Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
തങ്കത്തേക്കാള്‍ മാറ്റുണ്ട് ഈ രാശികളില് ജനിച്ച സ്ത്രീകള്‍ക്ക്, ഭാര്യമാരായി വന്നെത്തിയാല്‍ സൗഭാഗ്യം
Best Zodiac Signs for Women in Marriage: വിജയകരമായ ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയിലെ പൊരുത്തം ശക്തമായിരിക്കും. ഭാര്യാഭര്ത്താക്കന്മാരുടെ രാശിപരമായ സ്വഭാവ ഗുണങ്ങളും ദീര്‍ഘകാല ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച്, ചില രാശികളില് ജനിച്ചവര്് മികച്ച പങ്കാളികള്‍, പ്രത്യേകിച്ച് ഭാര്യമാര്‍ ആകാന്‍ അനുയോജ്യമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു,. ഇവര്‍ സമാധാനപരവും സുദീര്‍ഘവുമായ മാംഗല്യത്തിന് അനുയോജ്യരായി കണക്കാക്കപ്പെടുന്നു. ഈ രാശികളില് ജനിച്ചവര്‍ ബന്ധത്തില്‍ സന്തുലിതമായ ഇടപെടുകയും പങ്കാളിയെ ആഴത്തില്‍ മനസ്സിലാക്കുകയും സ്ഥിരത കൊണ്ടുവരികയും ചെയ്യുന്നു. ഇവരാല്‍ വിജയകരവും സന്തോഷകരവുമായ ബന്ധത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കപ്പെടുന്നു. അവരുടെ സ്വാഭാവിക ഗുണങ്ങള്‍ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുകയും ജീവിതകാലം മുഴുവന്‍ ആ ബന്ധം വളരുകയും ചെയ്യുന്നു.

ഇങ്ങനെ ഭാര്യമാരാകാന്‍ ഏറ്റവും അനുകൂലമായ നാല്് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരികളും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും ആയിരിക്കും. ഇവരുടെ ആകര്‍ഷകമായ വ്യക്തിത്വം മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ദാമ്പത്യത്തില്‍ ഇവര്‍ ആത്മാര്‍ത്ഥതയുള്ളവരും നിസ്വാര്‍ത്ഥരും ആയിരിക്കും. ബന്ധത്തെ ദൃഢമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ പരിശ്രമിക്കും. പങ്കാളിയുടെ മനസ്സ് വായിക്കാനും അവരുടെ വികാരങ്ങളും ആവശ്യങ്ങളും ഗ്രഹിക്കാനും ഇവര്‍ക്ക് സാധിക്കും. ഇവരുടെ കലാപരമായ കഴിവുകളും ആകര്‍ഷകമായ സംസാരവും പങ്കാളിക്ക് നല്ലൊരു കൂട്ടാകാന്‍ അവരെ സഹായിക്കുന്നു.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാരായ സ്ത്രീകള്‍ സമര്‍പ്പിത മനോഭാവം ഉള്ളവരും ഉത്സാഹശീലരുമായ പങ്കാളികളാണ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ദീര്‍ഘകാല ഭാവി സ്വപ്നം കാണുന്നവരാണ് ഇവര്‍. അവര്‍ പങ്കാളിയുടെ സ്വാതന്ത്ര്യത്തിന് വില നല്‍കുകയും അവരുടെ പദ്ധതികളിലോ ലക്ഷ്യങ്ങളിലോ സമ്മര്‍ദ്ദമുണ്ടാക്കാതെ പ്രോത്സാഹിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നു. ദീര്‍ഘകാല ബന്ധത്തിനായി ഇവര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളിലൂടെ അവര്‍ ബന്ധങ്ങളില്‍ സ്ഥിരതയും സന്തുലിതസ്ഥിതിയും കൊണ്ടുവരുന്നു. പ്രതിസന്ധി സമയങ്ങളിലും, അവര്‍ ശാന്തതയും ചിന്താശീലവും നിലനിര്‍ത്തുകയും അവരുടെ പങ്കാളിക്ക് വേണ്ട പിന്തുണ നല്കി അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ഭാര്യ മകരം രാശിക്കാരിയാണെങ്കില് ഭാഗ്യമാണ്. അവര്് സ്വാതന്ത്ര്യത്തിനും ആഗ്രഹങ്ങള്‍ക്കും പ്രാധാന്യം കല്പ്പിക്കുന്നു. അവര്‍ ഭര്‍ത്താവിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും അവയെ പിന്തുടരാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. തിരിച്ചും അവര്‍ പങ്കാളിയില്‍ നിന്ന് അവ ആഗ്രഹിക്കുന്നു. കരിയറില്‍ മികവ് പുലര്‍ത്തുന്ന, അതേസമയം കുടുംബത്തോട് പ്രതിബദ്ധതയുള്ള, ബന്ധങ്ങളില്‍ ആവേശം കൊണ്ടുവരുന്ന ഭാര്യമാര്‍ ആയിരിക്കും മകരം രാശിക്കാര്‍. പ്രണയത്തെ അവര്‍ സമര്‍പ്പണത്തോടും ഗൗരവത്തോടും കൂടി കാണുന്നു. അതുപോലെ തന്നെ തന്റെ തൊഴില്‍ ജീവിതത്തെയും. അവള് പ്രാധാന്യത്തോടെ കാണുന്നു. അവളുടെ ക്രമബദ്ധമായ ഈ സ്വഭാവം പങ്കാളിക്ക് ആശ്വാസവും സന്തോഷവും നല്‍കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച സ്ത്രീ ദാമ്പത്യത്തില്‍ പിന്തുണയും പങ്കാളിക്ക് വ്യക്തിപരമായ സ്വാതന്ത്ര്യവും നല്കുന്നു. വിശ്വസ്തതയും മറ്റുള്ളവര്‍ക്ക് നല്കുന്ന കരുതലും കുടുംബത്തിന് നല്കുന്ന പ്രാധാന്യവുമാണ് കര്‍ക്കിടകം രാശിക്കാരായ സ്ത്രീകളുടെ ഏറ്റവും വലിയ ഗുണങ്ങള്‍. ഇവര്‍ മനുഷ്യ വികാരങ്ങളെ ആഴത്തില്‍ മനസിലാക്കും. മറ്റുള്ളവരോടുള്ള ഈ സഹാനുഭൂതി ഭര്‍ത്താവുമായി ഒരു ആഴമുള്ളതും പക്വതയുള്ളതുമായ ബന്ധം സ്ഥാപിക്കാന്‍ അവരെ സഹായിക്കുന്നു.



Click it and Unblock the Notifications