കാം.
8.കഥ - കിടക്കുമ്പോളുള്ള കഥ പറച്ചിലിനപ്പുറം ചില കാര്യങ്ങള്‍ ചെയ്യാം. ചെറിയ കഥാ പുസ്തകങ്ങള്‍ വാങ്ങി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് അവള്‍ക്ക് വായിച്ച് കൊടുക്കാം.
9. അവധിക്കാലം - അവധിക്കാലത്തെ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മകളെക്കൂടി മനസില്‍ കാണുക. അവളുടെ താലപര്യത്തിനനുസരിച്ച് സന്ദര്‍ശന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.



Click it and Unblock the Notifications
